Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റൈനിൽ രണ്ട് ഇന്ത്യക്കാർക്ക് കൊവിഡ്19; വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ട് യുവാക്കൾക്ക്; കൊറോണ ബാധിച്ച് ആദ്യമരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി ഭരണകൂടം

ബഹ്‌റൈനിൽ രണ്ട് ഇന്ത്യക്കാർക്ക് കൊവിഡ്19; വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ട് യുവാക്കൾക്ക്; കൊറോണ ബാധിച്ച് ആദ്യമരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

മനാമ: ബഹ്‌റൈനിൽ ആദ്യമായി രണ്ട് ഇന്ത്യക്കാർക്ക് കോവിഡ് 19 ബാധിച്ചു എന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു. 31 ഉം 33ഉം വയസ്സായ പുരുഷന്മാരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവ അനിശ്ചിതകാലത്തേക്ക് അടച്ചിടുവാൻ തീരുമാനിച്ചു. ബഹ്റൈൻ കിരീടാവകാശിയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രധാന യോഗത്തിൽ 11ഓളം നിർദ്ദേശങ്ങൾ പൊതു ജനങ്ങൾക്കായി പുറപ്പെടുവിച്ചു അതിൽ പ്രധാനപ്പെട്ട ഒന്നാണ് മുകളിൽ പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടത്.

പ്രൈവറ്റ് - പബ്ലിക് സെക്ടറിലെ ജോലികൾ പരമാവധി വീടുകളിൽ നിന്നും ചെയ്യുക. മാളുകളും ഷോപ്പിങ് സെന്ററുകളും പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക. 20 ആളുകളിൽ കൂടുതൽ കൂട്ടമായി നിൽക്കരുത്. നാളെ മുതൽ റസ്റ്റോറന്റുകൾ പ്രവർത്തിക്കില്ല. ടേക്ക് എവേ ഫെസിലിറ്റി മാത്രമാണ് ഉണ്ടാകുകയുള്ളൂ. ജിം,പൂൾ,കോഫീ ഷോപ്പുകൾ തുടങ്ങിയവ അടക്കും. സൂപ്പർ മാർക്കറ്റുകളിൽ ആദ്യ ഒരു മണിക്കൂർ പ്രായമായ ആളുകൾക്ക് വേണ്ടി ആയിരിക്കും. പ്രായമായ ആളുകൾക്ക് മുൻ്ഗണന നൽകും.അനാവശ്യ യാത്രകകൾ നിർബന്ധമായും ഒഴിവാക്കുക. ബഹ്‌റിന്റെ പുറത്ത് നിന്ന് വരുന്ന എല്ലാവരെയും നിർബന്ധമായി ചെക്ക് ചെയ്ത് സെല്ഫ് ക്വാറന്റീനിൽ വെക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം ബഹ്റൈനിൽ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. രോഗബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്ന 65 കാരിയായ സ്വദേശി സ്ത്രീയാണ് മരിച്ചത്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതരായിരുന്ന 17 പേർ രോഗമുക്തി നേടിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 15 ബഹ്റൈൻ സ്വദേശികളും ഓരോ ലെബനീസ്, സൗദി പൗരന്മാരുമാണ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP