Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഴിഞ്ഞ ആറുമാസക്കാലം യുഎയിലേക്ക് ജോലി തേടി പോയത് 75,000 ഇന്ത്യക്കാർ; സൗദിയിലേക്ക് 33,000 പേരും ഒമാനിലേക്ക് 30,000 പേരും പോയി; കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ബിഹാറികളും യുപിക്കാരും; കേരളത്തിൽ നിന്നുള്ള ഗൾഫ് പ്രവാസത്തിന്റെ കഥ കഴിയുന്നു...

കഴിഞ്ഞ ആറുമാസക്കാലം യുഎയിലേക്ക് ജോലി തേടി പോയത് 75,000 ഇന്ത്യക്കാർ; സൗദിയിലേക്ക് 33,000 പേരും ഒമാനിലേക്ക് 30,000 പേരും പോയി; കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ബിഹാറികളും യുപിക്കാരും; കേരളത്തിൽ നിന്നുള്ള ഗൾഫ് പ്രവാസത്തിന്റെ കഥ കഴിയുന്നു...

ൾഫിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) മാറുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ആറ്മാസക്കാലത്തിനിടെ യുഎഇയിലേക്ക് ജോലി തേടിപ്പോയിരിക്കുന്നത് ഏതാണ്ട് 75,000 ഇന്ത്യക്കാരാണ്. കൃത്യമായി പറഞ്ഞാൽ 74,778 പേർ. ഇത് പ്രകാരം സൗദിയിലേക്ക് 33,000 പേരും ഒമാനിലേക്ക് 30,000 പേരും കുടിയേറിയിട്ടുണ്ട്. ഇക്കാലത്തിനിടെ ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് കുടിയേറിയവരിൽ ഭൂരിഭാഗവും ബിഹാറികളും യുപിക്കാരുമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഗൾഫിലേക്കുള്ള കുടിയേറ്റത്തിൽ കേരളക്കാർക്ക് മുൻനിരയിലായിരുന്നു സ്ഥാനം. എന്നാൽ പുതിയ കണക്ക് പ്രകാരം മലയാളികളുടെ എണ്ണം കുത്തനെ താഴ്ന്നിരിക്കുന്നു. കേരളത്തിൽ നിന്നുള്ള ഗൾഫ് പ്രവാസത്തിന്റെ കഥ കഴിയുന്നുവോ? എന്ന ആശങ്ക നിറഞ്ഞ ചോദ്യമാണ് ഇതിനെ തുടർന്ന് ഉയർന്നിരിക്കുന്നത്.

2017ലെ ആദ്യത്തെ ആറ് മാസക്കാലത്ത് എമിഗ്രേഷൻ ക്ലിയറൻസ് ഡാറ്റയാണീ കണക്കുകൾ വെളിപ്പെടുത്തുന്നത്. 2017 ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങൾക്കിടെ ഗൾഫിലേക്ക് പോകാൻ എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ച മൊത്തം ഇന്ത്യക്കാരുടെ എണ്ണം 1.84 ലക്ഷമാണ്. ഇവരിൽ 74,778 പേർ അഥവാ 40.6 ശതമാനം പേരും യുഎഇയിലേക്കാണ് പോയിരിക്കുന്നത്. എന്നാൽ വെറും 18 ശതമാനം പേർ അഥവാ 32,995 ഇന്ത്യക്കാരാണ് ഇക്കാലത്തിനിടെ സൗദിയിലേക്ക് പറന്നിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇക്കാലത്തിനിടെ 30,413 ഇന്ത്യക്കാരാണ് ഒമാനിലേക്ക് ഇക്കാലത്ത് പോയത്. ഇത് രാജ്യത്ത്‌നിന്നുമുള്ള മൊത്തം മൈഗ്രേഷന്റെ 16.5 ശതമാനമാണ്. 2016ൽ കുവൈത്തായിരുന്നു ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട മൂന്നാമത്തെ ഡെസ്റ്റിനേഷൻ.

ഗൾഫിലേക്ക് പോകുന്ന ഇന്ത്യക്കാരിൽ ബിഹാറുകാർ ഈ ആറുമാസത്തിനിടെ ഒന്നാം സ്ഥാനത്തെത്തിയെന്ന പ്രത്യേകതയുമുണ്ട്. അതായത് ഇക്കാലത്ത് മൊത്തം 35,907 ബിഹാറികളാണ് ഗൾഫിലേക്ക് പറന്നിരിക്കുന്നത്. ഗൾഫിലേക്കുള്ള മൊത്തം കുടിയേറ്റക്കാരുടെ 19.5 ശതമാനമാണിത്. 33,043 പേരുമായി അഥവാ 18 ശതമാനവുമായി ഉത്തർപ്രദേശ് തൊട്ടുപിറകിലുണ്ട്. എന്നാൽ 2015ൽ ഗൾഫിലേക്കുള്ള ഇന്ത്യൻ കുടിയേറ്റക്കാരിൽ 31 ശതമാനവുമായി യുപിയായിരുന്നു മുന്നിൽ. അന്ന് ബിഹാറിൽ നിന്നും പോയത് ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് കുടിയേറിയവരുടെ വെറും 14 ശതമാനം മാത്രമായിരുന്നു.

യുപിയിൽ നിന്നും സൗദിയിലേക്കുള്ള കുടിയേറ്റത്തിൽ ഇടിവുണ്ടായതാണ് ഇക്കാര്യത്തിൽ ഗൾഫ് കുടിയേറ്റത്തിന്റെ കാര്യത്തിൽ യുപിയുടെ ഒന്നാം സ്ഥാനം തെറിക്കാൻ പ്രധാന കാരണം. 2015ൽ സൗദിയിലേക്ക് പോയ 3.06 ലക്ഷം ഇന്ത്യക്കാരിൽ 1.28 ലക്ഷവും യുപിക്കാരായിരുന്നു. എന്നാൽ 2016ൽ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് കുടിയേറിയവരുടെ എണ്ണം 1.65 ലക്ഷമായി ഇടിഞ്ഞിരുന്നു. ഇവരിൽ 36 ശതമാനം യുപിക്കാരായിരുന്നു. ഈ വർഷം ജനുവരിക്കും ജൂണിനും ഇടയിൽ വെറും 1179 യുപിക്കാർക്കാണ് സൗദിയിലേക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചിരിക്കുന്നത്.

ചരിത്രപരമായി കേരളീയരായിരുന്നു ഗൾഫ് കുടിയേറ്റത്തിൽ കുറേക്കാലം മുന്നിൽ നിന്നിരുന്നത്. അതായത് 2008ൽ ഗൾഫിലേക്ക് കുടിയേറിയവരിൽ അഞ്ചിലൊന്നും കേരളക്കാരായിരുന്നുവെന്നാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് അഥവാ സിഡിഎസിലെ പ്രഫസറായ എസ്. ഇരുദയ രാജൻ വെളിപ്പെടുത്തുന്നത്. ഇദ്ദേഹം ആന്വൽ കേരള മൈഗ്രേഷൻ സർവേ നടത്തുന്ന ആളാണ്. എന്നാൽ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൾഫിലേക്ക് പോകുന്ന കേരളക്കാരുടെ എണ്ണം കുത്തനെ ഇടിയുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 2016ലെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് പോകുന്നവരിൽ 20ൽ ഒരാൾ മാത്രമാണ് മലയാളിയെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

2015ൽ ഗൾഫ് കുടിയേറ്റത്തിന്റെ കാര്യത്തിൽ 42,731 പേരുമായി കേരളത്തിന് എട്ടാം സ്ഥാനമുണ്ടായിരുന്നു. 2016ൽ ഈ എട്ടാം സ്ഥാനം കേരളം നിലനിർത്തിയിരുന്നുവെങ്കിലും പ്രസ്തുത വർഷം ഗൾഫിലേക്ക് പോയ മലയാളികളുടെ എണ്ണം 24,962 ആയി ഇടിഞ്ഞ് താഴ്ന്നിരുന്നു. 2017ന്റെ ആദ്യ പകുതിയിൽ 8995 പേരാണ് കേരളത്തിൽ നിന്നും ഗൾഫിലേക്ക് പോയിരിക്കുന്നത്. സംസ്ഥാനത്തിന് ഇക്കാലയളവിൽ ഇക്കാര്യത്തിൽ ലഭിച്ചിരിക്കുന്നത് ഏഴാം റാങ്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP