Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയുടെ ലക്ഷ്യം നഴ്‌സിങ് മേഖയിൽ അഞ്ച് വർഷം കൊണ്ട് 10 ശതമാനം സ്വദേശിവൽക്കരണം; സ്‌കോളർഷിപ്പ് നൽകി സ്വദേശി നഴ്‌സുമാരെ കണ്ടെത്തും; ഒരു ലക്ഷം രൂപയുടെ വാർഷിക ബോണസും; സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ മനം മയങ്ങി സ്വദേശികൾ ശുശ്രൂഷാ സേവനത്തിന് ഇറങ്ങിയാൽ പ്രതിസന്ധിയിലാകുന്നത് മലയാളി മലാഖമാർ; കേരളത്തിന് പ്രതികൂലമാകുന്ന യുഎഇ നയം ചർച്ചയാകുമ്പോൾ

യുഎഇയുടെ ലക്ഷ്യം നഴ്‌സിങ് മേഖയിൽ അഞ്ച് വർഷം കൊണ്ട് 10 ശതമാനം സ്വദേശിവൽക്കരണം; സ്‌കോളർഷിപ്പ് നൽകി സ്വദേശി നഴ്‌സുമാരെ കണ്ടെത്തും; ഒരു ലക്ഷം രൂപയുടെ വാർഷിക ബോണസും; സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ മനം മയങ്ങി സ്വദേശികൾ ശുശ്രൂഷാ സേവനത്തിന് ഇറങ്ങിയാൽ പ്രതിസന്ധിയിലാകുന്നത് മലയാളി മലാഖമാർ; കേരളത്തിന് പ്രതികൂലമാകുന്ന യുഎഇ നയം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ആതുര സേവന മേഖലയിലെ മാലാഖമാർക്ക് ആശ്വാസവും പ്രതീക്ഷയുമാണ് ഗൾഫ്. ഇതിൽ യുഎഇയിലേക്ക് പോകാനാണ് നഴ്‌സുമാർക്ക് കൂടുതൽ താൽപ്പര്യം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് യുഎഇയിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ ഏറെ കരുത്തുമാണ്. എന്നാൽ പഴയതു പോലും തൊഴിൽ അവിടെ ഇനി മലയാളിക്ക് ലഭിക്കില്ല. നഴ്‌സിങ് മേഖലയിൽ സ്വദേശിവൽക്കരണത്തിന് യുഎഇ തിരൂമാനിക്കുകയാണ്. ഇതോടെ നിരവധി മലയാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകുകയും ചെയ്യും.

5 വർഷം കൊണ്ട് 10% സ്വദേശിവൽകരണമാണ് നഴ്‌സിങ് മേഖലയിൽ യുഎഇ നടപ്പാക്കുക. യുഎഇയിലെ വിദേശ നഴ്‌സുമാരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ്. യുഎഇയിലെ നയം വിജയം കണ്ടാൽ മറ്റ് ഗൾഫ് രാജ്യങ്ങളും ഇത്തരത്തിലുള്ള രീതികളിലേക്ക് പോകും. ഇത് മലയാളികളായ നഴ്‌സുമാർക്ക് തിരിച്ചടിയാകും. കേരളത്തിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന മാലാഖമാരുടെ പ്രതീക്ഷാ കണ്ണ് എന്നും ഗൾഫിലാണ്. ഇതിന് വിഘാതമായി മാറും. ഈ സ്വദേശിവൽക്കരണ നയം.

നഴ്‌സിനംഗ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള സുപ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു കഴിഞ്ഞു. നഴ്‌സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകൾ തുടങ്ങാനും 5 വർഷത്തിനകം 10,000 പേർക്ക് സ്‌കോളർഷിപ്പുകൾ നൽകാനും തീരുമാനിച്ചു. അതായത് കൂടുതൽ സ്വദേശികളെ നഴ്‌സുമാരാക്കാനാണ് തീരുമാനം. ഇവർ പഠിച്ചിറങ്ങുമ്പോൾ ഇവർക്ക് ജോലി ഉറപ്പാക്കുന്ന തരത്തിലാണ് നയം പ്രഖ്യാപിക്കുന്നത്. സ്വദേശികളെ കൂടുതൽ തൊഴിൽ ചെയ്യുന്നവരാക്കി സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനാണ് ഇത്.

നഴ്‌സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5 വർഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിർഹം (ഏകദേശം ഒരു ലക്ഷം രൂപ) ബോണസ് നൽകും. സ്വകാര്യ മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്കു തൊഴിലവസരം ഉറപ്പാക്കും. ഇതോടെ കൂടുതൽ യുഎഇക്കാർ ജോലിക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ സമ്പദ് അവിടെ തന്നെ വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നയം മാറ്റം.

നഴ്‌സിങ്-മിഡ്വൈഫ് രംഗത്തു സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളൊരുക്കാനുള്ള പദ്ധതികൾക്ക് ഏപ്രിലിൽ തുടക്കമായിരുന്നു. നഴ്‌സിങ് രംഗത്തെ സ്വദേശിവൽക്കരണം ആയിരക്കണക്കിനു മലയാളികളെ ബാധിക്കും. എല്ലാ മേഖലയിലും സ്വദേശിവൽക്കരണം നടപ്പാക്കാനാണ് യുഎഇ തീരുമാനം. സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ പ്രതിവർഷം 2% എന്ന തോതിൽ 5 വർഷത്തേക്കു സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണം. 5 വർഷം പൂർത്തിയാകുമ്പോൾ 10% ജീവനക്കാർ സ്വദേശികളാകണം.

സ്വകാര്യ മേഖലയിൽ 20,000 ദിർഹത്തിൽ താഴെ ശമ്പളം ഉള്ളവരുടെ പെൻഷൻ ഫണ്ടിലേക്ക് 5 വർഷത്തേക്കു നിശ്ചിത തുക വകയിരുത്തും. ഇവരുടെ ഓരോ കുട്ടിക്കും 800 ദിർഹം പ്രതിമാസം അലവൻസ്. ജോലി നഷ്ടപ്പെടുന്ന സ്വദേശികൾക്ക് 6 മാസംവരെ സാമ്പത്തിക സഹായമെന്നും നയം പറയുന്നു. യുഎഇ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള 50 പദ്ധതികളുടെ രണ്ടാംഘട്ടത്തിലുള്ളത് മലയാളികളെയടക്കം ബാധിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങൾ. ഇതിൽ ഗുണപരമായ ചില പ്രഖ്യാപനങ്ങളുമുണ്ട്.

50 വയസ്സ് കഴിഞ്ഞവരെ സ്വയം വിരമിക്കാൻ പ്രോത്സാഹിപ്പിക്കുകയും സ്വന്തം സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുകയും ചെയ്യും, ബിരുദധാരികൾ, സർവകലാശാല വിദ്യാർത്ഥികൾ എന്നിവർക്കു ചെറു സംരംഭങ്ങൾ തുടങ്ങാൻ വായ്പയ്ക്ക് 100 കോടി ദിർഹത്തിന്റെ ഫണ്ട് രൂപീകരിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. മികച്ച പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും രാജ്യാന്തര നിലവാരമുള്ള പരിശീലനം നൽകുകയും ചെയ്യുക, സ്‌പെഷലൈസേഷനും ഗവേഷണത്തിനും സൗകര്യമൊരുക്കുക എന്നിവയും 2025 വരെ നീളുന്ന കർമപരിപാടികളിൽ ഉൾപ്പെടുന്നു.

പദ്ധതികൾ അബുദാബി 'ഖസർ അൽ വതനിലാണ്' പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന ഇമിറാത്തി ടാലന്റ് കോപറ്റിറ്റീവ്‌നസ് കൗൺസിൽ യോഗത്തിലായിരുന്നു പ്രഖ്യാപനം. ഗ്രീൻ വീസ, ഫ്രീലാൻസ് വീസ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP