1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?

July 13, 2020 | 02:04 PM IST | Permalink



'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ  ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം;  സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?

എം മാധവദാസ്

ന്റെ മുൻ പ്രൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഐഎഎസ് വരെ ആരോപിതനായ സ്വർണ്ണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കുന്നതും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നതിനും മുഖ്യമന്ത്രി പിണറായി വിജയന് ചങ്കിടിക്കുന്നുണ്ടോ? പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടിയിരുന്നോ? തലശ്ശേരി കലാപത്തെ ചൊല്ലി കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ വന്ന ഒരു വാർത്ത സോഷ്യൽ മീഡിയിൽ കോൺഗ്രസ്- സിപിഎം പോര് രൂക്ഷമാക്കിയിരിക്കയാണ്.

എഴുപതുകളിൽ തലശ്ശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അന്നത്തെ സർക്കാർ നിയോഗിച്ച യുവ ഐപിഎസ് ഓഫിസർ അജിത് ഡോവൽ ഒരു തവണ, അന്നത്തെ പിണറായി വിജയനെ കൈയോടെ പിടികൂടിയെന്നും, നെറ്റിക്ക് തോക്ക് ചൂണ്ടിയെന്നുമാണ് വാർത്ത പറയുന്നത്. സമാധാനപ്രസംഗത്തിന്റെ പേരിൽ വിദ്വേഷ പ്രസംഗം നടത്താൻ ശ്രമിച്ചപ്പോൾ അയിരുന്നു ഡോവലിന്റെ നടപടിയെന്നും റിപ്പോർട്ട് പറയുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പിണറായിയെ ഡോവൽ സാഹസികമായാണ് പിടികൂടിയതെന്നും തുടർന്ന് മാപ്പു പറഞ്ഞ് പിണറായി തടിയൂരുകയായിരുന്നെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ഈ വാർത്ത കോൺഗ്രസിനൊപ്പം സംഘപരിവാർ അണികളും വൈറൽ ആക്കുകയാണ്.

എന്നാൽ ഇങ്ങനെയാരു സംഭവം കേട്ടുകൾവിപോലുമില്ലെന്നും അന്ന് പിണറായി വിജയൻ കൂത്തുപറമ്പ് എംഎൽഎയാണെന്നും സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ പ്രദേശത്ത് സമാധാനം ഉറപ്പിക്കുന്നതിൽ പിണറായി വിജയന്റെയും സിപിഎമ്മിന്റെയും പങ്ക് എടുത്തുപറയുന്നുണ്ട്. തലശ്ശേരി കലാപത്തിൽ ആർഎസ്എസിനെ പേരെടുത്ത് വിമർശിക്കുന്ന കമ്മീഷൻ, കോൺഗ്രസിന്റെ നിഷ്‌ക്രിയത്വവും ചൂണ്ടിക്കാണിക്കുന്നുണ്ട്. വാർത്തക്ക് ആധികാരികമായി വീക്ഷണം പറയുന്നത് എം വി രാഘവൻ ഈ സംഭവം പറഞ്ഞുവെന്നതാണ്. എന്നാൽ രാഘവൻ ഇത് പൊതുവേദികൽ എവിടെയും പറഞ്ഞതായി ആരും കേട്ടിട്ടില്ല. രാഘവന്റെ അത്മകഥയായ 'ഒരു ജന്മം' എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നില്ല. സിപിഎമ്മിനെ അടിക്കാൻ ഇത്രയും വലിയ വടി കിട്ടിയിട്ടും ഇത്രയും കാലം എതിരാളികൾ മിണ്ടാതിരുന്നതെന്നും, അതുതന്നെ വീക്ഷണം വാർത്ത പച്ചക്കള്ളമാണെന്നതിന്റെ തെളിവാണെന്നും സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നു. 1970ൽ തന്റെ 27ാമത്തെ വയസ്സിൽ എംഎൽഎ ആയ വ്യക്തിയാണ് പിണറായി വിജയൻ. ആർഎസ്എസ് ആക്രമണത്തെ എതിർത്ത് ഊരിപ്പിടിച്ച കത്തികൾക്കിടയിലുടെ നടന്നുപോയ തടക്കമുള്ള വാർത്തകൾ തന്നെയാണ് പിണറായിയുടെ രാഷ്ട്രീയ മൂലധനം. അത് പൊളിക്കാൻ കിട്ടിയ ഒരു അവസരം ഇത്രയും കാലം എതിരാളികൾ ഉപയോഗിക്കാഞ്ഞത് എന്താണെന്നാണ് സൈബർ സഖാക്കൾ ചോദിക്കുന്നത്. എന്നാൽ ഇത് എം വി രാഘവൻ പലയിടത്തും പ്രംസഗിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ്- ബിജെപി പ്രവത്തകർ പറയുന്നത്. എന്തായാലും ഈ വിഷയത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ പോര് മുറുകുകയാണ്.

വീക്ഷണത്തിന്റെ വിവാദ വാർത്ത ഇങ്ങനെയാണ്

'എഴുപതുകളിൽ തനിക്കു നേരെ തോക്ക് ചൂണ്ടിയ ഐപിഎസ് ഓഫിസർ വീണ്ടും കളത്തിലിറങ്ങുമ്പോൾ പിണറായി വിജയന് മുട്ടുവിറയ്ക്കുമോ ? സ്വർണക്കള്ളക്കടത്ത് കേസ് എൻ ഐ എ ഏറ്റെടുക്കുമ്പോൾ സംശയത്തിന്റെ നിഴലിലായ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവം.

എഴുപതുകളിൽ തലശ്ശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അന്നത്തെ സർക്കാർ നിയോഗിച്ച യുവ ഐപിഎസ് ഓഫിസർ അജിത് ഡോവലാണ് പിണറായിയെ കയ്യോടെ പിടികൂടിയത്. അക്രമ മേഖലയിൽ സമാധാനം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ പുറമെ സമാധാന പ്രസംഗം നടത്തി വിഷയം ആളിക്കത്തിക്കാനാണ് അന്നത്തെ സിപിഎം നേതൃത്വം ശ്രമിച്ചത്. ഇത് മനസിലാക്കിയാണ് എ എസ് പിയായി എത്തിയ അജിത് ഡോവൽ രണ്ടാം ദിവസം തന്നെ പിണറായി വിജയനെ പിടികൂടിയത്. പൊലീസിന്റെ പിടിയിൽ നിന്നും കുതറി ഓടാൻ ശ്രമിച്ച വിജയനെ അജിത് ഡോവൽ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.

കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ പിന്നെ തനിക്ക് മറ്റൊന്നും നോക്കാനില്ലെന്ന് പറഞ്ഞ് പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടിയെന്നാണ് സാക്ഷികൾ പറയുന്നത്. തുടർന്ന് മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞെന്നും ചരിത്രം. ഇക്കാര്യം അന്നത്തെ സി പി എം നേതാവായിരുന്ന എം വി രാഘവൻ പില്ക്കാലത്ത് പങ്കുവെച്ചിരുന്നു.

1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അജിത്. പത്തുവർഷം ഐ ബി യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്ന അജിത് നിലവിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവാണ്. എൻ ഐ എ അന്വേഷിക്കുന്ന കേസിൽ അജിതിന് പ്രധാന റോൾ ഉണ്ടെന്ന് ചുരുക്കം. കേവലം കള്ളക്കടത്ത് മാത്രമല്ല എൻഐഎ പരിഗണിക്കുക; ദേശസുരക്ഷ, രാജ്യാന്തര ബന്ധം എന്നിവയും അന്വേഷിക്കും.

അന്നത്തെ അജിത് ഡോവൽ പിന്നീട് മോദിക്കും അമിത്ഷായ്ക്കും പ്രിയപ്പെട്ടവനായി മാറിയെന്നതും ചരിത്രം. അതുപോലെ, പിണറായിയോടുള്ള മനോഭാവത്തിലും മാറ്റം വന്നോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

നിലവിൽ കേന്ദ്ര സർക്കാറുമായി രാഷ്ട്രീയേതര അടുപ്പം സൂക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മോദിയുടെ വിശ്വസ്തനായ ലോക് നാഥ് ബെഹ്റയെ ഡിജിപിയാക്കിയത് ഇതിന്റെ ഭാഗമായിരുന്നു. പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരും പിണറായിക്കും മോദിക്കും ഇടയിലുള്ള പാലമാണ്. ഈ അടുപ്പം ഉപയോഗിച്ചാണ് എസ് എൻ സി ലാവ് ലിൻ കേസ് വൈകിപ്പിച്ച് അട്ടിമറിക്കുന്നത്. കോൺഗ്രസ് വിരുദ്ധ സർക്കാറുകൾ എന്ന മുദ്രാവാക്യം ഉയർത്തുന്ന അമിത് ഷായ്ക്കും നിലവിൽ പിണറായിയോട് എതിർപ്പില്ല. ഷായുടെ നയം നടപ്പാക്കാൻ, സിപിഎം നിലപാടിന് വിരുദ്ധമായി സ്വന്തം പ്രവർത്തകരെ മാവോയിസ്റ്റുകളാക്കി യുഎപിഎ കേസുകൾ ചുമത്തിയാണ് പിണറായി തന്റെ ഭക്തി പ്രകടിപ്പിക്കുന്നത്.

അതേ രസതന്ത്രം സ്വർണ്ണക്കടത്ത് കേസിൽ പ്രയോഗിക്കപ്പെട്ടാൽ പിണറായി സർക്കാറിന്റെ ഇടപെടലുകളെ എൻഐഎ കണ്ടില്ലെന്ന് നടിക്കും. മറിച്ച് അജിത് ഡോവൽ സ്വതന്ത്രമായി ഇടപെട്ടാൽ ഒരിക്കൽക്കൂടി വിജയന്റെ മുട്ടുവിറയ്ക്കും. 71 ൽ തോക്കിന് മുന്നിൽ മുട്ടുവിറച്ച വിജയനെ വീണ്ടും കാണേണ്ടി വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.'- ഇങ്ങനെയാണ് വീക്ഷണം വാർത്ത അവസാനിക്കന്നത്.

അജിത്ത് ഡോവൽ തലശ്ശേരിയിൽ എത്തിയത് എങ്ങനെ?

1945ൽ ഉത്തരാഖണ്ഡിലെ ഗർവാൾ എന്ന ഗ്രാമത്തിൽ ജനിച്ച അജിത്ത് കുമാർ ഡോവൽ, 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് . തലശ്ശേരിയിൽ 1971-ൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ നിർദ്ദേശപ്രകാരമായിരുന്നു അജിത്ത് ഡോവലിന്റെ നീക്കങ്ങൾ ആരങ്ങേറിയത്. തലശ്ശേരി കലാപം തുടങ്ങുമ്പോൾ കോട്ടയം എഎസ്‌പിയായിരുന്നു ഡോവൽ. കലാപം തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം രാത്രിയാണ് ഡോവൽ തലശ്ശേരിയിലെത്തിയതെന്ന് അന്ന് കണ്ണൂർ ടൗൺ എസ്ഐയായിരുന്ന പുലിക്കോടൻ നാരായണൻ അനുസ്മരിച്ചിരുന്നു. വന്നയുടൻ തന്നെ അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് കലാപം നേരിടുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കി. പലയിടങ്ങളിൽ നിന്നായി കവർച്ച നടത്തിയ സാധനങ്ങൾ കണ്ടെടുക്കുന്നതിനാണ് മുഖ്യപരിഗണന നൽകിയത്. കവർച്ച മുതൽ സൂക്ഷിച്ചവരെ ജനമധ്യത്തിൽ കൊണ്ടു വന്നു. ഒപ്പം കവർച്ച നടത്തിയ മുതലുകൾ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കലാപം വ്യാപിക്കുന്നത് തടയാനും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും പൊലീസ് നീക്കത്തിലൂടെ കഴിഞ്ഞു. ഒരാഴ്ച കൊണ്ട് അക്രമങ്ങൾ നിയന്ത്രണ വിധേയമാക്കി.കലാപത്തിന് ശമനം വന്ന് കുറച്ചുനാൾ കൂടി ഡോവൽ തലശ്ശേരിയിലുണ്ടായിരുന്നു. അന്ന് അദ്ദേഹം എ.കെ. ഡോവൽ-എന്നാണ് അറിയപ്പെട്ടിരുന്നത്. കെ കരുണാകന്റെ പ്രയപ്പെട്ട ഉദ്യോഗ്ഥനായ ഡോവൽ പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഐബിയിൽ ചേർന്നു. അതിനുശേഷമാണ് ഡോവൽ രാജ്യാനതര തലത്തിൽ അറിയപ്പെടാൻ തുടങ്ങിയത്.

മോദി സർക്കാരിന് ജനപ്രീതി നേടിക്കൊടുത്ത പാക്കിസ്ഥാനിലെ മിന്നലാക്രമണവും പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള വ്യോമാക്രമണവുമെല്ലാം നടന്നത് ഡോവൽ സുരക്ഷാ ഉപദേഷ്ടാവായിരുന്ന സമയത്താണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്തരായ സർക്കാർ ഇത്തവണയും കാബിനറ്റ് റാങ്ക് നൽകി സ്ഥാനത്ത് നിലനിർത്തുകയായിരുന്നു. ഇതാദ്യമായാണ് ദേശീയ സുരക്ഷ ഉദ്യോഗസ്ഥന് കാബിനറ്റ് പദവി ലഭിക്കുന്നത്. .ഇന്ത്യൻ ഹൈക്കമ്മീഷണറായി ഏഴുവർഷക്കാലം പാക്കിസ്ഥാനിൽ പ്രവർത്തിച്ചിരുന്നു. 33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവർഷം ഐ.ബി.യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു അജിത്.

1988ൽ സുവർണ്ണ ക്ഷേത്രത്തിലൊളിച്ച ഖാലിസ്ഥാൻ ഭീകരർക്കെതിരായി നടന്ന ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിലെ നിർണ്ണായക രഹസ്യവിവരങ്ങൾ ഇദ്ദേഹമായിരുന്നു നൽകിയത്. 1999-ൽ നടന്ന കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അജിതിന്റെ നേതൃത്വത്തിൽ നടന്നു. പഞ്ചാബ്, ജമ്മുകാശ്മീർ, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലെല്ലാം നിർണ്ണായക സാഹചര്യങ്ങളുണ്ടായപ്പോൾ അജിത് ഡോവൽ നിയമിതനായിരുന്നു. ധ1പ ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ദൂതനായി ഡോവലിനെ ഇന്ത്യ നിയമിച്ചിരുന്നു.മാൻ്യാന്മർ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള ഒട്ടനവധി വിഷയങ്ങളിൽ അജിത് ഡോവൽ നിയമിക്കപ്പെട്ടിട്ടുണ്ട്.

എല്ലാം നുണയെന്ന് സിപിഎം

എന്നാൽ വീക്ഷണം വാർത്ത കല്ലൂവെച്ച നുണയാണെന്നും അക്കാലത്ത് അങ്ങനെ ഒരു സംഭവവും ഉണ്ടായതായി കേട്ടിട്ടില്ല എന്നാണുമാണ് പി ജയരാജനടക്കമുള്ള മുതിർന്ന സിപിഎം നേതാക്കൾ പറയുന്നത്. ഇതുസംബന്ധിച്ച് പിണറായി വിജയൻ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്.

'1971 ഡിസംബർ 28 മുതൽ ഒരാഴ്ചക്കാലമാണ് തലശ്ശേരി കലാപം നടന്നത്. കലശഘോഷയാത്ര നടക്കുമ്പോൾ തലശ്ശേരി നൂർജഹാൻ ഹോട്ടലിന്റെ മുകളിൽനിന്ന് ചെരിപ്പേറ് ഉണ്ടായി എന്ന അഭ്യൂഹമാണ് സംഘർഷം ഉണ്ടാക്കിയത്. എന്നാൽ ഇത് സംഘപരിവാർ ഉണ്ടാക്കിയ വ്യാജ പ്രചാരണം ആണെന്ന് പിന്നീട് തെളിഞ്ഞു. മുസ്ലീങ്ങൾ ഹിന്ദുസ്ത്രീകള ആക്രമിച്ചു എന്നതുടക്കമുള്ള കള്ളക്കഥകളും ഈ സമയത്ത് ആർഎസ്എസ് വ്യാപകമായി പ്രചരപ്പിച്ചു. ഈ സമയത്ത് സിപിഎം പ്രവർത്തകർ ഇത്തരം കള്ളക്കഥകൾ ചെറുക്കാനും ജനങ്ങൾക്ക് അത്മവിശ്വാസം നൽകാനും രംഗത്തെത്തി. ഞങ്ങൾ ഒരു കാറിൽ കൊടികെട്ടി പ്രചരണം നടത്തി. മൈക്കിലൂടെ ജനങ്ങൾക്ക് ആഹ്വാനം നൽകി. 'ആത്മാഹുതി ചെയ്തുപോലും മതസൗഹാർദം നിലനിർത്തണം' എന്ന സന്ദേശമാണ് പാർട്ടി കൃത്യമായി നൽകിയത്. പള്ളികൾ ആക്രമിക്കപ്പെടും എന്ന വ്യാപക പ്രചാരണം ഉണ്ടായതിനാൽ, പാർട്ടി പ്രവർത്തകർ തലശ്ശേരിയിലെ പല പള്ളികൾക്കും കാവൽ കിടന്നു. അതിന്റെ പേരിലാണ് യു കെ കുഞ്ഞിരാമൻ എന്ന സഖാവിന് ജീവൻ നഷ്ടമായത്. പെരുവമ്പായി പള്ളിക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാവൽ കിടന്നതിനാൽ ആർഎസ്എസുകാർക്ക് പള്ളി ആക്രമിക്കാൻ ആയില്ല. അതിന്റെ വൈരാഗ്യത്തിന് പിറ്റേന്ന് രാവിലെ വീട്ടിലേക്ക് പോവുകയായിരുന്നു സഖാവ് യു കെ കുഞ്ഞിരാമനെ ആർഎസ്എസുകാർ പതിയിരുന്ന് കൊലപ്പെടുത്തുകയായിരുന്നു'- ദേശാഭിമാനി വാരികയിൽ എഴുത്തുകാരൻ ഗുലാബ് ജാനുമായുള്ള അഭിമുഖത്തിൽ പിണറായി വ്യക്തമാക്കി.

എന്നാൽ കുഞ്ഞിരാമൻ കള്ളുഷാപ്പിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നത്. ഇത് ഏറ്റപാടുകയാണ് ഇന്നും കോൺഗ്രസ് ചെയ്യുന്നതെന്ന് സൈബർ സഖാക്കൾ ആരോപിക്കുന്നു. സിപിഎം നേതാവ്് പി ജയരാജൻ ഇങ്ങനെ എഴുതുന്നു. 'അന്നും ആർഎസ്എസിന്റെ ബി ടീമായാണ് കോൺഗ്രസ് പ്രവർത്തിച്ചത്. കരുണാകന്റെ പൊലീസ് പ്രശ്നം വഷളാക്കുായാണ് ചെയ്തത്. ഈ കലാപം അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മിഷൻ നിഗമനങ്ങൾ റിപ്പോർട്ടായി അവതരിപ്പിച്ചിട്ടുണ്ട്. കമ്മിഷൻ നിരവധി സാക്ഷികളിൽ നിന്ന് മൊഴിയെടുത്തു. വിവിധ പാർട്ടികൾ മൊഴി കൊടുത്തു. കമ്മിഷൻ കൃത്യമായി രേഖപ്പെടുത്തിയത് ഇന്ത്യയിൽ മറ്റിടങ്ങളിൽ നടന്നിട്ടുള്ള വർഗീയകലാപങ്ങളുടെ അതേ രീതിശാസ്ത്രമാണ് തലശേരിയിലും ആവർത്തിച്ചത് എന്നാണ്. കോൺഗ്രസ് നേതാവായിരുന്ന സുഭദ്ര ജോഷിയുടെ 'കലാപങ്ങളിൽ ആർഎസ്എസിന് പങ്കുണ്ടോ' എന്ന പേരിലുള്ള ലഘുലേഖയിൽ വർഗീയകലാപങ്ങളെക്കുറിച്ചുള്ള കമ്മിഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കലാപത്തിന്റെ രീതിശാസ്ത്രം വിവരിക്കുന്നുണ്ട്.

ഒന്ന്: ആസൂത്രിതമായി നുണപ്രചാരണം നടത്തി ഹിന്ദുമുസ്ലിം ശത്രുത വളർത്തുക.രണ്ട്: ശാഖകളിലൂടെ നടത്തുന്ന ആർഎസ്എസിന്റെ ആയുധ പരിശീലനം. ഇതേ രീതിശാസ്ത്രമാണ് തലശേരിയിലും പ്രയോഗിച്ചത് എന്ന് തെളിവുകളെ അടിസ്ഥാനപ്പെടുത്തി കമ്മിഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടിലെ ഒരുഭാഗത്ത് അദ്ദേഹം, ആർഎസ്എസിന്റെ രാഷ്ട്രീയ പാർട്ടിയായിട്ടുള്ള ജനസംഘം മുസ്ലിംസമുദായത്തിനുനേരെ നടത്തിയ ആസൂത്രിത പ്രചാരവേല രേഖപ്പെടുത്തുന്നുണ്ട്.

ആർഎസ്എസിനെപ്പോലെ ജനസംഘം യൂണിറ്റും മുസ്ലിങ്ങൾക്കെതിരെ അതേ നിലപാടാണ് കൈക്കൊള്ളുന്നത്. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ നടന്ന പ്രക്ഷോഭം മുസ്ലിം ലീഗിനെതിരെയായിരുന്നു. അവർ പ്രസിദ്ധീകരിച്ച ലഘുലേഖകൾ കമീഷന് ലഭിക്കുകയുണ്ടായി. ആ ലഘുലേഖകൾ വായിച്ചാൽ ജനസംഘം തലശേരിയിൽ നടത്തിയ പ്രചാരണങ്ങൾ തിരിച്ചറിയാനാകും. തലശേരിയിൽ സംഘടിപ്പിച്ച ജനസംഘത്തിന്റെ പൊതുയോഗത്തിൽ ഈ കാര്യം കൃത്യമായി പറയുന്നുണ്ട്. എന്നുമാത്രമല്ല , ആ പൊതുയോഗത്തിൽ തലശേരിയിലെ പൊലീസ് സംവിധാനത്തിൽ മുസ്ലിം ലീഗിന്റെ ഇടപെടൽ സംബന്ധിച്ചും ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. അതുകൊണ്ട് കലാപം സൃഷ്ടിക്കുന്നതിലും സാമുദായികസംഘർഷം സൃഷ്ടിക്കുന്നതിലും ഒരു വലിയപങ്ക് ജനസംഘത്തിനുണ്ട് എന്നാണ് അനുമാനിക്കേണ്ടത്. ഇതുമാത്രമല്ല, കമീഷന് ആർഎസ്എസിന്റെ പ്രമുഖനേതാവ് യു പി രാജഗോപാൽ നൽകിയിട്ടുള്ള മൊഴിയുണ്ട്: 'മുസ്ലിംവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ആർഎസ്എസ് പങ്കുവഹിച്ചതായി പറയുന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല'. അത് ഹിന്ദുക്കൾക്കിടയിൽ കലാപത്തിന്റെ സാഹചര്യം സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട് എന്നുകൂടിയാണ് കമ്മിഷൻ പറഞ്ഞുവയ്ക്കുന്നത്. കലാപം ഡിസംബർ 28നാണ് ആരംഭിച്ചത്. മേലൂട്ട് മടപ്പുരയിലേക്കുള്ള കലശഘോഷയാത്രയ്ക്കുനേരെ മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലിൽനിന്ന് ചെരിപ്പെറിഞ്ഞു എന്ന കള്ളപ്രചാരണമാണ് പ്രചരിപ്പിക്കപ്പെട്ടത്.

പള്ളി സംരക്ഷിച്ചതിന്റെ പ്രതികാരമായി വർഗീയവാദികളുടെ ആക്രമണത്തിൽ 1972 ജനുവരി മൂന്നിന് രാത്രി യു കെയ്ക്കും മറ്റ് മൂന്ന് സഖാക്കൾക്കും ഗുരുതരമായി പരിക്കേറ്റു. മാങ്ങാട്ടിടം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന യു കെ ജനുവരി നാലിന് രക്തസാക്ഷിത്വം വരിച്ചു.ഈ കലാപശ്രമത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കളാരും പങ്കെടുത്തിട്ടില്ല എന്നത് തർക്കമറ്റ സംഗതിയാണ്. അതുപോലെതന്നെ 29 ന് വൈകിട്ട് പാർട്ടി പതാക കെട്ടിയ കാറിൽ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർ സഞ്ചരിച്ചതായും കലാപം അവസാനിപ്പിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചതായും തെളിവുണ്ട്'- പി ജയരാജൻ വ്യക്താമക്കി.

ചരിത്രം സംഘപരിവാർ വളച്ചൊടിക്കുന്നു

തലശ്ശേരി കലാപത്തെക്കുറിച്ച് പി ജയരാജൻ ഇങ്ങനെ എഴുതുന്നു.'കമീഷന് ആർഎസ്എസ്, ജനസംഘം, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ്, മുസ്ലിംലീഗ് മുതലായ വിവിധ പാർട്ടികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, സിപിഎം മൊഴി നൽകിയില്ല. കമീഷനുമായി സഹകരിക്കേണ്ടതില്ല എന്നാണ് അന്ന് പാർട്ടി തീരുമാനിച്ചിരുന്നത്. കാരണം അന്ന് കലാപം ആരംഭിച്ചപ്പോൾ തലശേരി പൊലീസ് സ്റ്റേഷന് മുന്നിൽപ്പോലും അക്രമങ്ങളും കൊള്ളിവയ്പും നടത്തിയപ്പോൾ പൊലീസ് നോക്കിനിന്നു. പൊലീസിനെ ചലിപ്പിക്കാൻ ഉത്തരവാദിത്തമുള്ള അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരൻ ഗുജറാത്തിലേക്ക് പോകുകയായിരുന്നു ചെയ്തത്. കലാപത്തിന് ശേഷം ആസൂത്രിതമായി സിപിഎം ിരുദ്ധ പ്രചാരണമാണ് അന്നത്തെ മാർക്സിസ്റ്റ് വിരുദ്ധ മുന്നണി കൈക്കൊണ്ടത്. സിപിഎമ്മാണ് കലാപത്തിന്റെ പിന്നിലെന്നാണ് വലതുപക്ഷം പ്രചരിപ്പിച്ചിരുന്നത്. നഷ്ടപരിഹാരം കൊടുക്കാനുള്ള സമിതിയിൽനിന്നുപോലും സിപിഐ എമ്മിനെ ഒഴിച്ചുനിർത്തുകയാണ് സർക്കാർ ചെയ്തത്. ഈ നടപടിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് കമീഷനുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാട് കൈക്കൊണ്ടത്. എങ്കിലും മൊഴിയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ഒരു കാര്യം അടിവരയിട്ട് പറഞ്ഞു. റിപ്പോർട്ടിലെ 220ാം ഖണ്ഡികയിൽ പറഞ്ഞിട്ടുള്ള ഭാഗം ഇങ്ങനെയാണ്.

''ഈ കലാപശ്രമത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കളാരും പങ്കെടുത്തിട്ടില്ല എന്നത് തർക്കമറ്റ സംഗതിയാണ്. അതുപോലെതന്നെ 29 ന് വൈകിട്ട് പാർട്ടി പതാക കെട്ടിയ കാറിൽ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർ സഞ്ചരിച്ചതായും കലാപം അവസാനിപ്പിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചതായും തെളിവുണ്ട്. കാറിൽ അന്നത്തെ കൂത്തുപറമ്പ് എംഎൽഎ പിണറായി വിജയന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളായ പി വിജയൻ, എം വി രാജഗോപാലൻ, പാട്യം രാജൻ എന്നീ നേതാക്കളാണ് ഉണ്ടായിരുന്നത്'' എന്നതാണ് ആ ഭാഗം.സമാധാനം സ്ഥാപിക്കാനുള്ള ഈ ഒരു ഇടപെടൽ മറ്റ് രാഷ്ട്രീയ സംഘടനകൾ നടത്തിയതായി റിപ്പോർട്ടിലില്ല. കലാപം തടയാൻ കോൺഗ്രസും ലീഗും നടത്തിയ ഇടപെടലുകൾ എന്തൊക്കെയാണെന്ന് ധൈര്യമുണ്ടെങ്കിൽ യുഡിഎഫുകാർ പറയട്ടെ.'- ജയാജൻ വ്യക്തമാക്കി.

തലശേരി വർഗീയകലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മിഷൻ റിപ്പോർട്ടിലെ പ്രസക്തഭാഗം എംഎൽഎ ആയ കോൺഗ്രസ് നേതാവിന് നിയമസഭാരേഖകളിൽനിന്ന് ലഭ്യമാണ്. അതിൽ ഖണ്ഡിക 220 വായിച്ചു നോക്കുകയുമാകാം. മറ്റൊരു ആക്ഷേപം തലശേരി കലാപത്തിനുശേഷം നിയമസഭ ചേർന്നപ്പോൾ ഒരു സിപിഐ എം നേതാവും യു കെയുടെ ഇടപെടലുകൾ പരാമർശിച്ചില്ല എന്നതാണ്. നിയമസഭാരേഖകൾ ലഭ്യമാണ്. ഒരു എംഎൽഎയ്ക്ക് അത് ലഭിക്കാൻ എളുപ്പമാണ്. 1972 ഫെബ്രുവരി 22ന് നിയമസഭയിൽ ബാലാനന്ദൻ നടത്തിയ പ്രസംഗവും ലഭ്യമാണ്. അതിൽ നിന്ന്:' മുസ്ലിം സമുദായത്തെ ആക്രമണങ്ങളിൽനിന്ന് രക്ഷിക്കാൻ മുന്നോട്ട് വന്നിട്ടുള്ളത് മാർക്സിസ്റ്റ് പാർട്ടി മാത്രമാണ്. തലശേരി സംഭവം ഉണ്ടായി. സ്വത്ത് നശിച്ചു. കെട്ടിടങ്ങൾ നശിച്ചു. നമുക്കെല്ലാവർക്കുമറിയാം യു കെ കുഞ്ഞിരാമൻ മരിച്ചത് എന്തിനാണെന്ന്. പള്ളിയിൽ ആക്രമണം ഉണ്ടായപ്പോൾ അദ്ദേഹം കാവൽനിന്നു. ആർഎസ്എസുകാർ പറഞ്ഞു ''എടുത്തോളാം '' എന്ന്. അയാൾ പേടിച്ചില്ല'.ഇതാണ് കലാപത്തിന് ശേഷം നിയമസഭാസമ്മേളനത്തിൽ സിപിഐ എമ്മിന്റെ എംഎൽഎ പറഞ്ഞതെന്നിരിക്കെ കോൺഗ്രസ് നേതാവ് എത്രമാത്രം ആസൂത്രിതമായിട്ടാണ് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്.

അന്ന് കലാപത്തിനിരയായവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയതും സിപിഐ എമ്മാണ്. ജനാബ് അസ്സുഹാജി പ്രസിഡന്റും അന്നത്തെ കൂത്തുപറമ്പ് എംഎൽഎ പിണറായി സെക്രട്ടറിയുമായ കമ്മിറ്റിയാണ് സഹായിക്കാൻ മുന്നിട്ടിറങ്ങിയത്. പള്ളി സംരക്ഷിച്ചതിന്റെ പ്രതികാരമായി ആർഎസ്എസുകാർ കൊലപ്പെടുത്തിയ യു കെയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ അന്ന് കോൺഗ്രസിന്റെയും ലീഗിന്റെയും പ്രാദേശികനേതാക്കൾ അടക്കം എത്തി. നീർവേലി എൽപി സ്‌കൂളിൽ യുകെയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രസംഗിച്ചവരിൽ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നേതാക്കളുണ്ട്.ചരിത്രവസ്തുതകളെ നിഷേധിച്ച് ജനങ്ങളെ കബളിപ്പിക്കാനും അതുവഴി സിപിഐ എം വിരുദ്ധവികാരം ഉണ്ടാക്കാനും കഴിയുമോ എന്നാണ് കോൺഗ്രസ് ശ്രമമെന്നും പി ജയരാജൻ വ്യക്തമാക്കുന്നു.

ഈ രീതിയിലുള്ള ആടിനെ പട്ടിയാക്കൽ തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ തോക്കുചൂണ്ടൽ വിവാദമെന്ന് സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നു. അജിത്ത് ഡോവലിന്റെ വീരകഥകൾ എഴുതുന്നവർ എന്തുകൊണ്ട് അദ്ദേഹത്തിൻെ മകന് നേരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ കാണുന്നില്ലെന്നും അവർ ചോദിക്കുന്നു. അജിത് ഡോവലിന്റെ മകൻ വിവേക് ബ്രിട്ടിഷ് അധീനതയിലുള്ള കെയ്മൻ ദ്വീപിൽ നിന്നും 2016ലെ നോട്ട് നിരോധനത്തിനു 13 ദിവസങ്ങൾക്കുശേഷം അനധികൃത അക്കൗണ്ടിൽ നിന്നും ഇന്ത്യൻ ബാങ്കുകളിലേക്ക് 8300 കോടി രൂപ നിക്ഷേപിച്ചുവെന്നത് നേരത്തെ വിലയ വിവാദം ആയിരുന്നു. അമിതാഷായുടെ മകനും ഡോവലിന്റെ മകനും ചേർന്ന് നടത്തുന്ന കമ്പനിയെക്കുറിച്ചുമെല്ലാം ഒരുപാട് ആരോപണങ്ങൾ വന്നിട്ടുണ്ട്. ഇതെല്ലാം മറച്ചുപിടിച്ചാണ് ഡോവലിനെ പർവതീകരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ എന്തെല്ലാം ആരോപണങ്ങൾ പറയാനുണ്ടെങ്കിലും അങ്ങേയറ്റം മികച്ച ഒരു ട്രാക്ക് റെക്കോർഡാണ് അജിത്ത് ഡോവലിന് പറയാനുള്ളത്.

സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ്ബോണ്ടിന് ആവുമോ?

ഇന്ത്യൻ ജെയിസ്ബോണ്ട് എന്നാണ് അജിത്ത് ഡോവൽ ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്. ഡോവൽ പാക്കിസ്ഥാൻ ഭരണകൂടത്തിനും, ഭീകർക്കും ഇന്ന് പേടിസ്വപ്നമാണ്.88ലെ അൃതസറിലെ പോരാട്ടക്കഥ ഇന്ത്യ ഏറെ പറഞ്ഞ് കേട്ടതാണ്. പഞ്ചാബിലെ കൊടും വേനലിലെ ഒരു സുപ്രഭാതം. ഖാലിസ്ഥാന് തീവ്രവാദികളുടെ കൈപ്പിടിയിലമർന്നു പഞ്ചാബ് കത്തിയെരിയുന്ന കാലഘട്ടം. പതിവ് പോലെ അന്നും അമൃത്സറിലെ സുവർണ്ണ ക്ഷേത്രം സന്ദർർശകരാൽ തിങ്ങി നിറഞ്ഞിരുന്നു. തിരക്കിനിടയിലൂടെ ഒരു കുറിയ മനുഷ്യന് സുവർണ്ണ ക്ഷേത്രത്തിലേക്ക് കയറി. അയാളെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചത് അന്നത്തെ ഖാലിസ്ഥാന് കമാണ്ടർ സുർജിത് സിങ്ങ് പെന്റ. പിന്നീടുള്ള ദിവസങ്ങളില് അവര് രണ്ടുപേരും കഠിനാധ്വാനത്തിലായിരുന്നു. മുൻ നിശ്ചയിച്ചപോലെ പാക്കിസ്ഥാന്റെ ഐഎസ്‌ഐ അയച്ച ആ ഓഫീസറുമായി ചേർന്ന് ഖാലിസ്ഥാന് തീവ്രവാദികൾ സുവർണ്ണ ക്ഷേത്രത്തിനും ചുറ്റും, ബോബുകളും, ഗ്രനേഡുകളും സ്ഥാപിച്ചു. പട്ടാളത്തിനെ ഉപയോഗിച്ച് അവരെ തുരത്താന് ശ്രമിച്ചാൽ, സിഖുകാരുടെ പരിപാവനമായ സുവർണ്ണ ക്ഷേത്രം തന്നെ തകർത്തു കളയുക അത് വഴി പഞ്ചാബിൽ മുഴുവൻ ഭീകരരുടെ രക്തരൂഷിത കലാപം അഴിച്ചുവിടുക, സർക്കാരിനെ സമ്മർദത്തിലാക്കുക എന്ന തന്ത്രമായിരുന്നു ഖാലിസ്ഥാനികളുടെ ഉള്ളിൽ.

പക്ഷേ അവരുടെ കണക്കുകൂട്ടലുകൾ് തെറ്റിച്ചു കൊണ്ട് ഒത്തുതീർപ്പുകൾ വകവെക്കാതെ പൊലീസ് ഓഫീസർ കെപിഎസ് ഗില്ലിന്റെ നേതൃത്വത്തിൽ് ഓപ്പറേഷന് ബ്ലാക്ക് തണ്ടർ 2 ആരംഭിച്ചു.പിന്നീട് നടന്നത് അതി ശക്തമായ കമാൻഡോ ആക്രമണമായിരുന്നു. 41 തീവ്രവാദികളെ വധിക്കുകയും, ബാക്കിയുള്ള 200ഓളം കൊടുംതീവ്രവാദികളെ ജീവനോടെ പിടിക്കുകയും ചെയ്തു. പക്ഷേ ആ സമയമെല്ലാം അവരുടെ കൂടെ ഉണ്ടായിരുന്ന ആ ഓഫീസർ കൊണ്ടുവന്ന ഒരു ബോംബു പോലും പൊട്ടിയില്ലെന്നു മാത്രമല്ല, ഓപ്പറേഷന് കഴിഞ്ഞതോടെ ആ ഓഫീസർ അവരുടെ ഇടയിൽ നിന്നു തന്നെ സമർഥമായി അപ്രത്യക്ഷനായി.

അന്ന് സുവർണ്ണ ക്ഷേത്രത്തിൽനിന്നും കാണാതായ ആ ഐഎസ്‌ഐ ഓഫീസർ അജിത് ഡോവൽ അയിരുന്നു. ഖാലിസ്ഥാനികളെ സഹായിക്കാന് ബോബുകളുമായി വന്നിരുന്ന യഥാർത്ഥ ഐസെ്‌ഐ ഓഫീസറെ വഴിയിൽ വെച്ചു പിടികൂടി, പകരക്കാരനായി, പൊട്ടാത്ത ബോംബുകളുമായി ഡോവൽ നേരിട്ട് പോവുകയായിരുന്നു . ഈ ധീരകൃത്യത്തിനു സമ്മാനമായി, ഇന്ത്യൻ് പ്രസിഡന്റ് ആദ്യമായി കീർത്തി ചക്ര എന്ന സൈനിക ബഹുമതി ഒരു പൊലീസ് ഓഫീസറായ ഡോവലിന് നല്കി ആദരിച്ചു.

ഏഴു വർഷം ഒരു പാക്കിസ്ഥാനി മുസ്ലീമിന്റെ വേഷത്തിൽ ഇന്ത്യൻ ചാരനായി പാക്കിസ്ഥാനിൽ കഴിഞ്ഞ അജിത് കുമാർ ഡോവൽ, ശത്രു രാജ്യങ്ങളിലിറങ്ങി നേരിട്ട് ചാരപ്രവർത്തനം നടത്തിയിട്ടുള്ള ഏക ഇന്റലിജൻസ് മേധാവിയാണ്. ഈ ഏഴുവർഷംകൊണ്ട് ചില ആണവ രഹസ്യങ്ങളടക്കം പാക്കിസ്ഥാന്റെയും പല രഹസ്യങ്ങളും ഡോവൽ ചോർത്തി.ഇങ്ങനെ സിനിമാ സ്റ്റൈലിൽ നടത്തിയ ചാര പ്രവർത്തിയാണ് അദ്ദേഹത്തിനെ ഇന്ത്യയുടെ ജയിംസ്ബോണ്ട് എന്ന് വിശേഷിപ്പിക്കാൻ പ്രധാന കാരണം. ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രയേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് അജിത് ഡോവലിന്റെ ബുദ്ധിയാണെന്നാണ് പറയുന്നത്.

പിണറായി വിജയനെ തോക്കുചൂണ്ടിയ കഥ ശരിയായാലും തെറ്റായാലും ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം വിജയിപ്പിച്ച ട്രാക്ക് റിക്കോർഡുള്ള വ്യക്തിയാണ് അജിത്ത് ഡോവൽ. ആഴത്തിൽ വേരുള്ള സ്വർണ്ണമാഫിയയെ പൂട്ടാൻ അതുകൊണ്ടുതന്നെ ഡോവൽ നേതൃത്വം കൊടുക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കാരണം തീവ്രാവാദവും, ഹവാല ബിസിനസും, മയക്കുമരുന്ന് കടത്തും അടക്കമുള്ള രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയൊരു റാക്കറ്റാണ് ഇതിന്റെ പിറകിൽ ഉള്ളത്. മലബാറിന്റെ പല ഗ്രാമങ്ങളിലും ഇതൊരു ജനകീയ മാഫിയയാണ് മാറിക്കഴിഞ്ഞു. വീട്ടമ്മമാർ തൊട്ട ചലച്ചിത്രതാരങ്ങളും സെലിബ്രിറ്റികളും വരെ മലദ്വാരത്തിലും യോനിയിലും തൊട്ട് കിട്ടാവുന്നിടത്തൊക്കെ സ്വർണം കടത്തുന്ന കാഴ്ചയാണ് നാം ഇപ്പോൾ കേൾക്കുന്നത്. എന്തിന് കോവിഡ് ഭീതിയിൽ രക്ഷപ്പെട്ട് നാട്ടിലേക്ക് വന്ദേഭാരത് മിഷൻ ദൗത്യത്തിലൂടെ എത്തുന്നവരിൽ പോലും സ്വർണ്ണക്കടത്ത് പിടിക്കപ്പെടുന്നു. സമാന്തര സമ്പദ് വ്യവസ്ഥയായി രാജ്യത്ത് പടർന്ന് പന്തലിച്ച ഈ മാഫയയെ എതിരിടാൻ ഡോവലിനെപ്പോലുള്ള ഒരു കരുത്തന്റെ നേതൃത്വം ഈ രാജ്യത്തിന് ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നത് ഉന്നത രാഷ്ട്രീയ നേതാവിന്; പല ഇടപാടുകളിലും സ്വപ്നയെ നേതാവ് ഇടനിലക്കാരിയുമാക്കി; സ്വർണക്കടത്തിൽ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കണ്ടു; സർക്കാറിൽ നിർണായ സ്വാധീനമുള്ള രാഷ്ട്രീയക്കാരനും സ്വർണ്ണക്കടത്തിന്റെ ചിത്രത്തിലേക്ക്; കള്ളക്കടത്തിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന നേതാവിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ
ബാലഭാസ്‌ക്കറിന്റെ ഭാര്യ വീട്ടുതടങ്കലിലോ? ബ്ലാക്ക് മെയിലിങ് നേരിടുന്നോ? ഹിരണ്മയയിൽ സിസി ടിവി സ്ഥാപിച്ചത് പ്രകാശ് തമ്പിക്കും വിഷ്ണുവിനും നിരീക്ഷിക്കാനോ? ഭയം കൊണ്ടാണോ ലക്ഷ്മി മൗനം തുടരുന്നതെന്നും ബാലഭാസ്‌ക്കറിന്റെ ആത്മസുഹൃത്ത് ജോയ് തമലം; ദുരൂഹതകൾ എണ്ണിപ്പറഞ്ഞുള്ള മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാക്കുന്നത് അപകട മരണത്തിലെ കള്ളക്കളികൾ; കള്ളസാക്ഷി പറഞ്ഞ ബസ് ഡ്രൈവറുടെ കോൺസുലേറ്റ് ബന്ധവും ദുബായ് ജോലിയും പുറത്തു വന്നതോടെ വയലിനിസ്റ്റിന്റെ ഘാതകരെ തേടി സുഹൃത്തുക്കളും
സ്വപ്‌ന സുരേഷിന്റെ മൊഴിയിൽ ഇടംപിടിച്ച ആ ഉന്നത രാഷ്ട്രീയക്കാർ ആരൊക്കെ? കോടതിയിൽ സമർപ്പിച്ച മൊഴിയിൽ രാഷ്ട്രീയക്കാർക്കൊപ്പം കോൺസുലേറ്റിലെ ഉന്നതരുടെ പേരുകളും; സ്വർണ്ണക്കടത്തിൽ സ്വയം കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ തുറുപ്പു ചീട്ടുകൾ പുറത്തെടുത്തു ഉന്നതരെ വിരട്ടി സ്വപ്നയുടെ തന്ത്രപരമായ നീക്കം; നെഞ്ചിടിപ്പോടെ പ്രമുഖർ; സോളാർ കാലത്തേതിന് സമാനമായി സസ്‌പെൻസ് ഉയർത്തുന്ന സരിതയുടെ നീക്കം സ്വപ്‌നയും പുറത്തെടുക്കുന്നു; ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യുമ്പോൾ സർക്കാറിലും സമ്മർദ്ദം
കുഞ്ഞു നോറയെ കാണാൻ ഇനി മമ്മി വരില്ല... സംശയരോഗിയായ ഭർത്താവ് കുത്തിക്കൊന്ന മെറിൻ ജോയിക്ക് മാതാപിതാക്കളും പൊന്നുമോളും അരികിൽ ഇല്ലാതെ അന്ത്യ യാത്രമൊഴിക്കൊരുങ്ങുന്നു; പൂക്കളുമായെത്തി ആദരാജ്ഞലികൾ അർപ്പിച്ചു സഹപ്രവർത്തകർ; മെറിന്റെ ചോരവീണ ആശുപത്രി പരിസരത്തെത്തി മെഴുകുതിരി കത്തിച്ച് മാലാഖമാർ; നോറയുടെ ഭാവി സുരക്ഷിതമാക്കാൻ കൈകോർത്ത് അമേരിക്കൻ മലയാളി സമൂഹം; ഒന്നും കൂസാതെ യുഎസ് പൊലീസ് കസ്റ്റഡിയിൽ നെവിൻ
കേരളാ ഹൈക്കോടതി മുൻ ജഡ്ജി സ്വർണ്ണകള്ളക്കടത്ത് കേസിൽ പെട്ടാലോ ഭീകരവാദ പ്രസ്ഥാനവുമായി ഇടപെട്ടാലോ ലോകമൊന്നും ഇടിഞ്ഞു വീഴില്ല; എന്നാൽ നിയമ വ്യവസ്ഥയോടുള്ള വിശ്വാസ്യതയ്ക്ക് മേൽ കരിനിഴൽ പടർത്തുന്നതാണ് ആരോപണങ്ങൾ; പണ സമ്പാദനത്തേക്കാൾ മതം തലക്കു പിടിക്കുമ്പോൾ പറ്റിയ അബദ്ധമായി കണക്കാക്കാനാകില്ല; സ്വർണ്ണക്കടത്തിൽ മുൻ ഹൈക്കോടതി ജഡ്ജിയെ എൻഐഎ നിരീക്ഷിക്കുമ്പോൾ ജുഡീഷ്യറിയിലെ പുഴുത്തുക്കുത്തുകൾ ചർച്ചയാക്കി പ്രമുഖ അഭിഭാഷകൻ
കോലഞ്ചേരിയിൽ 75കാരിയായ വയോധികയെ ക്രൂരപീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ മൂന്ന് പേർ പൊ്‌ലീസ് കസ്റ്റഡിയിൽ; ക്രൂരപീഡനം നടന്നത് സുഹൃത്തായ സ്ത്രീയുടെ വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ; കസ്റ്റഡിയിലെടുത്തത് സുഹൃത്തായ സ്ത്രീയേയും മകനേയും ഭർത്താവിനേയും; അതിക്രൂര പീഡനം അരങ്ങേറിയത് ഞായറാഴ്ച; സ്വകാര്യഭാഗങ്ങളിൽ ആയുധം ഉപയോഗിച്ച് മുറിവുകളും; അരങ്ങേറിയത് ക്രൂരബലാത്സംഗമെന്ന് പൊലീസ്
ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് സ്വന്തമാക്കി; 22 കാരി സഫ്ന നാസറുദ്ദീൻ നേടിയത് സിവിൽ സർവീസിലെ മിന്നുന്ന നേട്ടം; ഓൾ ഇന്ത്യ തലത്തിൽ 45ാം റാങ്കും കേരളത്തിൽ മൂന്നാം റാങ്കും; റിട്ടേർഡ് സബ് ഇൻസ്പെക്ടറായ പിതാവിന് മകളുടെ വിജയത്തിൽ ഇരട്ടി സന്തോഷം; സിവിൽ സർവീസിൽ ഫലത്തിൽ മലയാളത്തിന് അഭിമാനമായി പേയാട് സ്വദേശി സഫ്ന
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
പൊന്നിൻ വിലയുള്ള ആ ഒറ്റുകാരൻ തുഷാർ വെള്ളാപ്പള്ളിയോ? തുഷാറിനെ ദുബായിലേക്ക് വിളിച്ചു വരുത്തി കുടുക്കിയത് സ്വപ്ന സുരേഷോ? അന്ന് നടന്നത് ബിജെപിയുമായി ഒട്ടി നിൽക്കുന്ന ബിഡിജെഎസിനെ അടർത്തി മാറ്റാൻ നടത്തിയ കളിയോ? ചട്ടുകമാക്കിയത് സ്വപ്നയെയും തുഷാറിന്റെ അടുത്ത സുഹൃത്തുക്കളെയും; കാത്തിരുന്ന് പക വീട്ടി എസ് എൻ ഡി പി നേതാവും! ചതിക്ക് പകരം ചതിയുമായി ഗോളടിച്ചത് തുഷാറോ? നയതന്ത്ര കള്ളക്കടത്തിൽ ചർച്ചയാകുന്ന പ്രതികാര കഥ
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി