Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹനം ഓടിച്ചാൽ മാത്രമല്ല, വഴിയെ നടന്നാലും പിഴ; സിഗ്നലിലൂടെ അല്ലാതെ റോഡ് മുറിച്ചു കടന്നതിനും അലസമായി വഴിയേ നടന്നതിനും യുഎഇ സർക്കാർ കഴിഞ്ഞ വർഷം പിഴയിട്ടത് 10400 പേർക്ക്

വാഹനം ഓടിച്ചാൽ മാത്രമല്ല, വഴിയെ നടന്നാലും പിഴ; സിഗ്നലിലൂടെ അല്ലാതെ റോഡ് മുറിച്ചു കടന്നതിനും അലസമായി വഴിയേ നടന്നതിനും യുഎഇ സർക്കാർ കഴിഞ്ഞ വർഷം പിഴയിട്ടത് 10400 പേർക്ക്

അബുദാബി: ലോകത്ത് എവിടെ പോയാലും ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന കാര്യത്തിൽ മലയാളികൾ പിന്നിലാണെന്നാണ് പൊതുവേയുള്ള ആക്ഷേപം. ഇത്തരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ മൂലം അപകടം ക്ഷണിച്ചു വരുത്തുന്നതിലും മലയാളികൾ മുന്നിലാണ്. മലയാളികൾ തിങ്ങിപ്പാർക്കുന്ന അബുദാബായിൽ ട്രാഫിക് നിയമലംഘനങ്ങൾ പെരുകുന്ന സാഹചര്യമാണുള്ളത്. ഈ വർഷം ആദ്യം രണ്ട് മാസത്തിനുള്ളിൽ അബുദാബിയിലെ തിരക്കേറിയ റോഡിലൂടെ അലസമായി നടക്കുകയും റോഡ് മുറിച്ചു കടക്കുകയും ചെയ്ത 10,400പേർക്കു ട്രാഫിക് പൊലീസ് പിഴ ചുമത്തി.

പെഡസ്ട്രിയൻ ക്രോസിങുകളിൽ കാൽനട സൈക്കിൾ യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം വേഗം കുറക്കാതെയും നിർത്താതെയും സഞ്ചരിച്ചതിന് 1083 ഡ്രൈവർമാർക്കെതിരെയും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അബുദാബി ട്രാഫിക് പൊലീസ് പിഴ ചുമത്തി. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിന് വേണ്ടി ബോധവൽക്കരണങ്ങൾ അടക്കം നടപ്പിലാക്കുമ്പോഴാണ് ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം കൂടുന്നത്.

പെഡസ്ട്രിയൻ ക്രോസിങിലൂടെയോ മേൽപ്പാലങ്ങളിലൂടെയോ അണ്ടർഗ്രൗണ്ട് പാസേജുകളിലൂടെയോ മാത്രമെ കാൽനട യാത്രക്കാർ റോഡ് മുറിച്ചു കടക്കാവൂ. റോഡ് മുറിച്ചു കടക്കാൻ നിർണയിച്ചിട്ടുള്ള ഭാഗത്തു കൂടിയല്ലാതെ റോഡ് ക്രോസ് ചെയ്യരുതെന്നും സീബ്രാ ക്രോസിങ് പോയിന്റുകളിലെ സിഗ്‌നൽ വളരെ ശ്രദ്ധയോടും ജാഗ്രതയോടും നിരീക്ഷിച്ചു മാത്രമെ മറുഭാഗത്തേക്ക് കടക്കാവൂ എന്നും അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ട്രാഫിക് കൺട്രോൾ തലവൻ മേജർ അബ്ദുല്ല അൽ ഖുബൈസി അറിയിച്ചു.

അബുദാബി ട്രാഫിക് ആൻഡ് പട്രോൽസ് വിഭാഗം നടത്തുന്ന മിന്നൽ പരിശോധനയിൽ നിയമ ലംഘനം നടത്തുന്നവർക്ക് 400 ദിർഹമാണ് പിഴ. റോഡു സിഗ്‌നലുകളിലെ പെഡസ്ട്രിയൻ ക്രോസിങിലൂടെ റോഡ് മുറിച്ചു കടക്കുന്നവർക്ക് എപ്പോഴും മുൻഗണന നൽകാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം. റോഡു മുറിച്ചു കടക്കുന്ന യാത്രക്കാരുടെ സുരക്ഷക്കായി വാഹനങ്ങളുടെ വേഗം കുറക്കുകയും ആവശ്യമെങ്കിൽ വാഹനം നിർത്തുകയും വേണം. ഡ്രൈവർമാർ ട്രാഫിക് സിഗ്‌നലുകളിലെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം റോഡിലെ നിശ്ചിത വേഗപരിധി എല്ലാ സാഹചര്യത്തിലും പാലിക്കുകയും വേണം. പെഡസ്ട്രിയൻ ക്രോസിങിൽ വേഗ പരിധി ലംഘിച്ചാൽ 500 ദിർഹവും ആറു ബ്ലാക് പോയിന്റും ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

2017ൽ അബുദാബിയിൽ മാത്രം ട്രാഫിക് നിയമലംഘനങ്ങൾക്ക് 40 ലക്ഷം തവണ പിഴയീടാക്കിയതായി അബുദാബി പൊലീസ് അറിയിച്ചിരുന്നമു. കഴിഞ്ഞ വർഷം യു.എ.ഇ തലസ്ഥാനമായ അബൂദബി എമിറേറ്റിലുണ്ടായ വാഹനാപകടങ്ങളിൽ 199 പേർക്കാണ് ജീവൻ നഷ്ടമായത്. 149 പേർക്കാണ് ഗുരുതരമായ അപകടങ്ങളും അംഗവൈകല്യവും സംഭവിച്ചിരുന്നു. വേഗതയിൽ സഞ്ചരിക്കുന്നതിനിടയിൽ പെട്ടെന്ന് വാഹനങ്ങൾ നിർത്തുകയോ വെട്ടിക്കുകയോ ചെയ്യുന്നതാണ് ഏറ്റവും കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുന്നതെന്നും പൊലീസ് പറഞ്ഞു.

ട്രാഫിക് ജംഗ്ഷനുകളിൽ റെഡ് സിഗ്‌നൽ അവഗണിച്ച് വാഹനം മുന്നോട്ടെടുക്കുക, ട്രാഫിക് ലെയിനുകളിൽ അച്ചടക്കം പാലിക്കാതിരിക്കുക, വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതിരിക്കുക തുടങ്ങിയവയാണ് അപകടങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ട്രാഫിക് ബോധവൽക്കരണം ശക്തിപ്പെടുത്തുവാനും റോഡപകട മരണങ്ങളും പരിക്കുകളും പരമാവധി കുറയ്ക്കുവാനുമുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ഈ വർഷവും ഊർജിതമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP