Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'എന്റെ വാപ്പ പോയി'!ജയിലിലായ മലയാളിയെ മോചിപ്പിച്ച തൊഴിലുടമ നിമിഷങ്ങൾക്കുള്ളിൽ മരിച്ചു; അബ്ദുല്ല ബിൻ മുസാദിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി ജിതേഷ്; അപ്രതീക്ഷിത മരണം കാറപകടത്തിൽ ജയിലിലായ യുവാവിന്റെ മോചനത്തിനായി മുഴുവൻ പണവും നൽകിയതിന് പിന്നാലെ; ആറുവർഷത്തിന് ശേഷം സൗദിയിൽ നിന്ന് കായംകുളം സ്വദേശി നാട്ടിലക്കേു മടങ്ങുന്നത് ഇടനെഞ്ചു പൊട്ടുന്ന വേദനയോടെ

'എന്റെ വാപ്പ പോയി'!ജയിലിലായ മലയാളിയെ മോചിപ്പിച്ച തൊഴിലുടമ നിമിഷങ്ങൾക്കുള്ളിൽ മരിച്ചു; അബ്ദുല്ല ബിൻ മുസാദിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി ജിതേഷ്; അപ്രതീക്ഷിത മരണം കാറപകടത്തിൽ ജയിലിലായ യുവാവിന്റെ മോചനത്തിനായി മുഴുവൻ പണവും നൽകിയതിന് പിന്നാലെ; ആറുവർഷത്തിന് ശേഷം സൗദിയിൽ നിന്ന് കായംകുളം സ്വദേശി നാട്ടിലക്കേു മടങ്ങുന്നത് ഇടനെഞ്ചു പൊട്ടുന്ന വേദനയോടെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്; അബ്ദുല്ല ബിൻ മുസാദ് ബിൻ ആയിദ് അൽ ഉസൈമി മരിച്ചു. ജിതേഷ് 'വാപ്പ'എന്നായിരുന്നു സ്‌പോൺസർ അബ്ദുല്ല ബിൻ മുസാദ് ബിൻ ആയിദ് അൽ ഉസൈമിയെ വിളിച്ചിരുന്നത്. മരണവിവരമറിഞ്ഞ് തേങ്ങലോടെ പറഞ്ഞത് 'എന്റെ വാപ്പ പോയി'' എന്നായിരുന്നു. അത്രയ്ക്കും ആത്മബന്ധമായിരുന്നു കായംകുളം പുള്ളിക്കണക്ക് സ്വദേശി ജിതേഷിന് തന്റെ സ്‌പോൺസറുമായി.

കഴിഞ്ഞ ദിവസം ജിതേഷിന് സന്തോഷത്തിന്റേതായിരുന്നെങ്കിലും അത് അധികം നീണ്ടില്ല. നിമിഷങ്ങൾക്കുള്ളിൽ അത് സങ്കടത്തിന് വഴിമാറി. ആറുവർഷമായി നാട്ടിൽ പോകാനാവാതെ കേസും കോടതിയുമായി കഴിയുകയായിരുന്ന ജിതേഷ്, ജയിൽ മോചിതനായി സന്തോഷവാനായിരിക്കെയാണ് തന്റെ ജയിൽ മോചനത്തിന് സഹായിച്ച വയോധികനായ തൊഴിലുടമ അപ്രതീക്ഷിതമായി മരിക്കുന്നത്. അതോടെ ജിതേഷ് ആകെ തകർന്നു. തൊഴിലുടമയുടെ നല്ല മനസ്സിന് കണ്ണീരോടെ നന്ദി പറയുകയാണ് ജിതേഷ്.

മക്ക പ്രവിശ്യയുടെ ഭാഗമായ തായിഫിൽ ഒരു സ്വദേശിയുടെ വീട്ടുജോലിക്കാരനായായിരുന്നു ജിതേഷ്. എങ്കിലും തൊഴിലുടമ അബ്ദുല്ല ബിൻ മുസാദ് ബിൻ ആയിദ് അൽ ഉസൈമിയുമായി നല്ല ആത്മ ബന്ധമായിരുന്നു. സ്വന്തം മകനെ പോലെയായിരുന്നു തൊഴിലുടമ ജിതേഷിനെ സ്‌നേഹിച്ചിരുന്നത്. ജിതേഷും തൊഴിലുടമ എന്നതിലുപരി പിതാവിനെ പോലെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നത്. പ്രാർത്ഥനയ്ക്ക് അംഗശുദ്ധി വരുത്തുന്നതിനുപോലും ജിതേഷാണ് അദ്ദേഹത്തെ സഹായിച്ചിരുന്നത്.

ഇതിനിടെയാണ് ജിതേഷ് ഓടിച്ച വാഹനം അപകടത്തിൽപെട്ട് മറ്റൊരു സ്വദേശി പൗരൻ മരിക്കുന്നത്. അപകടത്തിൽ മറിച്ച വ്യക്തിയുടെ കുടുംബത്തിന് 3,17,000 റിയാൽ ബ്ലഡ്മണി ആയി നൽകണമെന്നാണ് കോടതി വിധിച്ചത്. സ്‌പോൺസറായ അബ്ദുല്ല ബിൻ മുസാദ് ബിൻ ആയിദ് അൽ ഉസൈമിയുടെ ജാമ്യത്തിലായിരുന്നു ജിതേഷ് ഏറെ നാൾ. രണ്ടുമാസം മുൻപ് അദ്ദേഹം അസുഖം ബാധിച്ചുകിടപ്പായതിനാൽ ജാമ്യം റദ്ദായി വീണ്ടും ജയിലിൽ പോകേണ്ടിവന്നു.

ജയിലിലായ സമയത്ത് മോചനത്തിനായി ദിയ പണം കൊടുത്തുവിടാൻ സാമൂഹിക പ്രവർത്തകർ മുന്നിട്ടിറങ്ങിയിരുന്നു. എന്നാൽ ഈ വിവരമറിഞ്ഞ അബ്ദുല്ല ബിൻ മുസാദ് ബിൻ ആയിദ് അൽ ഉസൈമി തുക താൻ ഒറ്റക്ക് കൊടുത്തുവീട്ടാമെന്ന് ഏൽക്കുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഇതുമായി ബന്ധപ്പെട്ട രേഖകളിൽ അദ്ദേഹം ഒപ്പുവെക്കുകയും ജിതേഷ് ജയിൽ മോചിതനാവുകയും ചെയ്തു. എന്നാൽ വൈകുന്നേരത്തോടെ അബ്ദുല്ല ബിൻ മുസാദ് ബിൻ ആയിദ് അൽ ഉസൈമി മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP