Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 13 ദിവസത്തിനിടെ ​ഗൾഫിൽ മരിച്ചത് 104 മലയാളികൾ

ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 13 ദിവസത്തിനിടെ ​ഗൾഫിൽ മരിച്ചത് 104 മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തൃശൂർ ഒരുമനയൂർ സ്വദേശി അബ്ദുൽ ജബ്ബാർ (59) മസ്‌കറ്റിലും കോഴിക്കോട് പന്നിയങ്കര സറീന മൻസിലിൽ മൊയ്തീൻ കോയ (58) ദുബായിലുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം മസ്‌കറ്റിൽ മരിച്ച തിരുവനന്തപുരം മിതിർമല ബംഗ്ലാവിൽ വീട്ടിൽ വേണുഗോപാലൻ നായരുടെ മരണം കോവിഡ് ബാധിച്ചാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇരുന്നൂറ്റിനാലായി. കോവിഡ് പടർന്ന് ആദ്യ രണ്ട് മാസങ്ങൾ കൊണ്ടാണ് നൂറ് മലയാളികൾ മരിച്ചത്. എന്നാൽ പിന്നീടുള്ള നൂറ്റിനാല് മലയാളി മരണങ്ങൾ സംഭവിച്ചത് കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP