Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദുബായ് സന്ദർശകരെ...പോയി വരുമ്പോൾ കീശ നിറയുമെന്ന വാർത്ത കൂടി കേട്ടോളൂ; സന്ദർശക വിസയിലെത്തുന്നവർ നാട്ടിലേക്ക് കൊണ്ടു പോകുന്ന സാധനങ്ങളുടെ വാറ്റ് തുക തിരികെ; അഞ്ചു ശതമാനം അടയ്‌ക്കേണ്ടി വരുന്ന തുകയുടെ 81 ശതമാനം തിരികെ ലഭിക്കും; ഇനി പോക്കറ്റ് കാലിയാകാത്ത ദുബായ് യാത്ര

ദുബായ് സന്ദർശകരെ...പോയി വരുമ്പോൾ കീശ നിറയുമെന്ന വാർത്ത കൂടി കേട്ടോളൂ; സന്ദർശക വിസയിലെത്തുന്നവർ നാട്ടിലേക്ക് കൊണ്ടു പോകുന്ന സാധനങ്ങളുടെ വാറ്റ് തുക തിരികെ; അഞ്ചു ശതമാനം അടയ്‌ക്കേണ്ടി വരുന്ന തുകയുടെ 81 ശതമാനം തിരികെ ലഭിക്കും; ഇനി പോക്കറ്റ് കാലിയാകാത്ത ദുബായ് യാത്ര

മറുനാടൻ ഡെസ്‌ക്‌

ദുബായ്: സന്ദർശന വിസയിൽ വന്ന ശേഷം പണം ചെലവാകുമല്ലോ എന്ന ചിന്തയ്ക്ക് പകരം കീശ കാലിയാകില്ലല്ലോ എന്ന ആശ്വാസത്തിൽ ഇനി ദുബായിലേക്ക് പറക്കാം. ദുബായിൽ സന്ദർശനത്തിനെത്തുന്നവർ വാങ്ങുന്ന സാധനങ്ങളുടെ വാറ്റ് തുക ഇനി തിരികെ ലഭിക്കും. അഞ്ചു ശതമാനം ഈടാക്കുന്ന വാറ്റ് തുകയുടെ 81 ശതമാനം വിമാനത്താവളങ്ങളിൽ നിന്നും ലഭിക്കുമെന്ന വാർത്ത പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് ആശ്വാസം പകർന്നിരിക്കുകയാണ്.

നൂറു രൂപയാണ് വാറ്റ് തുകയെങ്കിൽ വിവിധ ചാർജുകൾ കുറച്ചശേഷം ശേഷം 80.92 രൂപ തിരികെ ലഭിക്കും. സ്വർണവും മറ്റ് വീട്ടുപകരണങ്ങളും വാങ്ങുന്നവർക്ക് നല്ലൊരു തുക ഇങ്ങനെ തിരിച്ചുകിട്ടും. നാട്ടിലേക്കു മടങ്ങുമ്പോൾ കൂടെ കൊണ്ടുപോകാൻ കഴിയുന്ന സാധനങ്ങൾക്കാണ് വാറ്റ് തുക മടക്കികിട്ടുകയെന്ന് ക്രെസ്റ്റൺ മേനോനിലെ വാറ്റ് കൺസൽറ്റന്റായ അനൂജ് ജെയിൻ ചൂണ്ടിക്കാട്ടി. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങിയതോടെ ധാരാളം പേരാണ് എത്തുന്നത്.

വാറ്റ് തിരികെ നൽകുന്ന സമ്പ്രദായവുമായി സഹകരിക്കുന്ന കടകളിൽ നിന്നു വാങ്ങുന്ന സാധനങ്ങൾക്കാണ് തുക തിരികെ ലഭിക്കുക. സ്വർണക്കടകളടക്കം മിക്ക കടകളിലും ഇതുണ്ട്. എങ്കിലും പ്ലാനറ്റ് എന്ന കമ്പനിയുടെ സ്റ്റിക്കറോ, വാറ്റ് തുക തിരികെ ലഭിക്കാൻ സംവിധാനമുണ്ട് എന്ന സ്റ്റിക്കറോ ഉണ്ടോ ശ്രദ്ധിക്കുക. അല്ലെങ്കിൽ കടക്കാരോടു ചോദിക്കുക. എന്നാൽ ചില കാര്യങ്ങൾ കൂടി ഇങ്ങനെ സാധനം വാങ്ങുമ്പോൾ ഓർക്കണം. പാസ്‌പോർട്ടും വീസ കോപ്പിയും കരുതണം. ഇതിലെ നമ്പർ കടക്കാർ രേഖപ്പെടുത്തും. സ്വർണക്കടയിലും മറ്റും ഇതിനായുള്ള പ്രത്യേക ഫോം കടക്കാർ തന്നെ പൂരിപ്പിച്ചു തരും. സന്ദർശനത്തിനു പോകുന്നവരുടെ പേരിൽത്തന്നെ സാധനങ്ങൾ വാങ്ങണം.

വിമാനത്താവളത്തിൽ എത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. വാറ്റ് റീഫണ്ട് കൗണ്ടർ കണ്ടെത്തുക. പ്രവേശന വാതിലിനു അടുത്ത് ഒന്നാം കൗണ്ടറിൽത്തന്നെയാവും മിക്കപ്പോഴും ഇത്. പാസ്‌പോർടും മറ്റ് ബില്ലുകളും ബാഗേജുമായി അവിടേക്ക് പോകുക. (ചിലപ്പോൾ സാധനങ്ങൾ പരിശോധിക്കും) തുടർന്ന് കൗണ്ടറിൽ നിങ്ങളുടെ കൈവശമുള്ള വാറ്റ് രേഖയുടെയും മറ്റും ചിത്രമെടുക്കും.എമിഗ്രേഷൻ ക്ലിയറൻസിനു ശേഷം ട്രാവലെക്‌സ് കൗണ്ടറിൽ ചെന്നാൽ നിങ്ങൾക്ക് പണം കൈപ്പറ്റാം. ഇതു രൂപയിലോ, ദിർഹത്തിലോ, ഡോളറിലോ ആയിരിക്കും. ബാങ്ക് അക്കൗണ്ടിലേക്കു പണം ഇടുന്നതിനുള്ള സൗകര്യവും ഉണ്ട്.

വാറ്റ് തുക നൽകിയ എല്ലാ സാധനങ്ങളുടെയും തുക മടക്കിക്കിട്ടുമെങ്കിലും ആഹാര സാധനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. അവ പകുതി ഉപയോഗിച്ചതോ, രൂപം മാറിയതോ ഒക്കെ ആയാൽ തുകയ്ക്ക് അർഹതയില്ല. വില കൂടിയ ചോക്ലേറ്റും മറ്റും വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP