Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങവെ കാർ നിയന്ത്രണം വിട്ടു; ദമാമിലെ റോഡപകടത്തിൽ മരിച്ചത് മൂന്ന് മലയാളി യുവാക്കൾ

സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങവെ കാർ നിയന്ത്രണം വിട്ടു; ദമാമിലെ റോഡപകടത്തിൽ മരിച്ചത് മൂന്ന് മലയാളി യുവാക്കൾ

മറുനാടൻ ഡെസ്‌ക്‌

ദമാം: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. വയനാട് സ്വദേശി ചക്കര വീട്ടിൽ അബൂബക്കറിന്റെ മകൻ അൻസിഫ് (22) , കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ സനദ് (22) , മലപ്പുറം താനൂർ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്. ദമാം ദഹ്‌റാൻ മാളിന് സമീപത്തുണ്ടായ അപകടത്തിലാണ് മൂന്നു മലയാളി യുവാക്കളും മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്നു മൂന്നു പേരും. ഇവർ ഓടിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു ആണ് അപകടം ഉണ്ടായത്. ദമാം ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർത്ഥികളാണ് ഇവർ. മൂന്നു പേരും അപകടസ്ഥലത്തു വച്ച് തന്നെ മരിച്ചെന്ന് പൊലീസ് അറിയിച്ചു . മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്‌സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. മൂന്ന് പേരുടെയും കുടുംബാംഗങ്ങൾ ദമാമിൽ തന്നെയുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP