Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎഇയിലെ ആദ്യ വനിതാ ഹെവി ലൈസൻസ് ഡ്രൈവറായപ്പോൾ തേടിയെത്തിയത് കൈ നിറയെ ജോലി വാഗ്ദാനം; ദുബായ് ട്രാൻസ്‌പോർട് അഥോറിറ്റി ഉൾപ്പെടെ ജോലി നൽകാമെന്ന് പറഞ്ഞിട്ടും സുജാ തങ്കച്ചൻ ആദ്യ പരിഗണന നൽകിയത് സ്‌കൂൾ ബസ് സർവീസിന്; മുപ്പത്തിരണ്ട് കാരിയായ ഈ കൊല്ലം സ്വദേശിനി ദുബായിൽ താരമാകുമ്പോൾ

യുഎഇയിലെ ആദ്യ വനിതാ ഹെവി ലൈസൻസ് ഡ്രൈവറായപ്പോൾ തേടിയെത്തിയത് കൈ നിറയെ ജോലി വാഗ്ദാനം; ദുബായ് ട്രാൻസ്‌പോർട് അഥോറിറ്റി ഉൾപ്പെടെ ജോലി നൽകാമെന്ന് പറഞ്ഞിട്ടും സുജാ തങ്കച്ചൻ ആദ്യ പരിഗണന നൽകിയത് സ്‌കൂൾ ബസ് സർവീസിന്; മുപ്പത്തിരണ്ട് കാരിയായ ഈ കൊല്ലം സ്വദേശിനി ദുബായിൽ താരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: അമ്മാവൻ വാഹനം ഓടിക്കുന്നത് കണ്ടപ്പോൾ കുഞ്ഞ് മനസിൽ തോന്നിയ ആഗ്രഹം കൊല്ലം സ്വദേശിനി സുജാ തങ്കച്ചൻ സാധ്യമാക്കിയത് അങ്ങ് ദുബായിൽ വച്ചാണ്. സ്‌കൂൾ ബസിലെ കണ്ടക്ടറായി ജോലി നോക്കിയപ്പോൾ ഹെവി ലൈസൻസ് എടുക്കണമെന്നത് ഒരു സ്വപ്‌നമായി. കഠിന പരിശ്രമവും തളരാതെ മുന്നോട്ട് നീങ്ങാനുള്ള ആത്മവിശ്വാസവും ഈ 32 കാരിയെ കൊണ്ടെത്തിച്ചത് യുഎഇയിൽ ഹെവി ലൈസൻസ് നേടുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടത്തിലാണ്. ഇപ്പോഴിതാ ദുബായ് ട്രാൻസ്‌പോർട് അഥോറിറ്റി (ആർടിഎ)യുടെയും മറ്റു വിവിധ കമ്പനികളുടെയും ജോലി വാഗ്ദാനം വന്നിരിക്കുകയാണ്. ആർടിഎയിലും കമ്പനികളിലും ബസ് ഡ്രൈവറായി ജോലി നൽകാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ സുജ ആദ്യ പരിഗണന സ്‌കൂൾ ബസ് സർവീസിനാണ് നൽകുന്നത്. അതു കഴിഞ്ഞ് മാത്രമേ മറ്റു ജോലികൾ ആലോചിക്കുന്നുള്ളൂവെന്നും അവർ പറഞ്ഞു.

ദുബായ് ഖിസൈസിലെ ദ് മില്ലെനിയം സ്‌കൂളിൽ ബസ് കണ്ടക്ടറായിരിക്കെയാണ് സുജയ്ക്ക് ഹെവി ബസ് ഓടിക്കാനുള്ള ലൈസൻസ് കഴിഞ്ഞദിവസം ലഭിച്ചത്. ഹെവി ബസ് ലൈസൻസ് സാമൂഹിക പ്രവർത്തക ലൈലാ ബഷീറിന് നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിലും സ്‌കൂൾ ബസ് ഓടിക്കുന്ന ആദ്യ യുവതിയായിത്തീർന്നിരിക്കുകയാണ് ഈ 32 കാരി. ജോലിത്തിരക്കിനിടയിലും ഹെവി ബസ് ലൈസൻസ് കരസ്ഥമാക്കാൻ ഈ യുവതിക്ക് സാധിച്ചത് വലിയ നേട്ടം തന്നെയാണ്. അമ്മാവൻ വാഹനം ഓടിക്കുന്നത് കണ്ടപ്പോൾ വലിയ വാഹനങ്ങളോട് താൽപര്യം തോന്നി. മൂന്നു വർഷം മുൻപ് ജോലി തേടി യുഎഇയിലെത്തിയപ്പോൾ ലഭിച്ചത് സ്‌കൂൾ ബസിലെ കണ്ടക്ടർ ജോലിയായിരുന്നു. അന്ന് മുതൽ ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈൻസ് നേടാൻ വേണ്ടിയുള്ള ശ്രമത്തിലാണ് സുജ. ഇതിന് ബന്ധുക്കളിൽ നിന്നും സ്‌കൂൾ അധികൃതരിൽ നിന്നും പൂർണ പിന്തുണയും ലഭിച്ചു. ആറു പ്രാവശ്യം ഡ്രൈവിങ് പരീക്ഷണത്തിൽ പരാജയമായെങ്കിലും ഏഴാം തവണ വിജയം നേടി.

ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രിൻസിപ്പൾ ഉൾപ്പെടെയുള്ളവർ ഇതിന് സഹായിച്ചു. ഒൻപത് മാസം മുൻപ് ദുബായിലെ അൽ അഹ് ലി ഡ്രൈവിങ് സെന്ററിൽ ചേർന്നപ്പോൾ ഡ്യൂട്ടി സമയവും പഠന സമയവും തമ്മിൽ പ്രശ്‌നമായി. സ്‌കൂൾ എംഎസ്ഒ അലക്‌സ് സമയം ക്രമീകരിച്ചു തന്നതോടെ ആ കടമ്പയും കടന്നു.ഖിസൈസിലെ സ്‌കൂളിൽ നിന്ന് അൽ ഖൂസിലെ ഡ്രൈവിങ് സ്‌കൂൾ വരെ ചെന്നു തിരിച്ചുപോരാൻ നിത്യേന 32 ദിർഹം വേണമായിരുന്നു. എന്നാൽ, ഇൻസ്ട്രക്ടറിന്റെ സഹകരണം കൊണ്ട് ക്ലാസുകൾ പെട്ടെന്ന് പൂർത്തീകരിച്ചു. എല്ലാവരും കൂടെ നിൽക്കുകയും ചെയ്തു. അങ്ങനെയാണ് സുജ ഈ സ്വപ്‌ന നേട്ടത്തിലേക്ക് എത്തിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP