Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടിൽ നിന്നും സ്വന്തം ആവശ്യത്തിനുള്ള മരുന്നുമായി സൗദിയിലേക്ക് പോയ ചങ്ങനാശ്ശേരി സ്വദേശിയായ വീട്ടമ്മ പുറം ലോകം കണ്ടത് ഡോക്ടറുടെ കുറിപ്പും എംബസിയുടെ ഇടപെടലും ഉണ്ടായതു കൊണ്ട്; പ്രിസക്രിപ്ഷൻ ഇല്ലാതെ മരുന്നുമായി പോകുന്ന അനേകം മലയാളികൾ മയക്ക് മരുന്നു കേസിൽ തടവിൽ

നാട്ടിൽ നിന്നും സ്വന്തം ആവശ്യത്തിനുള്ള മരുന്നുമായി സൗദിയിലേക്ക് പോയ ചങ്ങനാശ്ശേരി സ്വദേശിയായ വീട്ടമ്മ പുറം ലോകം കണ്ടത് ഡോക്ടറുടെ കുറിപ്പും എംബസിയുടെ ഇടപെടലും ഉണ്ടായതു കൊണ്ട്; പ്രിസക്രിപ്ഷൻ ഇല്ലാതെ മരുന്നുമായി പോകുന്ന അനേകം മലയാളികൾ മയക്ക് മരുന്നു കേസിൽ തടവിൽ

ദമാം: കുറിപ്പടിയില്ലാതെ മരുന്ന് കൈവശം വയ്ക്കുന്നത് സൗദി അറേബ്യയിയിൽ വലിയ കുറ്റമാണ്. വിമാനത്താവളത്തിലെ പരിശോധനയിൽ കണ്ടെത്തുന്ന മരുന്നുകൾക്കും കുറിപ്പടി നിർബന്ധമാണ്. ഇതില്ലാതെ സൗദിയിലെത്തി തടവറയിലായ മലയാളികൾ ഏറെയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിൽ എംബസിക്ക് പോലും ആരേയും സഹായിക്കാൻ കഴിയില്ല.

നാഡീസംബന്ധമായ രോഗത്തിനുള്ള മരുന്നുമായി സൗദി അറേബ്യയിലുള്ള ഭർത്താവിന്റെ അടുത്തേക്കു പോയ മലയാളി യുവതിയെയും മൂന്നു വയസുള്ള മകനെയും ദമാം ജയിലിൽ നിന്നു വിട്ടയച്ചത് കുറിപ്പടിയുള്ളതുകൊണ്ട് മാത്രമാണ്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ മരുന്നു കണ്ടു മയക്കുമരുന്നെന്നു തെറ്റിദ്ധരിച്ചതിനെ തുടർന്നാണ് ഡ്രഗ്സ് ആൻഡ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം അമ്മയെയും കുഞ്ഞിനെയും പിടികൂടി ജയിലിൽ അടച്ചത്. കുഞ്ഞിനെ അൽപസമയത്തിനകം വിട്ടയച്ചെങ്കിലും അമ്മയെ ഇന്ത്യൻ സമയം 10.30ഓടെയാണ് വിട്ടയച്ചത്.

ഇവരുടെ കൈവശമുണ്ടായിരുന്നത് മരുന്നാണെന്നും ഇതു തെളിയിക്കുന്നതിനുള്ള ആശുപത്രി രേഖകളും മറ്റും സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറി. പാസ്‌പോർട്ടിന്റെ കോപ്പിയും സമർപ്പിച്ചു. ഇതോടെ സൗദി സർക്കാരുമായി എംബസി ബന്ധപ്പെട്ടു. ഇതോടെയാണ് യുവതിയെ വിട്ടയച്ചത്. സമാന രീതിയിൽ പിടിയിലായ പലരും ഇപ്പോഴും ജയിലിലാണ്.

കോട്ടയം ചങ്ങനാശേരിയിലുള്ള ഹിസാനാ ഹുസൈനും (26) അവരുടെ മൂന്നു വയസുകാരൻ മകനുമാണു സൗദിയിൽ കുടുങ്ങിയത്. ഹിസാന കുഞ്ഞിനൊപ്പം കൊച്ചിയിൽനിന്നാണ് സൗദി അറേബ്യയിലുള്ള ഭർത്താവിന്റെ അടുത്തേക്കു പറന്നത്. നാഡീസംബന്ധമായ ഗുരുതര രോഗത്തിനു കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റിന്റെ ചികിത്സയിലാണ് അവർ. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറു മാസത്തേക്കുള്ള മരുന്നുമായാണ് അവർ സൗദിയിലേക്കു വിമാനം കയറിയത്. അവിടെയെത്തിയപ്പോൾ വിമാനത്താവളത്തിൽ ഡ്രഗ്സ് ആൻഡ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം പിടികൂടുകയായിരുന്നു.

തുടർന്ന് പ്രശ്‌നത്തിൽ സാമുഹിക പ്രവർത്തകർ ഇടപെട്ടു. സൗദിയിലെ ഇന്ത്യൻ എംബസിയുമായി ഇവർ ട്വിറ്ററിലും ഫോണിലും ബന്ധപ്പെട്ടു. നാട്ടിൽനിന്നു ഹിസാനയുടെ ചികിത്സാ റിപ്പോർട്ട് എംബസിക്ക് അയച്ചുകൊടുത്തു. ഹിസാനയുടെ ഭർത്താവ് എംബസി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറി. ചികിത്സാ റിപ്പോർട്ട് അറ്റസ്റ്റ് ചെയ്ത് സൗദിയിൽ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യൻ ന്യൂറോസർജന്റെ സത്യവാങ്മൂലവും വാങ്ങി സൗദി അധികൃതർക്ക് കൈമാറുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിൽ കഴിയുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും വിവരമറിയിച്ചു.

മന്ത്രാലയത്തിൽനിന്നും ഇടപെടലുണ്ടായതോടെയാണു ജയിലിൽനിന്നു കുഞ്ഞിനെ വിട്ടയയ്ക്കാൻ അധികൃതർ തയാറായത്. ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കിൽ പോലും മരുന്നുകളുമായി സൗദിയിലേക്ക് എത്തരുതെന്ന് മുന്നറിയിപ്പു നൽകാറുണ്ടെന്ന് സൗദിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുകയും ചെയ്തു. കഴിയുന്നതും സൗദിയിലെത്തി ഡോക്ടറുടെ കുറിപ്പടിയോടെ മരുന്ന് വാങ്ങണമെന്നാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP