Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലി ചെയ്ത റെസ്‌റ്റൊറന്റ് കത്തിയമർന്നു; കാനഡയിലെത്തിയപ്പോൾ മുതൽ അന്നം തന്ന സ്ഥാപനം ചാരമായതോടെ സങ്കമടക്കാനാവാതെ മലയാളി വിദ്യാർത്ഥിനി; എരുമേലിക്കാരി അയനയുടെ സങ്കടം ഒപ്പിയെടുത്ത് കനേഡിയൻ മാധ്യമങ്ങൾ

ജോലി ചെയ്ത റെസ്‌റ്റൊറന്റ് കത്തിയമർന്നു;  കാനഡയിലെത്തിയപ്പോൾ മുതൽ അന്നം തന്ന സ്ഥാപനം ചാരമായതോടെ സങ്കമടക്കാനാവാതെ മലയാളി വിദ്യാർത്ഥിനി; എരുമേലിക്കാരി അയനയുടെ സങ്കടം ഒപ്പിയെടുത്ത് കനേഡിയൻ മാധ്യമങ്ങൾ

ഒട്ടാവ: ജോലി ചെയ്ത സ്ഥാപനം കത്തിയമർന്നപ്പോൾ സങ്കടവുമായി എത്തിയ മലയാളി വിദ്യാർത്ഥിനി കനേഡിയൻ മാധ്യമങ്ങൾക്കും നൊമ്പരമായി. കാനഡയിലെ ലിങ്കൻഫീൽഡ്‌സ് വെൻഡീസ് റസ്റ്ററന്റിന് തീ പിടിച്ചപ്പോഴാണ് റസ്റ്ററന്റിലെ ജീവനക്കാരിയായ എരുമേലിക്കാരി അയനയുടെ സങ്കടവും കനേഡിയൻ മാധ്യമങ്ങൾ ഒപ്പിയെടുത്തത്.

മൂന്ന് മാസം മുമ്പ് സ്റ്റുഡന്റ് വിസയിൽ കാനഡയിൽ എത്തിയ അയന ഒന്നര മാസം മുമ്പാണ് കാനഡയിലെ ലിങ്കൻഫീൽഡ്‌സ് വെൻഡീസ് റസ്റ്ററന്റിൽ ജോലിക്ക് കയറിയത്. ബുധനാഴ്ചയാണ് റെസ്‌റ്റൊറന്റിന് തീ പിടിച്ചത്. ജോലി ചെയ്ത സ്ഥാപനത്തിന് തീ പിടിച്ചതറിഞ്ഞ അയന ഓടി എത്തി. എരുമേലി കൊരട്ടി വെട്ടിക്കൊമ്പിൽ രാജേന്ദ്രന്റെ മകൾ അയന മൂന്ന് മാസം മുൻപാണു ബിസിനസ് മാനേജ്‌മെന്റ് പഠനത്തിനു കാനഡയിലേക്കു പുറപ്പെട്ടത്.

ഒന്നര മാസം മുൻപ് അയനയ്ക്ക് ഒട്ടാവയിലെ ലിങ്കൻഫീൽഡ്‌സ് വെൻഡീസ് റസ്റ്ററന്റിൽ മണിക്കൂർ അടിസ്ഥാനത്തിൽ ജോലിയും ലഭിച്ചു. റസ്റ്ററന്റിലെ ഏക ഇന്ത്യക്കാരിയാണ് അയന. തൊഴിലിനോടുള്ള ആത്മാർത്ഥത കൊണ്ട് ഹോട്ടൽ അധികൃതരുടെയും ജീവനക്കാരുടെയും പ്രീതി പിടിച്ചുപറ്റാൻ അയനയ്ക്ക് അധിക ദിവസങ്ങൾ വേണ്ടി വന്നില്ല.

വെളുപ്പിനാണു റസ്റ്ററന്റിനു തീപിടിച്ചത്. സംഭവം അറിയാതെ റസ്റ്ററന്റിലേക്കു പോയ അയന, ജോലി ചെയ്യുന്ന സ്ഥാപനം കത്തിയമരുന്നതു കണ്ട് അവിടേക്ക് ഓടിയെത്താൻ ശ്രമിച്ചു. എന്നാൽ അപകട മുന്നറിയിപ്പുമായി പൊലീസ് തടഞ്ഞു. മണിക്കൂറുകളോളം തീ കത്തിപ്പടരുന്നതിന് അയന സാക്ഷിയായി. അയനയുടെ സങ്കടം കണ്ടതോടെ അവിടത്തെ പ്രമുഖ ചാനലായ ഒക്ടോവ സിറ്റിസൻ പ്രവർത്തകർ മെഗാൻ ഗില്ലിസ്, ബ്ലയർ ക്രോഫോർഡ് എന്നിവർ അടുത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു.

ഊരും പേരുമെല്ലാം അയന മാധ്യമ പ്രവർത്തകരോടു പറഞ്ഞു. റസ്റ്ററന്റിനെക്കുറിച്ചും അപകടത്തെക്കുറിച്ചും അയന പറഞ്ഞത് കാനഡയിൽ വലിയ വാർത്തയാവുകയും ചെയ്തു. റസ്റ്ററന്റിന്റെ പിൻഭാഗത്തെ അടുക്കളയിൽ നിന്നാണു തീ പടർന്നത്. സംഭവത്തിൽ 28കാരനാായ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീ പടർന്നപ്പോൾ ശ്വാസം മുട്ടലുണ്ടായതിനെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP