Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൂറിസ്റ്റ് വിസയിലും സന്ദർശക വിസയിലും യുഎഇയിൽ എത്തിയവർക്ക് ഇനി രാജ്യം വിടാതെ വീസ പുതുക്കാം; യുഎഇ വിസാ നിയമത്തിൽ വരുത്തുന്നത് സമഗ്ര മാറ്റങ്ങൾ; ജോലി അന്വേഷണത്തിലും മറ്റുമായി യുഎഇയിൽ വരുന്നവർക്ക് നിയമം ഉപകാരപ്രദം

ടൂറിസ്റ്റ് വിസയിലും സന്ദർശക വിസയിലും യുഎഇയിൽ എത്തിയവർക്ക് ഇനി രാജ്യം വിടാതെ വീസ പുതുക്കാം; യുഎഇ വിസാ നിയമത്തിൽ വരുത്തുന്നത് സമഗ്ര മാറ്റങ്ങൾ; ജോലി അന്വേഷണത്തിലും മറ്റുമായി യുഎഇയിൽ വരുന്നവർക്ക് നിയമം ഉപകാരപ്രദം

മറുനാടൻ ഡെസ്‌ക്‌

അബുദാബി: യുഎഇയിലേക്ക് ചേക്കേറുന്നവർക്ക് സന്തോഷ വാർത്തയുമായി ഭരണകൂടം. ടൂറിസ്റ്റ് വിസയിലും സന്ദർശക വിസയിലും യുഎഇയിലെത്തിയവർക്ക് രാജ്യം വിടാതെ വീസ പുതുക്കാവുന്ന സംവിധാനം ഞായറാഴ്ച നിലവിൽ വരും. ഇതുൾപ്പെടെ യുഎഇ വിസാ നിയമത്തിൽ വരുത്തിയ സമഗ്ര മാറ്റങ്ങളാണ് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരിക. ഒരു മാസത്തെ സന്ദർശക വീസയിലോ ടൂറിസ്റ്റ് വീസയിലോ എത്തിയവർക്ക് കാലാവധിക്കുശേഷം മറ്റൊരു വീസയെടുക്കുന്നതിന് രാജ്യം വിടേണ്ടതില്ലെന്നാണ് പ്രധാന നേട്ടം.

ഇങ്ങനെ രണ്ടു തവണ രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ കാലാവധി നീട്ടാനോ സാധിക്കുമെന്ന് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് അഥോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദി പറഞ്ഞു. നിലവിൽ വീസാ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടശേഷമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. അതിനാൽ ജോലി അന്വേഷണത്തിനും മറ്റും എത്തിയവർ യുഎഇയിൽനിന്ന് പുറത്തുപോയ ശേഷം പുതിയ വീസയിൽ രാജ്യത്തേക്ക് പ്രവേശിക്കുകയാണ് ചെയ്തുവരുന്നത്.

ഇതുമൂലം അപേക്ഷകർക്കുണ്ടാകുന്ന സമയ, ധനനഷ്ടം പരിഹരിക്കാൻ പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് വീസയിലെത്തിയ വിനോദ സഞ്ചാരികൾക്കും ഇതുപോലെ രണ്ടു തവണ വീസ മാറാൻ അനുമതിയുണ്ട്. ഇതോടെ യുഎഇയിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.പന്ത്രണ്ടാം ക്ലാസിന് ശേഷവും മാതാപിതാക്കളുടെ സ്‌പോൺസർഷിപ്പിൽ യൂണിവേഴ്‌സിറ്റികളിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളുടെ വീസാ കാലാവധിയും നീട്ടിനൽകും എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം.

നിലവിൽ 18 കഴിഞ്ഞവരെ മാതാപിതാക്കളുടെ സ്‌പോൺസർഷിപ്പിൽനിന്ന് മാറ്റണമെന്നാണ് നിയമം. ഈ നിബന്ധനയിലാണ് ഇപ്പോൾ ഇളവ് ലഭിച്ചിരിക്കുന്നത്. പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സ് പൂർത്തിയാക്കും വരെയാണ് വീസ പുതുക്കിനൽകുക. ഇത് വിദ്യർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശ്വാസമായി. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ കാലം രാജ്യത്ത് തങ്ങുന്നതിന് അവസരമൊരുക്കുന്നതോടൊപ്പം നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരമെന്ന് ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദി പറഞ്ഞു.

വിധവകൾക്കും വിവാഹമോചിതർക്കും അവരുടെ കുട്ടിൾക്കും ഒരു വർഷത്തേക്ക് താമസ വീസാ കാലാവധി നീട്ടി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഒരു വർഷം വീതം രണ്ടു തവണയാണ് ഇങ്ങനെ വീസ പുതുക്കി നൽകുക. പുതിയ വീസാ ഭേദഗതി നേരത്തെ കാബിനറ്റ് അംഗീകരിച്ചിരുന്നു. സന്ദർശകർക്കും താമസക്കാർക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP