Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നൽകിയ 'യുഎഇ മാതൃക'; മിശ്രവിവാഹിതരായ ഇന്ത്യൻ ദമ്പതികളുടെ കുഞ്ഞിന് വേണ്ടി നിയമഭേദഗതി നടത്തി യുഎഇ; പുത്തൻ നീക്കത്തിന് ഭരണകൂടം തയാറായത് 'സഹിഷ്ണുത വർഷത്തിന്റെ' ഭാഗമായി; പിതാവ് ഹിന്ദുവാണെന്ന കാരണത്താൽ ആദ്യം അപേക്ഷ തള്ളിയെങ്കിലും നിയമഭേദഗതിക്ക് പിന്നാലെ അധികൃതർ വക 'വിഷു കൈനീട്ടമായി' ജനന സർട്ടിഫിക്കറ്റ്

കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നൽകിയ 'യുഎഇ മാതൃക';  മിശ്രവിവാഹിതരായ ഇന്ത്യൻ ദമ്പതികളുടെ കുഞ്ഞിന് വേണ്ടി നിയമഭേദഗതി നടത്തി യുഎഇ; പുത്തൻ നീക്കത്തിന് ഭരണകൂടം തയാറായത് 'സഹിഷ്ണുത വർഷത്തിന്റെ' ഭാഗമായി; പിതാവ് ഹിന്ദുവാണെന്ന കാരണത്താൽ ആദ്യം അപേക്ഷ തള്ളിയെങ്കിലും നിയമഭേദഗതിക്ക് പിന്നാലെ അധികൃതർ വക 'വിഷു കൈനീട്ടമായി' ജനന സർട്ടിഫിക്കറ്റ്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഇന്ത്യയ്ക്ക് വേണ്ടി എന്തും ചെയ്യാൻ യുഎഇ തയാറാണെന്ന് പറയുന്നത് വെറുതേയല്ല. ഇപ്പോഴിതാ നാളുകളായി നീണ്ടു നിന്നിരുന്ന നിയമം വരെ ഭേദഗതി ചെയ്തിരിക്കുന്നു. അതും പിഞ്ചു കുഞ്ഞിന് വേണ്ടി. ഹിന്ദു- മുസ്ലിം ദമ്പതികളുടെ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു യുഎഇ നിയമഭേദഗതി ചെയ്തത്. യുഎഇയിലെ വിവാഹ നിയമ പ്രകാരം പ്രവാസികളായ താമസക്കാരിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് ഇതര മതക്കാരെ വിവാഹം കഴിക്കാം.

പക്ഷേ മറ്റ് മതവിഭാഗങ്ങളിൽ നിന്നും മുസ്ലിം സ്ത്രീകൾക്ക് വിവാഹം കഴിക്കാൻ അനുവാദമില്ല. സഹിഷ്ണുത വർഷമായി 2019നെ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ഭരണകൂടം നിയമഭേദഗതി നടത്താൻ തീരുമാനിച്ചത്. ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരായ കിരൺ ബാബുവിന്റെയും സനം സബൂ സിദ്ദിഖിയുടെയും കുഞ്ഞിനാണ് യുഎഇ ജനന സർട്ടിഫിക്കറ്റ് അനുവദിച്ചത്. 2016-ലാണ് ഇരുവരും വിവാഹിതരായത്. 2017-ൽ ഇവർ ഷാർജയിലെത്തി. തൊട്ടടുത്ത വർഷമാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്.

കുട്ടി ജനിച്ചപ്പോൾ പിതാവ് ഹിന്ദു ആണെന്ന കാരണത്താൽ ജനന സർട്ടിഫിക്കേറ്റ് നൽകാൻ അധികൃതർ വിസമ്മതിച്ചു. എൻഒസി സർട്ടിഫിക്കേറ്റിനായി കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളിപ്പോയി. എന്നാൽ ഏപ്രിൽ 14-ന് വിഷുക്കൈനീട്ടമായി ജനന സർട്ടിഫിക്കേറ്റ് ലഭിക്കുകയായിരുന്നെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. അനമ്ത അസ്‌ലിൻ കിരൺ എന്നാണ് കുഞ്ഞിന്റെ പേര്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP