Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി വന്ദേഭാരത് ദൗത്യം വഴിയുള്ള വിമാനത്തിൽ ഇന്ത്യയിലേക്ക് മുങ്ങി; ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ രക്ഷപ്പെട്ടത് വണ്ടിചെക്ക് കേസിലെ പ്രതി; ഓഫീസിൽ പ്രവർത്തിച്ച 18 ജീവനക്കാരെ കുറിച്ചും വിവരങ്ങളില്ല

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് ആറു ദശലക്ഷം ദിർഹത്തോളം വരുന്ന വണ്ടിച്ചെക്കുകൾ നൽകി കബളിപ്പിച്ച മുംബൈ സ്വദേശി വന്ദേഭാരത് വിമാനത്തിൽ ഇന്ത്യയിലേക്കു കടന്നു. റോയൽ ലക്ക് ഫുഡ് സ്റ്റഫ് ട്രേഡിങ് എന്ന സ്ഥാപനത്തിന്റെ ഉടമയായ യോഗേഷ് അശോക് വാരിയാവയാണ് നിരവധിയാളുകളെ കബളിപ്പിച്ച് അബുദാബിയിൽനിന്നും ഹൈദരബാദിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്കു കടന്നത്.

വന്ദേഭാരത് ദൗത്യത്തിൽ മെയ്‌ 11-ന് ഇന്ത്യയിലേക്കു പോയ വിമാനത്തിലാണ് യോഗേഷ് കടന്നുകളഞ്ഞതെന്ന് പരാതിക്കാർ പറയുന്നു. ഇതു സംബന്ധിച്ച് ഇന്ത്യയിലെയും യുഎഇയിലെയും കോടതികളിൽ പരാതി നൽകാനൊരുങ്ങുകയാണ് ലക്ഷങ്ങൾ നഷ്ടപ്പെട്ട കച്ചവടക്കാർ.

ഫേസ് മാസ്‌ക്, സാനിറ്റിസർ, ഗ്ലൗസ് തുടങ്ങി അരി, പിസ്താ, കുങ്കുമം, ചീസ്, ഫ്രോസൺ ബീഫ് എന്നിങ്ങനെയുള്ള സാധനങ്ങൾ വിതരണം ചെയ്യുന്ന കച്ചവട സ്ഥാപനങ്ങളിൽനിന്നു ലക്ഷക്കണക്കിന് ദിർഹത്തിന് വാങ്ങിയ സാധനങ്ങൾക്ക് നൽകിയ ചെക്കുകളാണു ബാങ്കിൽ നിന്നും ആവശ്യമായ തുക ഇല്ലെന്ന കാരണത്തിൽ മടങ്ങിയത്.

കബളിപ്പിക്കപ്പെട്ടു എന്നു മനസിലാക്കി കച്ചവടക്കാർ റോയൽ ലക്ക് കന്പനിയുടെ ഓഫീസിൽ എത്തിയപ്പോൾ അടച്ചിട്ട ഓഫീസും വെയർഹൗസുമാണ് കണ്ടത്. ഓഫീസിൽ പ്രവർത്തിച്ചിരുന്ന 18 ജീവനക്കാരെക്കുറിച്ചും വിവരങ്ങളില്ല. തുടർന്നു ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തി കോൺസൽ ജനറലുമായി ചർച്ച നടത്തി. പിന്നീട് ബർ ദുബായ് പൊലീസ് സ്റ്റേഷനിൽ മടങ്ങിയ ചെക്കുകൾ ഹാജരാക്കി പരാതി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP