Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

വിവാഹസമ്മാനമായി അടുത്ത ബന്ധു നൽകിയ സർപ്രൈസ് സമ്മാനം ഖത്തറിലേക്ക് ഒരു ടൂർ പാക്കേജ്; വിമാനം ഇറങ്ങിയ ദമ്പതികൾക്ക് നേരിടേണ്ടി വന്നത് അറസ്റ്റും ജയിൽ വാസവും; ഉറ്റ ബന്ധു ചതിച്ചപ്പോൾ കുടുങ്ങിയത് മുംബൈ സ്വദേശിയായ ഒനിബയുടേയും ഭർത്താവിന്റേയും സ്വപ്‌നങ്ങൾ; ചതിയുടെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ദോഹ:വിവാഹസമ്മാനമായി അടുത്ത ബന്ധു എത്തിച്ച ടൂർ പാക്കേജ് ദമ്പതികളെ എത്തിച്ചത് ഖത്തറിലെ ജയിലിലേക്ക്. മുംബൈ സ്വദേശിയ ഒനിബ എന്ന യുവതിക്കും ഭർത്താവിനുമാണ് ചതി സംഭവിച്ചത്. തന്റെ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്താണ് ഒനിബ എന്ന യുവതിക്ക് ഉറ്റബന്ധു ഒരു വിവാഹ സമ്മാനം വാഗ്ദാനം ചെയ്തത്. ഖത്തറിൽ ഒരു മധുവിധു ആഘോഷം. ചെലവ് മുഴുവൻ ബന്ധു വഹിക്കാമെന്നും പറഞ്ഞതോടെ ഇവർ സമ്മതം അറിയിക്കുകയും ചെയ്തു.

വൈകിയെത്തിയ വിവാഹസമ്മാനമാണെങ്കിലും ഗർഭകാലം ഖത്തറിൽ ആഘോഷിക്കാൻ ഒനിബയും ഭർത്താവ് ഷരീഖും തയ്യാറായി. 2019 ജൂലൈ ആറിനാണ് ഇവർ മുംബൈയിൽ നിന്ന് ഖത്തറിലേക്ക് പറന്നത്. എന്നാൽ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി നിമിഷങ്ങൾക്കകം ഒനിബയും ഭർത്താവും പൊലീസ് കസ്റ്റഡിയിലായി. പിന്നീട് ഇവരെ ജയിലിലേക്ക് മാറ്റി. ഇവരുടെ ലഗേജിൽ നിന്ന് നാല് കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തി. ഹണിമൂൺ സ്പോൺസർ ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാൻ വേണ്ടി ഇവരുടെ കൈവശം ഏൽപ്പിച്ച പാക്കറ്റിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്.

മയക്കുമരുന്ന് കടത്തിന് ഇരുവർക്കും 10 വർഷം തടവും ഒരു കോടി രൂപ പിഴയും ഖത്തർ കോടതി വിധിച്ചു. അതേസമയം ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ മുംബൈ പൊലീസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി) ദമ്പതികൾ നിരപരാധികളാണെന്നും ബന്ധുവായ തബസ്സം ആണ് ഇവരെ കുരുക്കിലാക്കിയതെന്ന് കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബറിൽ തബസ്സവും കൂട്ടാളിയായ നിസാം കാരയും മുംബൈ പൊലീസിന്റെ പിടിയിലായിരുന്നു. ഇവരിൽ നിന്ന് 13 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വെളിപ്പെടുത്തലുകൾ നടന്നതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. നിരപരാധികളാണെന്ന് തെളിഞ്ഞതോടെ ഖത്തറിലുള്ള ദമ്പതികളെ ജയിൽ മോചിതരാക്കാൻ നയതന്ത്ര മാർഗങ്ങളിലൂടെ എൻസിബി ഖത്തറിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.

ഈ വർഷം മാർച്ചിൽ ഒനിബ ഖത്തറിൽ തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ഒനിബയുടെ അമ്മ നിരവധി കത്തുകൾ അയച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. മുംബൈ പൊലീസിന്റെ കണ്ടെത്തൽ മകളുടെയും ഭർത്താവിന്റെയും ജയിൽമോചനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് കുടുബം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP