Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പൂനയിൽ ഡോ ശങ്കർദയാൽ ശർമ്മയുടെ ശിഷ്യൻ; ഇംഗ്ലണ്ട് റോയൽ മിലിട്ടറി അക്കാഡമിയിലെ സൈനികൻ; ലോകം മുഴുവൻ സഞ്ചരിച്ച് അറിഞ്ഞെത്തി ഒമാനികളുടെ സുൽത്താനായി; രണ്ട് ടാറിട്ട റോഡുമാത്രമുണ്ടായിരുന്ന രാജ്യത്തിന് വികസന വളർച്ച ഉറപ്പാക്കിയത് എണ്ണ വ്യാപാരത്തിന് അപ്പുറമുള്ള എല്ലാ സാധ്യതകളും ഉപയോഗിച്ച്; അറിവിന്റെ കരുത്ത് തിരിച്ചറിഞ്ഞ് ഒമാനികൾക്ക് കാട്ടിക്കൊടുത്തത് വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യത; മുല്ലപ്പൂ വിപ്ലവത്തെ അതിജീവിച്ച ഭരണാധികാരി; ഓർമ്മയാകുന്ന സുൽത്താൻ ഖാബൂസ് ആധുനിക ഒമാന്റെ ശിൽപ്പി

പൂനയിൽ ഡോ ശങ്കർദയാൽ ശർമ്മയുടെ ശിഷ്യൻ; ഇംഗ്ലണ്ട് റോയൽ മിലിട്ടറി അക്കാഡമിയിലെ സൈനികൻ; ലോകം മുഴുവൻ സഞ്ചരിച്ച് അറിഞ്ഞെത്തി ഒമാനികളുടെ സുൽത്താനായി; രണ്ട് ടാറിട്ട റോഡുമാത്രമുണ്ടായിരുന്ന രാജ്യത്തിന് വികസന വളർച്ച ഉറപ്പാക്കിയത് എണ്ണ വ്യാപാരത്തിന് അപ്പുറമുള്ള എല്ലാ സാധ്യതകളും ഉപയോഗിച്ച്; അറിവിന്റെ കരുത്ത് തിരിച്ചറിഞ്ഞ് ഒമാനികൾക്ക് കാട്ടിക്കൊടുത്തത് വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യത; മുല്ലപ്പൂ വിപ്ലവത്തെ അതിജീവിച്ച ഭരണാധികാരി; ഓർമ്മയാകുന്ന സുൽത്താൻ ഖാബൂസ് ആധുനിക ഒമാന്റെ ശിൽപ്പി

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: ഗൾഫിലെ ഏറ്റവും ജനകീയനായ ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സൈദ്. ഒമാനികൾക്ക് എന്നും ദൈവതുല്യൻ. അധിനിവേശ ശക്തികളുടെ പടയോട്ടം ഒമാന്റെ സാമ്പത്തിക മേഖലയെ അറുതിയില്ലാത്ത വറുതിയിലെത്തിച്ചപ്പോഴായിരുന്നു പുതിയ ഭരണാധികാരിയുടെ വരവ്. അരാജകത്ത്വവും അന്ധവിശ്വാസവും നിറയുമ്പോഴാണ് സുൽത്താൻ ഖാബൂസ് എന്ന 30 വയസ്സ്‌കാരൻ ഒമാന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. പിന്നീട് അദ്ദേങം ശൂന്യതയിൽ നിന്ന് സ്വർഗ്ഗം നിർമ്മിച്ചു. അവിടെ ഒമാന്റെ തിളങ്ങും അധ്യായം തുടങ്ങി. ഖത്തറിനെ മറ്റ് ഗൾഫ് രാജ്യങ്ങൾ വിലക്കിയപ്പോഴും വേറിട്ട സമീപനമായിരുന്നു ഖാബൂസിന്റേത്. ഖത്തറിനേയും ഒപ്പം നിർത്തി ഗൾഫ് രാജ്യങ്ങളുടെ മുന്നേറ്റമായിരുന്നു ലക്ഷ്യം. സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം മേഖലയുടെ സമാധാനവും ഖാബൂസിന് വലുതായിരുന്നു.

സലാലയിലെ ദോഫാറിൽ 1940 നവംബർ 18ന് ജനിച്ച സുൽത്താൻ ഖാബൂസ് ലോകമറിയുന്ന മികച്ച ഭരണാധികാരികളിലൊരാളായി വളർന്ന ചരിത്രം മറ്റ് ഭരണാധികാരികൾക്ക് മാതൃകയാണ്. സലാലയിലും ഇന്ത്യയിലെ പൂനയിലും പഠനം നടത്തിയ ഖാബൂസ് ആധുനിക ഒമാന്റെ സൃഷ്ടാവാണ്. പൂനയിൽ ഖാബൂസെന്ന വിദ്യാർത്ഥിയുടെ പ്രിയപ്പെട്ട ഗുരു അന്തരിച്ച, മുൻ ഇന്ത്യൻ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമ്മയായിരുന്നു. തുടർന്ന് അദ്ദേഹം ഇംഗ്ലണ്ടിൽ പഠനം പൂർത്തിയാക്കി. 20-ാം വയസിൽ റോയൽ മിലിട്ടറി അക്കാദമിയിൽ ചേർന്ന ഖാബൂസ് അക്കാദമി പഠനം പൂർത്തിയാക്കി ബ്രിട്ടീഷ് ആർമിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് രാജിവെച്ച് ലോകം മുഴുവൻ സഞ്ചരിച്ച് ഒമാനിലേക്ക് തിരിച്ചെത്തി. 1970 ജുലായ് 23ന് സുൽത്താൻ ഖാബൂസ് ഒമാൻ ഭരണം ഏറ്റെടുത്തു. ഖാബൂസിന്റെ ജന്മദിനമായ നവംബർ 18 ആണ് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം. ജനങ്ങൾക്ക് വേണ്ടി പലതും ചെയ്തു. അൻപതിനായിരത്തിനടുത്ത് വരുന്ന ആളുകൾക്ക് സർക്കാർജോലി വാഗ്ദാനവും, ഇസ്ലാമിക ബാങ്കിങ്ങും, തൊഴിലില്ലായ്മ വേതനത്തിന്റെ നിരക്ക് വർദ്ധനയും അവയിൽ ചിലതാണ്.

രാജ്യത്തെ വൻ പുരോഗതിയിലേക്ക് നയിച്ച സുൽത്താൻ ഖാബൂസ് ഒമാൻ ജനതയുടെ കണ്ണിലുണ്ണിയായി തീർന്നു. അദ്ദേഹം രാജ്യത്തെ നന്നായി പഠിച്ചു. വിദ്യാഭ്യാസ കാര്യത്തിലാണ് അദ്ദേഹം വലിയ ശ്രദ്ധ പതിച്ചത്. ഓരോ പൗരനും ഉയർന്ന വിദ്യാഭ്യാസം ലഭിക്കണമെന്നും എവിടെ നിന്ന് വിദ്യാഭ്യാസം നേടണമെന്ന് അവർ ആഗ്രഹിക്കുന്നുവോ അവിടങ്ങളിലെല്ലാം അയച്ച് ഉയർന്ന വിദ്യാഭ്യാസം നൽകി. 1972 ലെ കണക്ക് അനുസരിച്ച് രാജ്യത്തുണ്ടായിരുന്നത് രണ്ടേ രണ്ട് ടാർ ചെയ്തറോഡുകൾ മാത്രമായിരുന്നു. എന്നാൽ ഖാബൂസ് ഇത് മാറ്റി മറിച്ചു. 1972ലെ ടാറിട്ട റോഡുകളിൽ ഒന്നിന്റെ ദൈർഘ്യം (തലസ്ഥാനമായ മസ്‌കറ്റിൽ നിന്നു മത്രയിലേക്ക്) വെറും 5 കിലോമീറ്റർ മാത്രമായിരുന്നു. 1971ൽ ലോകത്തെ രണ്ട് രാജ്യങ്ങളുമായി മാത്രമേ ഒമാന് നയതന്ത്രബന്ധം ഉണ്ടായിരുന്നുള്ളൂ.. 1975 ൽ വൻ പാശ്ചാത്യസാമ്പത്തികശക്തികൾ ഒമാനെ എഴുതിത്ത്ത്ത്തള്ളി. അറുപതുകളുടെ മധ്യത്തോടെ ഒമാനിൽ കണ്ടെത്തിയ എണ്ണനിക്ഷേപത്തിനു ആയുസ്സു തീർന്നു എന്നായിരുന്നു 75 ലെ പാശ്ചാത്യൻ നിഗമനം.

പക്ഷേ സുൽത്താൻ ഖാബൂസ് ആ കണക്ക് കൂട്ടലികൾ എല്ലാം തെറ്റിച്ചു. ഒമാനെ കൈപിടിച്ചുയർത്തി. 21 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഘോനു എന്ന ചുഴുലിക്കാറ്റ് ഒമാന്റെ സമ്പത്ത് വെവസ്ഥയെ കടപുഴക്കി എറിഞ്ഞു. വീണ്ടും സർവതും ചീട്ട് കൊട്ടാരം പോലെ തകർന്നുു. പക്ഷേ സഹായ ഹസ്തവുമായി വന്ന ലോകരാജ്യങ്ങളെ സ്‌നേഹപൂർവ്വം മടക്കി അയച്ച് അദ്ദേഹം വീണ്ടും ഒമാനെ പുനർസൃഷ്ടിച്ചു. പ്രതാപത്തിലേക്ക് എത്തിച്ചു. 2011 ൽ ടുണീഷ്യയിൽ മൊട്ടിട്ട മുല്ലപൂക്കൾ അറബ് ലോകത്ത് വിപ്ലവം സൃഷ്ടിച്ചപ്പോഴും ഒമാൻ സുരക്ഷതമായിരുന്നു. കാരണം രാജ്യത്തിനു വേണ്ടികൂടും കുടുംബവും ഉപേക്ഷിച്ച അവരുടെ ബാബയുടെ കയ്യിൽ ഒമാൻ സുരക്ഷിതരായിരുന്നു. ബാബയെന്നായിരുന്നു ഓരോ ഒമാൻകാരനും സുൽത്താനെ വിളിച്ചിരുന്നത്. സ്വദേശി വിദേശി വ്യത്യാസമില്ലാതെ എല്ലാവരും അകമഴിഞ്ഞ് സ്‌നേഹിക്കുകയും ചെയ്തു.

പഠനകാലത്തെ ഇന്ത്യാ അനുഭവം ഈ രാജ്യത്തോട് സുൽത്താൻ ഖാബൂസിന് ഏറെ സ്നേഹം ജനിക്കാൻ ഇടയാക്കി. ഇന്ത്യക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിനു വിദേശികൾ ഒമാനിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യൻ നിക്ഷേപകരുടെ പ്രിയപ്പെട്ട രാജ്യം. ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങളായി മൂവായിരത്തിലേറെ കമ്പനികൾ ഒമാനിൽ പ്രവർത്തിക്കുന്നതായാണു കണക്ക്. പൂർണമായും ഇന്ത്യൻ ഉടമസ്ഥതയിലുള്ള നൂറ്റിഅൻപത് കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയായ ദുഃഖമിൽ ഇന്ത്യൻ കമ്പനികൾക്കു വൻ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യൻ സംരംഭകർക്കു നൂറു ശതമാനം നിക്ഷേപത്തിനും അവസരമുണ്ടായിരുന്നു.സുൽത്താൻ ഖാബൂസിന്റെ എളിമയാർന്ന സ്വഭാവത്തിന് നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ആറ് പുരസ്‌കാരങ്ങൾ നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്. സൗദി അറേബ്യയും ഒമാൻ സുൽത്താന് സ്നേഹാദരം സമർപ്പിച്ചു. 2004ൽ ഇന്ത്യ അദ്ദേഹത്തിന് ജവഹർലാൽ നെഹ്റു പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി. ഓസ്ട്രേലിയ, ബഹ്റൈൻ, ബ്രൂണ, ഈജിപ്ത്, ഫ്രാൻസ്, ജർമ്മനി, ഇന്തോനേഷ്യ, ഇറാൻ, ഇറ്റലി, ജപ്പാൻ, ജോർദാൻ, കുവൈത്ത്, ലബ്നാൻ, മലേഷ്യ, നെതർലാന്റ്, പാക്കിസ്ഥാൻ, ഖത്തർ, സിംഗപൂർ, ആഫ്രിക്ക, ഷിറിയ, ടുനേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും സുൽത്താൻ ഖാബൂസിനെ ആദരിച്ചിട്ടുണ്ട്.

എണ്ണയിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു ഒരു കാലത്ത് ഒമാന്റെ വികസനത്തെ സഹായിച്ചതെങ്കിൽ സുൽത്താൻ അത് മാറ്റിയെടുത്തു.. വിനോദ സഞ്ചാരമേഖലയും കാർഷികമേഖലയും ഉൾപ്പെടെ എണ്ണയിതര വരുമാന മാർഗങ്ങൾ വളർത്തിയെടുക്കാൻ ഒമാൻ ഭരണകൂടത്തിന് സാധിച്ചു. ഒമാനിലെ സലാല എന്ന മലയാളി നാടിനെ ഓർമിപ്പിക്കുന്ന പ്രദേശം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. മികച്ച വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ ഒമാനിലുണ്ട്. ഐടി രംഗത്തും രാജ്യം മുൻനിരയിലായിരുന്നു. ഗൾഫിലെ നിലവിലെ സംഘർഷസാധ്യതകൾക്കിടയിലും സമാധാനത്തിന്റെ വക്താക്കളായി, മധ്യസ്ഥരായി നിലനിൽക്കുകയാണ് ഇന്ന് ഒമാൻ.

ഇറാൻ, ബ്രിട്ടൺ, അമേരിക്ക, സൗദി തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സമാധാനവഴി ഉറപ്പാക്കണമെന്നാണ് ഒമാന്റെ നിലപാട്. ഗൾഫ് രാജ്യങ്ങൾ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളിലും മധ്യസ്ഥത വഹിച്ച് മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഒമാനു കഴിഞ്ഞിട്ടുണ്ടെന്നത് ഈ കൊച്ചു രാജ്യത്തിന്റെ പ്രധാന്യം വർധിപ്പിച്ചിരുന്നു. ഇതിനെല്ലാം കാരണം സുൽത്താന്റെ ലോക വീക്ഷണമാണ്. വിദേശികളും സ്വദേശികളും തമ്മിലുള്ള സഹവർത്വിത്തവും ഒമാന്റെ മുന്നേറ്റത്തിൽ നിർണയകമായത് സുൽത്താൻ ബുദ്ധിപരമായ ഇടപെടൽ കാരണമാണ്.

ക്യാൻസർ രോഗബാധിതനായി ബെൽജിയത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനിൽ തിരിച്ചെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒമാൻ ഭരണാധികാരിയുടെ മരണത്തിൽ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അടുത്ത 40 ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. സുൽത്താൻ സയിദ് ബിൻ തായ്മൂറിന്റെ ഏക പുത്രനായിരുന്നു. മസ്വോൺ ബിന്ത് അഹമ്മദാണ് മാതാവ്. സുൽത്താൻ ഖാബൂസ് ബിൻ സയിദ് 1970 ജൂലൈ 23-നാണ് സ്ഥാനാരോഹിതനായത്. മസ്‌ക്കറ്റിലായിരുന്നു സ്ഥാനാരോഹണം. മസ്‌ക്കറ്റ് ആൻഡ് ഒമാൻ എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ അദ്ദേഹം സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നു പേരുമാറ്റി.

രാജ്യത്തിന്റെ രാഷ്ട്രീയ ഏകത്വം കൂടുതൽ വ്യക്തമായി പ്രതിഫലിപ്പിക്കാനായിരുന്നു അത്. സുൽത്താൻ ഖാബൂസ് ബിൻ സയിദ് സ്ഥാനാരോഹണം ചെയ്ത ദിനമായ ജൂലൈ 23 സ്ഥാനാരോഹണ ദിനമായും (അക്സഷൻ ഡേ) ജന്മദിനമായ നവംബർ 18 ദേശീയ ദിനമായും (നാഷണൽ ഡേ) ഒമാനിൽ ആഘോഷിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ 2010 ഓഗ്സറ്റ് 15-നാണ് 'ഒമാന്റെ സ്വന്തം പൊൻതാരകം' അച്ചടിച്ചുപുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP