Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിട്ടുന്നതിൽ പാതിയിലേറെ പിഴ നൽകണം; പുറത്ത് നിന്ന് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ കഴിയില്ല; പൊലീസിനെ കൊണ്ടുപൊറുതി മുട്ടി; കടം മേടിച്ച് എത്രനാൾ; കുവൈറ്റിലെ ടാക്‌സി ഡ്രൈവർമാരുടെ ദുരിത ജീവിതം വിവരിക്കുന്ന വിനോദിന്റെ വീഡിയോ വൈറലാകുന്നു

കിട്ടുന്നതിൽ പാതിയിലേറെ പിഴ നൽകണം;  പുറത്ത് നിന്ന് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ കഴിയില്ല; പൊലീസിനെ കൊണ്ടുപൊറുതി മുട്ടി; കടം മേടിച്ച് എത്രനാൾ; കുവൈറ്റിലെ ടാക്‌സി ഡ്രൈവർമാരുടെ ദുരിത ജീവിതം വിവരിക്കുന്ന വിനോദിന്റെ വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ്: ജീവിതം കരുപിടിപ്പിക്കാൻ ഗൾഫ് ലക്ഷ്യമാക്കി പറക്കുന്നവർ അവിടെയത്തുമ്പോൾ നേരിടുന്ന ദുരിതസങ്കടങ്ങളുടെ കഥകൾ പുതുതല്ല. അവിദഗ്ധ തൊഴിലാളികളാണ് ഏറിയപങ്കും ജോലിക്കനുസരിച്ചുള്ള കൂലിയും മറ്റും കിട്ടാതെ കഷ്ടപ്പെടേണ്ടി വരുന്നത്. കുവൈറ്റിൽ ടാക്‌സി ഓടിച്ച് ജീവിതം പുലർത്താനും, അൽപം മിച്ചം പിടിച്ച് നാട്ടിലേക്ക് ഉറ്റവർക്ക് പണമയയ്ക്കാനും എത്തുന്നവർ അറിയാൻ വേണ്ടിയാണ് വിനോദ് എന്ന ടാക്‌സി ഡ്രൈവർ ജീവിത സാഹചര്യങ്ങൾ വിശദീകരിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിനോദും സുഹൃത്തുക്കളും കുവൈറ്റിലെത്തിയിട്ട് 10 മാസമായി. ഈ ഡിസംബർ 25 ന് 1 വർഷം തികയും. ടാക്‌സി കമ്പനിയിലാണ് ജോലി ചെയ്യുന്നതെങ്കിലും, റോഡിലൂടെ ടാക്‌സി ഓടിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വിനോദ് പറയുന്നു. പുറത്ത് നിന്ന് യാത്രക്കാരെ ടാക്‌സിയിൽ കയറ്റാൻ കഴിയാത്ത അവസ്ഥയാണ്. ഷോപ്പിംങ് മാളിൽ നിന്ന് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ കഴിയാത്ത സ്ഥിതിയാണ്. എപ്പോൾ വേണമെങ്കിലും പൊലീസുകാരെത്തി മുക്കാലിഫ് എന്ന പിഴയീടാക്കും. ഒരാഴ്ച ഓടിയാൽ കിട്ടുന്ന തുച്ഛമായ തുകയിൽ നിന്ന് 49 ദിനാർ ഓഫീസിൽ അടയ്ക്ക്ണം. പെട്രോളിന് മൂന്ന് ദിനാർ വേണം.ഒരു ദിവസം 10 ദിനാർ ചെലവ് വണ്ടിക്ക് തന്നെ.ഇതൊക്കെ പോരാഞ്ഞാണ് അടിക്കടിയുള്ള പിഴയീടാക്കൽ. പൊലീസുകാരെ കൊണ്ട് പൊറുതി മുട്ടിയെന്നും ഇങ്ങനെ പിഴയീടാക്കാനാണെങ്കിൽ ടാക്‌സി പെർമിറ്റ് എന്തിന് നൽകുന്നുവെന്നും ചോദിക്കുന്നു വിനോദിനെ പോലുള്ളവർ.

വലിയ മോഹങ്ങൾ നൽകിയാണ് ട്രാവൽ ഏജൻസിക്കാർ കുവൈറ്റിലേക്ക് കൊണ്ടുവരുന്നത്. 80,000 രൂപയ്ക്ക് മേൽ എഗ്രിമെന്റിനും മറ്റുമായി ചെലവ് ചെയ്ത് കുവൈറ്റിലെത്തുന്നവർ വീണ്ടും 8000 ദിനാറിന്റെ കാരറിൽ ഒപ്പു വയ്‌ക്കേണ്ടി വരുന്നു.വണ്ടിയോടിയാലുെ ഇല്ലങ്കിലും, 600-650 ദിനാർ വിസ അടിക്കാനും, ലൈസൻസിനുമായി പോകും. ഈ തുകയൊക്കെ അടയ്ക്കാൻ വണ്ടി ഓടിച്ചാലേ കഴിയുകയുള്ളു. എന്നാൽ, ടാക്‌സി കമ്പനികൾ മുഴുവൻ നടത്തുന്നത്്പൊലീസുകാരാണെന്നും അതു കൊണ്ട് തന്നെ നീതി കിട്ടുന്നില്ലെന്നും വിനോദ് പരാതിപ്പെടുന്നു.

മാസം 10,000 രൂപ പോലും വീട്ടിലേക്ക് അയയ്ക്കാൻ കഴിയുന്നില്ല. മുക്കാലിഫ് അടയ്ക്കാൻ കടം വാങ്ങേണ്ട അവസ്ഥയാണെന്നും, നാട്ടിലുള്ളവരെ കഷ്ടപ്പാടുകൾ അറിയിക്കേണ്ടെന്ന് കരുതിയാലും ഇതാണ് അവസ്ഥയെന്നും അദ്ദേഹം സങ്കടത്തോടെ പറയുന്നു.മലയാളി അസോസിയേഷനുകളോ, മാധ്യമ സ്ഥാപനങ്ങളോ ഈ വിഷയം ഏറ്റെടുക്കണമെന്നാണ് അദ്ദേഹത്തെ പോലുള്ള അസംഖ്യം ഡ്രൈവർമാരുടെ അഭ്യർത്ഥന.

പതിവ് പോലെ ഫേസ്‌ബുക്കിനെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്. ചിലർ പുറംരാജ്യത്ത് ജീവിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ചൂണ്ടിക്കാട്ടുന്നു, ചിലർ അന്നം തരുന്ന നാടിനെ നിന്ദിക്കുന്നതിനെ വിമർശിക്കുന്നു,മറ്റുചിലർ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നു. ഏതായാലും ഇത്തരമൊരു പ്രശ്‌നം അനാവശ്യമായ പിഴകൾ ഈടാക്കുന്ന പ്രശ്‌നം നിലനിൽക്കുന്നുവെന്ന് ഭൂരിപക്ഷം പേരും സമ്മതിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP