Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫ് മേഖലയിലേക്കുള്ള താത്ക്കാലിക വിമാന സർവീസുകൾ സംബന്ധിച്ച കരാറിന്റെ പുനപരിശോധന ഈ മാസം 20ന്; നിലവിലെ സ്ഥിതി തുടരുമെന്ന് സൂചനകൾ

ഗൾഫ് മേഖലയിലേക്കുള്ള താത്ക്കാലിക വിമാന സർവീസുകൾ സംബന്ധിച്ച കരാറിന്റെ പുനപരിശോധന ഈ മാസം 20ന്; നിലവിലെ സ്ഥിതി തുടരുമെന്ന് സൂചനകൾ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഇന്ത്യയിൽ നിന്നും ​ഗൾഫ് മേഖലയിലേക്കുള്ള താത്ക്കാലിക വിമാന സർവീസുകൾ സംബന്ധിച്ച കരാറിന്റെ പുനപരിശോധന ഈ മാസം 20ന് നടക്കും. നിലവിലെ സാഹചര്യം തുടരാനാണ് സാധ്യതകൾ എന്നാണ് റിപ്പോർട്ട്. ജൂലൈ 12 മുതൽ രണ്ടാഴ്ച കാലം ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് വിമാന സർവീസുകൾ നടത്താം എന്നായിരുന്നു നിലവിലെ കരാർ. ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പടെയുള്ളവയുടെ എണ്ണം സംബന്ധിച്ച് പുനരാലോചന നടക്കും. ഇന്ത്യയിൽ വിമാനയാത്ര നിയന്ത്രണം ഏർപ്പെടുത്തിയശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തേക്ക് വിമാനസർവീസ് ആരംഭിക്കുന്നത്. പ്രവാസി ഇന്ത്യക്കാർ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. മടക്ക വിമാനം വൈകുന്നതിനാൽ പലരുടെയും ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെയാണ് വിമാന സർവീസ് ആരംഭിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്

സാധാരണ വിമാന സർവീസുകൾ നടത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയാത്തതു കൊണ്ടാണ് കരാർ വേണ്ടി വന്നത്. എത്രകാലത്തേക്ക്, എത്ര സർവീസുകൾ എന്നതെല്ലാം സംബന്ധിച്ച് ചർച്ചകൾ നടക്കും. സാധാരണ വിമാന സർവീസുകൾ ആംരംഭിക്കുന്നതു വരെ ഈ സ്ഥിതി തുടരും. വന്ദേ ഭാരത് മിഷനു കീഴിൽ 619 സർവീസുകളാണ് നടന്നത്. രണ്ടുലക്ഷം ഇന്ത്യക്കാരെ ഇതുവരെ നാട്ടിൽ എത്തിച്ചിട്ടുണ്ട്.

15 ദിവസത്തേക്ക് പ്രത്യേക വിമാന സർവീസ് നടത്താനായിരുന്നു ഇന്ത്യയും യു.എ.ഇയും ധാരണയായത്. അതിനുശേഷം ആവശ്യാനുസരണം കരാർ ദീർഘിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. വന്ദേ ഭാരത് മിഷനു കീഴിലുള്ള വിമാനങ്ങളിൽ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് പോകാൻ അനുമതിയുള്ള പ്രവാസികൾക്ക് പറക്കാമെന്ന് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചിട്ടുള്ളത് .കേരളത്തിൽ നിന്ന് 51 വിമാനങ്ങളാണ് ഏർപെടുത്തിയത്. കൊച്ചി 21, കോഴിക്കോട് 15, തിരുവനന്തപുരം (9 )കണ്ണൂർ (6 ) എന്നിങ്ങനെയാണ് വിമാനങ്ങളുടെ എണ്ണം. ദുബൈ അബൂദബി, ഷാർജ വിമാനത്താവളങ്ങളിലേക്കാണ് സർവീസ്.

സംസ്ഥാനങ്ങളുടെയടക്കം അനുമതിനേടാത്ത ചാർട്ടേഡ് വിമാനങ്ങളെ ഇന്ത്യയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് ഡിജിസിഎ(ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ ) മുന്നറിയിപ്പു നൽകി. മെയ്‌ 26ന് പുതുക്കി നിശ്ചയിച്ച മാനദണ്ഡപ്രകാരം ചാർട്ടേഡ് വിമാനങ്ങൾ അതത് സംസ്ഥാന സർക്കാരുകളുടെ അനുമതിയാണ് ആദ്യം തേടേണ്ടത്. തുടർന്ന് ഇന്ത്യൻ മിഷനുകളുടെയും അനുവാദം നേടണം. അതേ സമയം യുഎഇയിൽ നിന്നുള്ള ചില വിമാനങ്ങൾ ഇങ്ങനെ അനുമതി തേടിയില്ലെന്നതാണ് പ്രശ്മായത്.

കഴിഞ്ഞദിവസം ഇങ്ങനെ ദുബായിൽ നിന്ന് മുംബൈയിലേക്ക് പോയ വിമാനം മഹാരാഷ്ട്ര സർക്കാരിന്റെ അനുമതി മുൻകൂട്ടി വാങ്ങായിരുന്നില്ല. ഇതുമൂലം യാത്രക്കാർക്ക് 12 മണിക്കൂർ കഴിഞ്ഞാണ് മുംബൈ വിമാനത്താവളത്തിൽ പുറത്തിറങ്ങാൻ കഴിഞ്ഞത്. ഇനി മുതൽ സംസ്ഥാന സർക്കാരുകളുടെ അനുമതി നേടാത്ത പക്ഷം എയർ ട്രാഫിക് കൺട്രോൾസ്(എടിസി) ഇത്തരം വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇറങ്ങാൻ അനുമതി നൽകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വിമാനത്തിൽ പോകുന്ന യാത്രക്കാരുടെ പൂർണ വിവരങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തി വേണം അനുമതി തേടേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP