1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ട്രംപ് ബോൺ ക്രിമിനൽ, സ്ത്രീലമ്പടൻ, വംശീയ വിദ്വേഷി; 'എങ്ങനെ എന്റെ കുടുംബം ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെ സൃഷ്ടിച്ചു'; അമേരിക്കൻ പ്രസിഡന്റിനെ തുറന്നുകാട്ടുന്ന പുസ്തകം ബെസ്റ്റ് സെല്ലർ; ആദ്യ ദിനം തന്നെ വിറ്റുപോയത് 10ലക്ഷം കോപ്പികൾ; ചാനൽ അഭിമുഖങ്ങളും മറ്റുമായി ട്രൻഡിങ്ങായി മേരി ട്രംപ്; കോവിഡും ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകവും ഇമേജ് ഇടിച്ച ട്രംപിന്ഒരു ആഘാതം കൂടി; മരുമകൾ ട്രംപിന്റെ അന്തകയാവുമോ?

July 17, 2020

മരുമകനാൽ നിഗ്രഹിക്കപ്പെട്ട കംസനെ ഓർമ്മിപ്പിക്കയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇപ്പോഴത്തെ അവസ്ഥ. ആസന്നമായ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമോ, കോവിഡ് ഉയർത്തുന്ന വെല്ലുവിളികളോ, ജോർജ് ഫ്ളോയിഡ് എന്ന കുറത്ത വർഗക്കാരന്റെ മരണം ഉയർത്തിയ പ്രതിഷേധമോ ഒന്നുമ...

ഇന്തോനേഷ്യയിലെ രാമകഥയിൽ രാമനും രാവണനും പ്രാർത്ഥിക്കുന്നത് അള്ളാഹുവിനോട്! തായ്ലണ്ടിലും ആയോധ്യയുണ്ട്; വിദേശ രാമായണങ്ങളിൽ മിക്കതിലും സീത രാവണ പുത്രി; ചിലയടിത്ത് നായകൻ രാവണൻ; മാപ്പിള രാമായണം തൊട്ട് പുൽപ്പള്ളിക്കാരായ സീതയും രാമന്റെയും കഥപയറുന്ന അടിയ രാമായണവും, ചെട്ടിരാമായണവും വരെ; രാമായണം ഹിന്ദുക്കളുടേത് മാത്രമല്ല ദക്ഷിണേഷ്യയുടെ പൊതുസ്വത്താണ്; ലോകമെമ്പാടുമുള്ള രാമായണങ്ങളുടെ കഥ

July 16, 2020

''ലാമ ലാമ ലാമ ലാമ ലാമ ലാമ ലാമാ ലാമ ലാമ ലാമ ലാമ ലാമ ലാമ ലാമാപണ്ടുതാടിക്കാരനൗലി പാടിവന്നൊരുപാട്ട്കണ്ടതല്ലേ ഞമ്മളീലാമായണം കതപാട്ട്കർക്കിടം കാത്തുകാത്തു കുത്തിരിക്കുംപാട്ട്കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്മൂന്ന് പെണ്ണിനെ ദശലതൻ നിക്കാഹ് ചെയ്തപാട്ട...

ഇത് തുർക്കിയിലെ അയോധ്യ; ക്രിസ്ത്യൻ പള്ളിയെ ഓട്ടോമാൻകാർ ആക്രമിച്ച് മുസ്ലിം പള്ളിയാക്കി; നൂറ്റാണ്ടുകൾ കഴിഞ്ഞുവന്ന ഭരണാധികാരി മോസ്‌ക്കിനെ മ്യൂസിയമാക്കി; ഇപ്പോൾ കോടതിവിധിയുടെ മറവിൽ വീണ്ടും മുസ്ലിം പള്ളിയാക്കി; ഹാഗിയ സോഫിയ എന്ന ലോക പ്രശസ്ത മ്യൂസിയത്തെയും അവർ 'മതം മാറ്റിച്ചു'; പിന്നിൽ ലോകമുസ്ലീങ്ങളുടെ 'ഖലീഫ'യാകാൻ കൊതിക്കുന്ന ഇസ്ലാമിക സ്വേച്ഛാധിപതി

July 15, 2020

ഖലീഫ ഉമറിനെ കുറിച്ച് കേട്ട ഒരു പഴയ കഥ ഓർക്കുന്നില്ലേ! ക്രിസ്തുവർഷം 638 ൽ യെരുശലേം മുസ്ലിം സേന പിടിച്ചടക്കുന്ന ഘട്ടമെത്തിയപ്പോൾ ബൈസാന്റിയൻ പ്രതിനിധിയും ജെറൂസലേം പാത്രിയാർക്കീസുമായിരുന്ന സൊഫോറിയൂസ് ഒരു നിബന്ധനവെച്ചു. ഖലീഫ ഉമർ നേരിട്ട് വരികയാണെങ്കിൽ നഗര...

ലോക സ്വർണ്ണ വിപണിയെ നിലനിർത്തുന്നത് ഇന്ത്യൻ സംസ്‌കാരത്തിൽ സ്വർണ്ണത്തിനുള്ള സ്ഥാനം; ലോകത്തിലെ മൊത്തം സ്വർണ്ണത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്നത് ഇന്ത്യയിലൂടെ; തീവ്രവാദ പ്രവർത്തനങ്ങൾക്കും ആഫ്രിക്കയിലേയും ലാറ്റിൻ അമേരിക്കയിലേയും മനുഷ്യാവകാശ ധ്വസനങ്ങൾക്കും പണം ലഭിക്കുന്നത് സ്വർണ്ണക്കടത്തിലൂടെ; അനധികൃത സ്വർണ്ണ ഇടപാടുകളുടെ ഹൃദയഭൂമിയായി ഇന്ത്യ മാറുമ്പോൾ

July 15, 2020

മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണക്കള്ളക്കടത്ത് ഹബ്ബുകളിൽ ഒന്നാണ് ഇന്ത്യ. ഈ കള്ളക്കടത്ത് സ്വർണ്ണത്തിന്റെ ഏറ്റവും വലിയ സ്രോതസ്സ് യു എ ഇയും. കാനഡ ആസ്ഥാനമായ ഇംപാക്ട് എന്ന എൻജിഒയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന...

തുടക്കം ഗൾഫിലെ കുഴൽപ്പണ ലോബിയിൽ; പതുക്കെ അത് മണൽമാഫിയയും മറ്റുമായി ചേർന്ന് സ്വർണകടത്തിലേക്ക്; യതീംഖാനകളും സ്‌കൂളുകളും കോളജുകളുമായി സാമൂഹിക സേവനത്തിലൂടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി; ഖത്തറിൽനിന്നുള്ള ഫണ്ടിങ്ങ് നിലച്ചയോടെ മതമൗലികവാദ സംഘടനകളും കനകമാഫിയക്കൊപ്പം; ഇപ്പോൾ വർഷത്തിൽ ആയിരം കോടിയുടെ ഹവാലയും നൂറുകോടിയുടെ സ്വർണ്ണക്കടത്തും; രാജ്യ സുരക്ഷക്കുപോലും ഭീഷണിയായ കൊടുവള്ളി സ്വർണ മാഫിയയുടെ കഥ

July 14, 2020

കൊടുവള്ളി മാഫിയ! ഒരു നാടിനെ മൊത്തമായി അപമാനിക്കാനല്ല ഈ വാക്ക്. കേരളം എത്തിപ്പെട്ടിരിക്കുന്ന സാമൂഹിക ദുരന്തത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ്. ഇന്ന് സ്വർണ്ണക്കടത്തും അതുവഴിയുള്ള തീവ്രവാദ ബന്ധത്തിന്റെയും പേരിൽ പ്രതിക്കൂട്ടിൽനിൽക്കുന്ന ഈ സുവർണ്ണഗ്രാമം, എന...

'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?

July 13, 2020

തന്റെ മുൻ പ്രൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഐഎഎസ് വരെ ആരോപിതനായ സ്വർണ്ണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കുന്നതും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നതിനും മുഖ്യമന്ത്രി പിണറായി വിജയന് ചങ്കിടിക്കുന്നുണ്ടോ? പിണറായിയുടെ നെറ...

ഓരോ രാജ്യത്തും വിവിധ ഉദ്ദേശങ്ങളോടെ രൂപീകരിക്കുന്ന നിഴൽ സംഘടനകൾ; അവയെ ഉപയോഗിച്ച് രാജ്യത്തെ പൗര പ്രധാനിമാരെ ക്ഷണിച്ചു വരുത്തി സ്വീകരണവും പുരസ്‌കാര ദാനവും; അകമഴിഞ്ഞ അവസരങ്ങൾ നൽകി പാട്ടിലാക്കുന്നത് വ്യവസായ പ്രമുഖരെ; പേരിൽ മാത്രം കൊണ്ടുനടക്കുന്ന കമ്മ്യുണിസമുപയോഗിച്ച് അന്യരാജ്യങ്ങളിലെ കമ്മ്യുണിസ്റ്റ് നേതാക്കളേയും വരുതിയിലാക്കും; ഉപയോഗ യോഗ്യരായ വിഢികളെ ഉപയോഗിച്ച് ലോകത്തെ വരുതിയിലാക്കുന്ന ചൈനീസ് തന്ത്രങ്ങൾ ഇങ്ങനെ

July 11, 2020

1979-ൽ അന്നത്തെ ഗ്രീക്ക് പ്രധാനമന്ത്രി കോൺസ്റ്റാന്റിനോസ് കരമാൻസിസ് ബെയ്ജിങ് സന്ദർശിച്ചതോടെയാണ് ചൈനയും ഗ്രീസുമായ ബന്ധം ആരംഭിക്കുന്നത്. ഏഥൻസിലും ബെയ്ജിംഗിലുമായി അടുത്തടുത്ത് നടന്ന രണ്ട് ഒളിമ്പിക്സുകൾ (2004 ലേയും 2008 ലേയും) ഈ രജ്യങ്ങൾ തമ്മിലുള്ള ബന്ധം ...

സ്വർണക്കടത്തും ഈ ഇടതുസ്വതന്ത്രരും തമ്മിലുള്ള ബന്ധമെന്താണ്? എത്ര കാരിയർമാർ പിടിക്കപ്പെട്ടാലും അർക്കു വേണ്ടിയാണ് കടത്തെന്ന് മനസ്സിലാവാത്തത് എന്തുകൊണ്ടാണ്? ഹവാലയും ഗോൾഡ് മാഫിയയും പലയിടത്തും കുടിൽ വ്യവസായം പോലെയായി; കള്ളക്കടത്ത് കുടുംബങ്ങൾക്ക് മതലോബിയുടെയും പിന്തുണയുണ്ടോ? തീവ്രവാദവും ലഹരി ഇടനിലക്കാരും കൈകോർക്കുന്ന മലബാറിന്റെ കനക മാഫിയയെ പൂട്ടാൻ എൻഐഎ എത്തുമ്പോൾ

July 11, 2020

അയ്യായിരത്തോളം പേർ കുഴൽപ്പണ കാരിയർമാരായി പ്രവർത്തിച്ചിരുന്നു ഒരു ഗ്രാമം. നോട്ടുനിരോധനത്തിന് തൊട്ടമുമ്പുവരെ, കോഴിക്കോട്ടെ മലയോരഗ്രാമമായിരുന്നു കൊടുവള്ളിയിലെ അവസ്ഥ അതായിരുന്നു. ഇതിൽ നല്ലൊരു ശതമാനം ആളുകളും ഒരു കാലത്ത് സ്വർണ്ണക്കടത്തിന്റയും ഏജന്റുമാരായി ...

2017 മുതൽ 2019 വരെയുള്ള കാലയളവിൽ എൻകൗണ്ടറിൽ കൊന്നത് 103പേരെ; 'ഠോക്ക് ദോ' അഥവാ തട്ടിക്കളഞ്ഞേക്കൽ പോളിസിക്ക് യോഗിയുടെ മൗനാനുവാദം; കാലിൽ വെടിവെച്ചിടുന്ന ഹാഫ് എൻകൗണ്ടറും അനവധി; കൊല്ലപ്പെട്ടവരിൽ നിരവധി നിരപരാധികളും; വെടിയേറ്റ് മരിക്കാതിരിക്കാൻ ഉന്നതപൊലീസുകാർക്ക് കോഴ കൊടുക്കുന്നതും പതിവ്; ഏറ്റുമുട്ടൽ കൊലകൾ സുപ്രീം കോടതി വിധികൾ കാറ്റിൽ പറത്തി; യുപിയിൽ നടക്കുന്നത് സ്റ്റേറ്റ് സ്പോൺസേഡ് ടെററിസമോ?

July 10, 2020

 ലക്നൗ: 'നിങ്ങൾ ഇപ്പോൾ ലോക്കൽ പൊലീസിന് എൻകൗണ്ടർ ചെയ്യാൻ ഏറ്റവും ഫിറ്റായ കേസിലാണ് പെട്ടിരിക്കുന്നത്. അറസ്റ്റും കോടതിയുമായുള്ള നുലാമാലകളിൽ നടക്കാൻ ഞങ്ങൾക്ക് സമയമില്ല. ഒറ്റവെടിക്ക് കൊല്ലുകയാണ് ഇപ്പോഴത്തെ രീതി. തനിക്ക് ജീവിക്കണം എന്നുണ്ടെങ്കിൽ പിടിക്കേണ്...

ബ്രാഹ്മണ യുവാക്കളെ ചേർത്ത് കീഴ്ജാതിക്കാരെ അടിച്ചൊതുക്കി തുടക്കം; 18ാമത്തെ വയസ്സിൽ ഒരു വിവാഹ പാർട്ടിയുടെ ബസ് തടഞ്ഞുനിർത്തി കൊള്ളയടിച്ച് നാടിനെ നടുക്കി; ബിജെപിയിലും ബിഎസ്‌പിയും മാറിമാറി നിന്ന് രാഷ്ട്രീയ പിൻബലം ആർജ്ജിച്ചു; ബിജെപി നേതാവിനെ പൊലീസ് സറ്റേഷിനിൽ വെച്ച് വെടിവെച്ച് കൊന്നിട്ടും സാക്ഷിപറയൻ ആരുമുണ്ടായില്ല; എതിരാളികളുടെ തലവെട്ടിയും കൈവെട്ടിയും ക്രൂരത; ബ്രാഹ്മണരെ തോക്കെടുപ്പിച്ച് അധോലോക നായകനായ വികാസ് ദുബെയുടെ കഥ

July 09, 2020

ഒരു കൈയിൽ റിവോൾവറും മറുകൈയിൽ മണിയും കിലുക്കി പൂണൂലിട്ടുകൊണ്ട് മോഹൻലാൽ പൂജചെയ്യുന്ന ഒരു പോസ്റ്റർ 90കളിൽ 'ആര്യൻ' സിനിമക്കായി പ്രിയദർശൻ- ടി ദാമോദരൻ ടീം പുറത്തുവിട്ടിരുന്നു. അറസ്റ്റുചെയ്യാനെത്തിയ സംഘത്തിലെ എട്ടു പൊലീസുകാരെ എകെ 47 ഉൾപ്പെടെയുള്ള തോക്കുകൾകൊ...

നയതന്ത്ര ബാഗിൽ പായ്ക്ക് ചെയ്ത് ഒരു മന്ത്രിയെപ്പോലും കടത്താൻ ശ്രമം നടന്നിട്ടുണ്ട്! ഉസ്ബെക്ക് സുന്ദരികൾ കിടക്കപങ്കിട്ട് അധികൃതരെ സ്വാധീനിച്ച് കോടികളുടെ സിൽക്ക് കടത്ത് നടന്നത് ഡൽഹിയിൽ; ചെന്നൈയിൽ ബ്രിട്ടീഷ് ഡിപ്ലോമിറ്റിക് ബാഗിൽ കടത്തിയത് 119 കിലോ സ്വർണം; സ്വപ്ന സുരേഷിന്റെ ലൈംഗിക കഥകളിൽ ഒതുങ്ങേണ്ടതല്ല ഈ സ്വർണക്കടത്ത്; ഗ്രീൻ ചാനലിലൂടെ സ്വർണ്ണവും കുങ്കുമവും മയക്കുമരുന്നും കടുത്തുന്ന അന്താരാഷ്ട്ര മാഫിയയുടെ കഥ

July 08, 2020

ഒരു പൊടിക്ക് ലൈംഗിക മസാല കയറ്റിക്കൊടുത്താൽ ഹരം പടിച്ചുപോകുന്ന ഒരു ജനതയാണ്, ലോകത്തിൽ ഏറ്റവും കൂടുതൽ ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന ജനതയെന്ന പേരുദോഷം കൂടിയുള്ള മലയാളികൾ. യുഎഇ നയതന്ത്ര ബാഗുവഴി തിരുവനന്തപുരത്ത് 30 കോടിയുടെ സ്വർണം കടത്താൻ നടത്തിയ നീക്കം, സ...

സ്വപ്ന സുരേഷ് ചെറിയ മീൻ മാത്രം; വിൻസന്റ് ഗോമസും സാഗർ ഏലിയാസ് ജാക്കിയും ഇവിടെ ഒന്നുമല്ല; സ്വന്തമായി പാർട്ടിയും കോടതിയും എംഎൽഎയും വരെയുള്ളവർ; വീട്ടമ്മമാർ തൊട്ട് നടിമാർ വരെ കണ്ണികൾ; മലദ്വാരത്തിലും യോനിയിലുമൊക്കെയായി ഒളിപ്പിച്ച് കടത്തുന്നത് കോടികൾ; കൂപ്പറടിച്ച കോടിയേരിയും അറബി വേഷത്തിൽ ജയിലിലെത്തിയ ഫയാസും ചില സൂചകങ്ങൾ; മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ എത്തിനിൽക്കുന്ന കനകമാഫിയയുടെ 'നയതന്ത്ര ബന്ധങ്ങൾ' ഞെട്ടിക്കുന്നത്

July 07, 2020

ഉറവിടം അജ്ഞാതമായ രണ്ടേരണ്ടു കാര്യങ്ങളാണ് ഇപ്പോൾ ഇപ്പോൾ കേരളത്തിൽ ഉള്ളത്. ഒന്ന് വർധിക്കുന്ന കോവിഡ് കേസുകൾ. രണ്ട് വർധിക്കുന്ന സ്വർണകള്ളക്കടത്ത്. കഴിഞ്ഞ പത്തുവർഷങ്ങളായി കേരളത്തിലെ പത്രങ്ങൾ എടുത്തുനോക്കിയാൽ വിഴുങ്ങിയും, മലദ്വാരത്തിലും യോനിയിലും ഒളിപ്പിച്...

'ഇന്ത്യാ വിരുദ്ധർ എന്ന ആരോപണം മാറിക്കിട്ടാൻ യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് രക്തം ദാനം ചെയ്യാം... ജയിലിലെ റേഷൻ വിറ്റു കിട്ടുന്ന തുക പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നൽകണം'; അച്യുതാനന്ദന്റെ രണ്ടും നിർദ്ദേശവും തള്ളിക്കളഞ്ഞ് സിപിഎം എടുത്തത് അച്ചടക്ക നടപടി; ചൈനയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന ബൽറാമിനുള്ള പിണറായിയുടെ മറുപടിയിലും ഉള്ളത് 1962ലെ ചൈനീസ് വിധേയത്വം; സ്വന്തം രാജ്യത്തെ സൈനികർക്ക് രക്തം നൽകാൻ ശ്രമിച്ച് പാർട്ടി നടപടി നേരിട്ട ലോകത്തിലെ ഏക നേതാവായി വി എസ് മാറിയ കഥ

July 04, 2020

ഇന്ത്യൻ പട്ടാളക്കാർക്ക് രക്തം ദാനം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ ഇന്ത്യയിലെ ഏതെങ്കിലും ഒരു പാർട്ടി ഒരു പൊതുപ്രവർത്തകനെതിരെ നടപടിയെടുക്കുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ! പക്ഷേ ഈ പ്രബുദ്ധ വിപ്ലവ കേരളത്തിൽ അതും സംഭവിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയും ത...

വർഗശത്രുവായി കണ്ട് കുരുവികളോട് യുദ്ധം പ്രഖ്യാപിച്ചു! തലതിരിഞ്ഞ നയങ്ങൾ മൂലം പട്ടിണിക്കിട്ട് കൊന്നത് നാലരക്കോടി ജനങ്ങളെ; സംസ്‌ക്കാരിക വിപ്ലവത്തിലൂടെയും മരിച്ചത് ലക്ഷങ്ങൾ; സ്‌കൂളുകൾ അടച്ചുപൂട്ടി കൂട്ടികളെ വിട്ടത് കൃഷിയിടങ്ങളിലേക്ക്; ജനം അത്മഹത്യ ചെയ്യുമ്പോൾ പരിഹസിച്ചത് ചൈനയിൽ ജനസംഖ്യ കൂടുതലാണെന്ന്; ലോകം കണ്ട ഏറ്റവും വലിയ നരമേധത്തിന് ഉത്തരവാദിയായ കമ്യൂണിസ്റ്റ് എകാധിപതിയുടെ കഥ

July 03, 2020

ലോകത്തിൽ ഏറ്റവും കൂടതൽ പേരുടെ മരണത്തിനിടയാക്കിയ വ്യക്തി ആരാണെന്ന് ചോദിച്ചാൽ, നമ്മുടെ മുന്നിൽ ആദ്യം തെളിഞ്ഞുവരുന്ന പേര് അഡോൾഫ് ഹിറ്റ്ലറിന്റെതായിരിക്കും അറുപതു ലക്ഷം യഹൂദന്മാരെ ഗ്യാസ് ചേംബറിലിട്ടും, എൺപത്തേഴു ലക്ഷം റഷ്യക്കാരെ ആക്രമിച്ചും, അറുപതു ലക്ഷം ...

ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം

July 02, 2020

'ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും ഉണ്ടാക്കി തന്ന ഒരു ജനത. വെറും 35 കോടി മാത്രം വരുന്ന ഈ ജനതയാണ് ലോകത്തെ 750 കോടി വരുന്ന ലോക ജനതയെ അപ്പാടെ ഉയർത്തി എടുത്തത്. മറ്റെന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും സാങ്കേതിക വിദ്യയിലൂടെ ലോ...

MNM Recommends

Loading...
Loading...