Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫുജൈറയിൽ ഫർണിച്ചർ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികൾ മരിച്ചു; എല്ലാവരും മലപ്പുറം സ്വദേശികൾ; അപകടം ഉറക്കത്തിനിടെ; ദുരന്തം കൽബയിലെ വ്യവസായ മേഖലയിൽ

ഫുജൈറയിൽ ഫർണിച്ചർ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികൾ മരിച്ചു; എല്ലാവരും മലപ്പുറം സ്വദേശികൾ; അപകടം ഉറക്കത്തിനിടെ; ദുരന്തം കൽബയിലെ വ്യവസായ മേഖലയിൽ

ഷാർജ: യുഎഇയിലെ ഫുജൈറയിൽ ഫർണിച്ചർ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി ഷിഹാബുദ്ദീൻ (26), വളാഞ്ചേരി സ്വദേശി നിസാമുദ്ദീൻ (40), പുത്തനത്താണി സ്വദേശി ഹുസൈൻ (55) എന്നിവരാണ് മരിച്ചത്.

ഫുജൈറയ്ക്കടുത്തുള്ള വ്യവസായ മേഖലയിൽ കൽബയിലെ ഗോഡൗണിൽ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഗോഡൗണിന്റെ പിന്നിലായിരുന്നു ഇവരുടെ താമസം. അഞ്ചുമുറികളിലായി 11 പേരാണുണ്ടായിരുന്നത്. ബാക്കിയുള്ളവർ എസി ഇളക്കിമാറ്റി അതുവഴി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്.

തിരൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടിച്ച ഗോഡൗൺ. ഫുജൈറയിൽനിന്ന് ഏഴു കിലോമീറ്റർ അകലെ കൽബ വ്യവസായ മേഖലയിലാണ് അൽവഹ്ദ ഫർണിച്ചർ ഗോഡൗൺ. ശക്തമായ കാറ്റിൽ ആളിപ്പടർന്ന തീയിൽ ഫർണിച്ചറും അനുബന്ധ ഉൽപന്നങ്ങളുമെല്ലാം കത്തിച്ചാമ്പലായി. അവധി ദിവസമായതിനാൽ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഇതാണ് അപകടത്തിൽ മൂന്നുപേർ മരിക്കാൻ ഇടയാക്കിയത്.

മേൽക്കൂര ശക്തമായി ഇളകുകയും ചൂട് അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് ഞെട്ടിയുണർന്നപ്പോഴാണ് തീയും പുകയും കണ്ടതെന്ന് രക്ഷപ്പെട്ട തിരുനാവായ സ്വദേശിയും സെയിൽസ്മാനുമായ നൂറുദ്ദീൻ പറഞ്ഞു. ഇതോടെ ഉടൻ വാതിലടച്ച് എസി ഇളക്കി മാറ്റി അതുവഴിയാണ് പുറത്തേക്ക് ചാടുകയായിരുന്നു. മരിച്ച മൂന്നു പേരും താമസിച്ച മുറിയുടെ എസിയിൽ ഏറെ നേരം തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇവരുടെ മുറിയിലേക്ക് തീയും പുകയും പടർന്നതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് അനുമാനം. പണം, പാസ്‌പോർട്ട്, ഐഡി കാർഡ് അടക്കം എല്ലാം ചാരമായി മാറിയെന്നും ദുരന്തത്തിന് ഇരയായവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP