Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഗ്ദാനത്തിൽ വീണാൽ ഇവർ ലക്ഷങ്ങളുമായി മുങ്ങിയേക്കാം; കുവൈറ്റിലെ 92 സ്ഥാപനങ്ങളിലെ തൊഴിൽ വാഗ്ദാനവുമായി തട്ടിപ്പ് നടത്തിയേക്കാവുന്ന 18 ഏജൻസികളെ പറ്റി ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്; അധികൃതർ പട്ടിക പ്രസിദ്ധീകരിച്ചത് അന്വേഷണത്തിൽ തട്ടിപ്പ് തെളിഞ്ഞതിനെ തുടർന്ന്; 'കുവൈറ്റ് സ്വപ്‌നങ്ങൾക്ക്' മുൻപ് അറിഞ്ഞോളൂ

വാഗ്ദാനത്തിൽ വീണാൽ ഇവർ ലക്ഷങ്ങളുമായി മുങ്ങിയേക്കാം; കുവൈറ്റിലെ 92 സ്ഥാപനങ്ങളിലെ തൊഴിൽ വാഗ്ദാനവുമായി തട്ടിപ്പ് നടത്തിയേക്കാവുന്ന 18 ഏജൻസികളെ പറ്റി ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്; അധികൃതർ പട്ടിക പ്രസിദ്ധീകരിച്ചത് അന്വേഷണത്തിൽ തട്ടിപ്പ് തെളിഞ്ഞതിനെ തുടർന്ന്; 'കുവൈറ്റ് സ്വപ്‌നങ്ങൾക്ക്' മുൻപ് അറിഞ്ഞോളൂ

മറുനാടൻ ഡെസ്‌ക്‌

കുവൈത്ത് സിറ്റി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് കേസുകൾ പെരുകുന്ന സാഹചര്യത്തിലാണ് കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന 18 റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ പേര് എംബസി അധികൃതർ പുറത്ത് വിട്ടിരിക്കുന്നത്. ഇവയിൽ മിക്ക കമ്പനികളും ഇന്ത്യയിൽ നിന്നും പ്രവർത്തിക്കുന്നതാണ്. ഇതേ കമ്പനികളുടെ പേരിൽ കഴിഞ്ഞ കുറേ നാളുകൾക്കിടയിൽ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചതിക്കുഴിയിൽ വീണുപോകരുതെന്ന് ഓർമ്മിപ്പിച്ച് എംബസി റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ പേര് പുറത്ത് വിട്ടിരിക്കുന്നത്.

ഐക്യു എജ്യുക്കേഷനൽ അക്കാദമി ചെന്നൈ, എസ്.ജി. ട്രാവൽ ഏജൻസി പ്രൈവറ്റ് ലിമിറ്റഡ് മുംബൈ, കപൂർ കെഎൽ എന്റർപ്രൈസസ് മാൻപവർ കൺസൽറ്റന്റ്, എസ്.എഫ്. ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി, എൻ.ഡി. എന്റർപ്രൈസസ് ന്യൂഡൽഹി, ആയിന ട്രാവൽസ് എന്റർപ്രൈസസ് മുംബൈ, സാറാ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് ന്യൂഡൽഹി, യു.എസ്. ഇന്റർനാഷനൽ ന്യൂഡൽഹി, സബ ഇന്റർനാഷനൽ ടൂർ ആൻഡ് ട്രാവൽ ഡൽഹി, മെക്‌സ് കൺസൽറ്റന്റ് സർവീസ് ന്യൂഡൽഹി, സ്റ്റാർ എന്റർപ്രൈസസ് പട്‌ന, എസ്എംപി സർവീസ് യുപി, അമേസിങ് എന്റർപ്രൈസസ് മുംബൈ, ജാവ ഇന്റർനാഷനൽ ന്യൂഡൽഹി, സ്റ്റാർ ഇന്റർനാഷനൽ ന്യൂഡൽഹി, സെറ്റിൽ ഇന്റർനാഷനൽ സിറാക്പൂർ, ഗ്ലോബൽ സർവീസസ് മുംബൈ, ഇന്റർനാഷനൽ എച്ച്ആർ കൺസൽറ്റന്റ് പട്‌ന എന്നിവയാണു പട്ടികയിൽ പരാമർശിച്ചിട്ടുള്ള ഇന്ത്യൻ റിക്രൂട്‌മെന്റ് ഏജൻസികൾ.

വിദേശ ജോലി വാഗ്ദാനം: കോടികൾ തട്ടിയ 'കോട്ടയത്തെ' കൺസൽട്ടൻസി

വിസാതട്ടിപ്പ് കേസിൽ കോട്ടയത്തെ ഫിനിക്‌സ് കൺസൾട്ടൻസി ഉടമ റോബിൻ മാത്യുവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ഒരു മാസം മുൻപാണ്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്താണ് കൈപ്പുഴ ഇടമറ്റം സ്വദേശി റോബിൻ മാത്യുവും സംഘവും കോടികൾ തട്ടിയെടുത്തത്. പ്രതികൾ വിദേശത്തേക്ക് കടന്നിട്ടില്ലെന്നാണ് പൊലീസിന്റ നിഗമനം.

എസ് എച്ച് മൗണ്ടിൽ പ്രവർത്തിച്ചിരുന്ന ഫിനിക്‌സ് കൺസൾട്ടൻസി എന്ന ട്രാവൽ എജൻസി വഴി തൊഴിൽ രഹിതരിൽ നിന്ന് കോടികൾ തട്ടിയെടുത്തുവെന്ന് പൊലീസിൽ പരാതി ലഭിച്ചപ്പോഴെ ഉടമകൾ മുങ്ങി. കഴിഞ്ഞ ദിവസം ട്രാവൽ ഏജൻസി പൊളിച്ച് പൊലീസ് നടത്തിയ റെയ്ഡിൽ 88 പാസ്‌പോട്ടുകൾ കിട്ടി. ട്രാവൽ എജൻസി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള ആഡംബര വീട്ടിൽ വച്ചാണ് പലരിൽ നിന്നും ഇയാൾ പണം വാങ്ങിയത്.

ഈ വീട് ഗാന്ധി നഗർ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. വീട് പൂട്ടിയിട്ടിരിക്കുകയാണ്. കേസിൽ ഇതുവരെ 265 പേരാണ് പരാതിയുമായി എത്തിയത്. റോബിൻ മാത്യുവിന്റ ഫോൺ ഓഫ് ആക്കിയ നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാൽ വാട്‌സപ്പിൽ വന്ന് പണം നൽകിയവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പരാതിക്കാരിൽ ചിലർ പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള യുവതിയുവാക്കൾ തട്ടിപ്പിരയായിട്ടുണ്ട്. പണം നൽകി 9 മാസമായിട്ടും വിസ കിട്ടാത്തതിനെ തുടർന്നാണ് പലരും പരാതിയുമായി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP