Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോമസ് വർഗീസ് ലബനനിൽ മരണമടഞ്ഞിട്ട് ഒരാഴ്ച; വേണ്ട രേഖകൾ ഉണ്ടായിട്ടും മൃദേഹം നാട്ടിലെത്തിക്കുന്നതിൽ എംബസിക്ക് അടക്കം അലംഭാവം; ആരോടു സഹായം ചോദിക്കണമെന്നറിയാതെ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഭാര്യയും രണ്ടു പെൺകുട്ടികളും

തോമസ് വർഗീസ് ലബനനിൽ മരണമടഞ്ഞിട്ട് ഒരാഴ്ച; വേണ്ട രേഖകൾ ഉണ്ടായിട്ടും മൃദേഹം നാട്ടിലെത്തിക്കുന്നതിൽ എംബസിക്ക് അടക്കം അലംഭാവം; ആരോടു സഹായം ചോദിക്കണമെന്നറിയാതെ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഭാര്യയും രണ്ടു പെൺകുട്ടികളും

കോട്ടയം: ലബനിൽ മരിച്ച തോമസ് വർഗീസിന്റെ മ്യതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ ബന്ധുക്കൾ നട്ടം തിരിയുന്നു. ഹ്യദയാഘാതം മൂലം വടവാതൂർ പുത്തൻപറമ്പിൽ തോമസ് വർഗീസ് (56) മരണമടഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടു. ബന്ധുക്കൾ ആരും അവിടെ ഇല്ലാത്തതിനാൽ മലയാളി അസോസിയേഷന്റെ നേത്യത്വത്തിലാണ് മ്യതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികൾ ആരംഭിച്ചത്. ഇതിന് ആവശ്യമായ രേഖകൾ നാട്ടിൽ നിന്ന് കൈമാറുകയും ചെയ്തിരുന്നു. പിന്നിടും ഓരോരോ കാര്യങ്ങൾ പറഞ്ഞ് ഏജൻസിയും എംബസിയും മ്യതദേഹം നാട്ടിലേയ്ക്ക് അയ്ക്കുന്നത് നീട്ടികൊണ്ടു പോകുകയാണ്.

കഴിഞ്ഞ ശനിയാഴ്ച മരണവിവരം അറിഞ്ഞപ്പോൾ മുതൽ ബന്ധുക്കൾ തോമസിന്റെ സുഹ്യത്തുക്കളും മറ്റുമായി നിരന്തരം ബന്ധപ്പെട്ട് വരുകയാണ്. ആദ്യം വെള്ളിയാഴ്ച മ്യതദേഹം നാട്ടിൽ എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. പിന്നിട് അത് ഞായറാഴ്ച എന്നാക്കി. എന്നാൽ നാളെയും മ്യതദേഹം എത്തുകയില്ലെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം. ശനിയും ഞായറും എംബസി അവധിയായായതിനാലാണ് വൈകുന്നതെന്നാണ് വിവരം. അവസാനമായി ലഭ്യമായ വിവരം അനുസരിച്ച് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മാത്രമെ മ്യതദേഹം നാട്ടിൽ എത്തുകയുള്ളൂ.

ലബനിലെ ഒരു ഫ്‌ളാറ്റിന്റെ നടത്തിപ്പായി ജോലി നോക്കിയിരുന്ന തോമസ് ശനിയാഴ്ച പുലർച്ചെ ജോലി സ്ഥലത്തുവച്ചുണ്ടായ ഹ്യദയാഘാതത്തെ തുടർന്ന് മരണമടയുകായിരുന്നു. മൂത്ത മകൾ രേശ്മയ്ക്ക് തിങ്കളാഴ്ച ഹയർസെക്കണ്ടറി പരീക്ഷ തുടങ്ങുകയാണ്. ഇളയ മകൾ രേഖ ദുഃഖം ഉള്ളിലൊതുക്കി ബുധൻ, വ്യാഴം ദിവസങ്ങളിൽ പരീക്ഷയെഴുതി.

തിങ്കളാഴ്ച മുതൽ വീണ്ടും പരീക്ഷ ആരംഭിക്കും. രണ്ട് പേർക്കും രണ്ട് സമയത്ത് പരീക്ഷ ആയത് ഇട ദിവസങ്ങളിൽ മ്യതദേഹം നാട്ടിലെത്തിയാൽ ബുദ്ധിമുട്ടുണ്ടാകും. ഇരുവരും കോട്ടയം ബേക്കർ മെമോറിയൽ ഹയർക്കെണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ലിസി തോമസാണ് ഭാര്യ. ആരുടെ സഹായം തേടണമെന്ന് അറിയാതെ ബുന്ധുക്കളും കുടുംബാംഗങ്ങളും ഉഴലുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP