Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സഹ്റ ഫോൺസ് എന്ന സ്ഥാപനത്തിന്റെ പേരിലും ഒമാൻ പൗരന്മാരുടെ പേരിലും ലക്ഷക്കണക്കിന് റിയാൽ ബാങ്ക് വായ്പ എടുത്ത് തട്ടിപ്പ്; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയത് കണ്ണൂരിലേക്കെന്ന് വിലയിരുത്തൽ; പാനൂരുകാരൻ അബ്ദുൽ റസാഖ് കരുവന്റവിടയ്ക്കായി വലയെറിഞ്ഞ് ഒമാൻ പൊലീസ്

സഹ്റ ഫോൺസ് എന്ന സ്ഥാപനത്തിന്റെ പേരിലും ഒമാൻ പൗരന്മാരുടെ പേരിലും ലക്ഷക്കണക്കിന് റിയാൽ ബാങ്ക് വായ്പ എടുത്ത് തട്ടിപ്പ്; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയത് കണ്ണൂരിലേക്കെന്ന് വിലയിരുത്തൽ; പാനൂരുകാരൻ അബ്ദുൽ റസാഖ് കരുവന്റവിടയ്ക്കായി വലയെറിഞ്ഞ് ഒമാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: വിവിധ ബാങ്കുകളിൽ നിന്ന് കോടികളുടെ വായ്പയെടുത്ത് മുങ്ങിയ മലയാളിയെ പിടികൂടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടാൻ ഒമാൻ പൊലീസ്. കണ്ണൂർ പാനൂർ അണിയാരം സ്വദേശി അബ്ദുൽ റസാഖ് കരുവന്റവിട എന്ന ബിസിനസുകാരനാണ് ഒമാനിൽ നിന്ന് മുങ്ങിയത്. ഇയാൾ കണ്ണൂരിൽ എത്തിയെന്നാമ് ഒമാൻ പൊലീസിന്റെ കണക്കു കൂട്ടൽ. ഈ സാഹചര്യത്തിലാണ് നയതന്ത്ര ഇടപെടൽ.

ഒളിവിൽ കഴിയുന്ന അബ്ദുൽ റസാഖ് കരുവന്റവിടയ്ക്ക് വേണ്ടി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ദുബായിലെ ഒരു മലയാളിയാണ് അബ്ദുൽ റസാഖിന് നാട്ടിലേയ്ക്ക് മടങ്ങാൻ സൗകര്യം ചെയ്തുകൊടുത്തതെന്ന് പറയുന്നു. റസാഖിനെ ഇന്ത്യയിൽ നിന്ന് പിടികൂടുന്നതിന് വേണ്ടിയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.

ഒമാനിൽ സഹ്റ ഫോൺസ് എന്ന സ്ഥാപനത്തിന്റെ പേരിലും ഒമാൻ പൗരന്മാരുടെ പേരിലും ലക്ഷക്കണക്കിന് റിയാൽ ബാങ്ക് വായ്പയാണ് ഇയാൾ എടുത്തിട്ടുള്ളത്. 2016ലാണ് തട്ടിപ്പ് നടത്തിയത്. സഹ്റ ഫോൺസ് നടത്തുന്ന അബ്ദുൽ റസാഖ് അഹ്‌ലി ബാങ്ക്, ബാങ്ക് മസ്‌ക്കത്ത്, ബാങ്ക് ദോഫാർ എന്നിവിടങ്ങളിൽ നിന്നാണ് വായ്പ എടുത്തത്. സൗഹൃദം മുതലെടുത്ത് നിരവധി ഒമാൻ പൗരന്മാരുടെ പേരിലും ലോൺ എടുത്തു.

2017ൽ ഒമാൻ പൊലീസ് അബ്ദുൽ റസാഖിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒമാനിൽ നിന്ന് പുറത്ത് കടക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമായിരുന്നു. ബാങ്കുകളും പണം നഷ്ടപ്പെട്ട ഒമാനികളും നിയമ നടപടികൾ ഊർജിതമാക്കിയതോടെയാണ് ഒമാൻ പൊലീസ് ഇയാളെ പിടികൂടാൻ തീവ്ര ശ്രമം ആരംഭിച്ചത്.

ഇൻഡോ അറബ് ബന്ധം നല്ല രീതിയിലായതിനാലാണ് സ്വർണക്കടത്ത് കേസിലെ പ്രതി റബിൻസ് മുഹമ്മദിനെ യുഎഇ വേഗത്തിൽ ഇന്ത്യക്ക് കൈമാറിയത്. അതേ മാതൃകയിലുള്ള സഹകരണവും പ്രതിയെ കൈമാറലും ഈ കേസിലും ഉണ്ടാകുമെന്നു റോയൽ ഒമാൻ പൊലീസ് കണക്ക് കൂടുന്നു. ഇതിനായുള്ള സമ്മർദ്ദം കേന്ദ്ര സർക്കാരിൽ ഒമാൻ ചെലുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP