Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരിച്ചുവരാൻ അനുമതി നൽകിയ വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; പാക്കിസ്ഥാനികൾക്ക് പോലും മടങ്ങാൻ അനുമതി നൽകിയപ്പോൾ കോവിഡ് പടർന്ന് പിടിച്ച ഇന്ത്യയെ ഒഴിവാക്കി യുഎഇ: ജോലി സ്ഥലത്തേക്ക് മടങ്ങാനായി ഇരിക്കുന്ന പ്രവാസികളുടെ കാത്തിരിപ്പ് ഇനിയും നീളും

തിരിച്ചുവരാൻ അനുമതി നൽകിയ വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; പാക്കിസ്ഥാനികൾക്ക് പോലും മടങ്ങാൻ അനുമതി നൽകിയപ്പോൾ കോവിഡ് പടർന്ന് പിടിച്ച ഇന്ത്യയെ ഒഴിവാക്കി യുഎഇ: ജോലി സ്ഥലത്തേക്ക് മടങ്ങാനായി ഇരിക്കുന്ന പ്രവാസികളുടെ കാത്തിരിപ്പ് ഇനിയും നീളും

സ്വന്തം ലേഖകൻ

അബുദാബി: യുഎഇയിലേക്ക് മടങ്ങി എത്താവുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി. ഇതോടെ ജോലി സ്ഥലത്തേക്ക് തിരികെ പോകാമെന്ന് പ്രതീക്ഷിച്ച യുഎഇ വീസക്കാർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. യുഎഇ വീസക്കാർക്ക് തിരിച്ചുവരാൻ അനുമതി നൽകിയ വിദേശ രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അതിൻ നിന്നും ഇന്ത്യയെ ഒഴിവാക്കുക ആയിരുന്നു.

യുഎഇയുടെ പട്ടികയിൽ പാക്കിസ്ഥാൻ പോലും ഇടം പിടിച്ചപ്പോൾ ഇന്ത്യയെ അതിവിദഗ്ദമായി ഒഴിവാക്കുക ആയിരുന്നു. നിലവിൽ പാക്കിസ്ഥാൻ ഉൾപെടെ 14 രാജ്യങ്ങളാണ് മടങ്ങി ചെല്ലാനുള്ള പട്ടികയിൽ ഇടംപിടിച്ചത്. കോവിഡ് രാജ്യമെങ്ങും പടർന്ന് പിടിച്ചതോടെയാവാം ഇന്ത്യയെ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ ജോലി സ്ഥലത്തേക്ക് മടങ്ങാനായി കാത്തിരുന്ന അനേകം മലയാളികൾക്ക് തിരികെ പോകാനാവില്ല.

ജോലി സ്ഥലത്തേക്ക് മടങ്ങി പോകാൻ സാധിച്ചില്ലെങ്കിൽ പലരുടേയും ജോലി നഷ്ടമാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പിന്നാലെയാണ് ഇന്ത്യയെ ഒഴിവാക്കി യുഎഇ പട്ടിക പ്രസിദ്ധീകരിച്ചത്. അതതു രാജ്യങ്ങളിൽ യുഎഇ അംഗീകരിച്ച ലബോറട്ടറികളിൽനിന്ന് യാത്രയ്ക്കു 72 മണിക്കൂർ മുൻപെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് നിബന്ധന. പുറത്തുവിട്ട ആദ്യഘട്ട പട്ടികയിൽ ഇന്ത്യയിൽനിന്ന് ഒരു ലബോറട്ടറിയും ഇടംപിടിച്ചിട്ടില്ല.

അതേസമയം, രാജ്യാന്തര വിമാന സർവീസുകൾ ഈ മാസം 31 വരെ ഇന്ത്യ വിലക്കിയ പശ്ചാത്തലത്തിൽ ഇനി യുഎഇയുടെ പട്ടികയിൽ ഉൾപ്പെട്ടാൽ പോലും മലയാളികൾ അടക്കം പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. ജോലി സ്ഥലത്തേക്ക് പ്രവാസികൾക്ക് തിരികെ എത്താൻ സാധിക്കാത്ത അവസ്ഥയുണ്ടാകുകയും മറ്റ് രാജ്യങ്ങൾക്ക് അനുമതി ലഭിക്കുകയും ചെയ്തതോടെ പലരുടേയും ജോലി നഷ്ടമാകും.

സൂപ്പർ മാർക്കറ്റുകൾ, കടകൾ പോലെ സാധാരണക്കാർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങൾ ഇവിടങ്ങളിൽ ജോലി ചെയ്തവരെയായിരിക്കും യുഎഇയുടെ പുതിയ നിയമം ബാധിക്കുക. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവർ കേരളത്തിൽ തുടരുമ്പോൾ ഇവർക്ക് പകരം ആളെ എടുക്കുക വളരെ എളുപ്പമാണ്. എന്തായാലും പുതിയ നിയമത്തോടെ കേരളത്തിൽ തുടരുന്ന അനേകം പ്രവാസി മലയാളികൾക്ക് തൊഴിൽ നഷ്ടമായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP