Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ ഇഖാമ വിവരങ്ങൾ പുറത്ത് വിട്ട് സൗദി; വാഹനങ്ങളും വസ്തുക്കളും സ്വന്തമാക്കാനും കൈമാറ്റം ചെയ്യാനും സ്‌പോൺസറുടെ കീഴിലല്ലാതെ തൊഴിലെടുക്കാനും കഴിയുന്ന ഇഖാമ പ്രവാസികൾ ആശ്വാസം; പുതിയ ഇഖാമ പദ്ധതി യൂറോപ്യൻ രാജ്യങ്ങളിലെ ഗ്രീൻ കാർഡ് മോഡലിൽ; ബിസിനസുകാർക്കും നിക്ഷേപകർക്കും നേട്ടം

പുതിയ ഇഖാമ വിവരങ്ങൾ പുറത്ത് വിട്ട് സൗദി; വാഹനങ്ങളും വസ്തുക്കളും സ്വന്തമാക്കാനും കൈമാറ്റം ചെയ്യാനും സ്‌പോൺസറുടെ കീഴിലല്ലാതെ തൊഴിലെടുക്കാനും കഴിയുന്ന ഇഖാമ പ്രവാസികൾ ആശ്വാസം; പുതിയ ഇഖാമ പദ്ധതി യൂറോപ്യൻ രാജ്യങ്ങളിലെ ഗ്രീൻ കാർഡ് മോഡലിൽ; ബിസിനസുകാർക്കും നിക്ഷേപകർക്കും നേട്ടം

മറുനാടൻ ഡെസ്‌ക്‌

റിയാദ്; സൗദി അറേബ്യയിൽ വിദേശികൾക്ക് പുതിയ ഇഖാമ (താമസ രേഖ) യുടെ വിവരങ്ങൾ പുറത്തുവന്നു. ഉയർന്ന ശ്രേണിയിലുള്ള പുതിയ ഇഖാമ അനുവദിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന് ശൂറ കൗൺസിൽ അംഗീകാരംനൽകിയതോടൊയാണ് വിവരങ്ങൾ പുറത്തെത്തിയത്. ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ ഇഖാമ രണ്ടുതരത്തിലാകും നൽകുക. താത്കാലികമായി നൽകുന്ന ഇഖാമയും ഇഷ്ടാനുസരണം ദീർഘിപ്പിക്കാവുന്ന ഇഖാമയും വിദേശികൾക്ക് നൽകാനാണ് മന്ത്രാലയം ഒരുങ്ങുന്നത്. സൗദി സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഇഖാമ അനുവദിക്കുന്നത്.

. വാഹനങ്ങളും വസ്തുക്കളും സ്വന്തമാക്കാനും കൈമാറ്റം ചെയ്യാനും സ്‌പോൺസറുടെ കീഴിലല്ലാതെ തൊഴിലെടുക്കാനും കഴിയുന്നതാണ് ഈ ഇഖാമ വിദേശികൾക്ക് നൽകുന്ന പ്രധാന ആനുകൂല്യം. എന്നാൽ, പുണ്യ നഗരങ്ങളായ മക്കയിലോ മദീനയിലോ അതിർത്തി പ്രദേശങ്ങളിലോ കെട്ടിടങ്ങളും ഫ്‌ളാറ്റുകളും സ്വന്തമാക്കാൻ പ്രിവിലേജ് ഇഖാമക്കാർക്ക് കഴിയില്ലെന്ന് ശൂറാ കൗൺസിൽ അംഗം മേജർ ജനറൽ മുഹ്സിൻ ബിൻ ഇബ്റാഹിം ശൈആനി വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളിലെ ഗ്രീൻ കാർഡ് മോഡലാണ് പുതിയ ഇഖാമ പദ്ധതി. ബിസിനസ് രംഗത്തുള്ളവരെയും നിക്ഷേപകരെയും ആകർഷിക്കുന്നതിലൂടെ എണ്ണയിതര മേഖലയിൽ നിന്നുള്ള വരുമാനത്തിന് കൂടുതൽ കരുത്താകും.

ഇഷ്ടാനുസരണം ദീർഘിപ്പിക്കാവുന്ന ഇഖാമയിൽ വിദേശികൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളുണ്ട്. ഇത്തരം ഇഖാമയുള്ളവർക്ക് കുടുംബത്തിനുപുറമേ ബന്ധുക്കളെയും കൊണ്ടുവരാനാകും. രാജ്യത്ത് സ്ഥലം വാങ്ങാനും വീടുകളും വാഹനങ്ങളും സ്വന്തമാക്കാനും സാധിക്കും. ആർക്കൊക്കെയാകും ഇത്തരം ഇഖാമ ലഭിക്കുകയെന്നതിന്റെ പട്ടിക മന്ത്രാലയം ഉടൻ പുറത്തിറക്കും. ഇതിന് ഈടാക്കുന്ന പ്രത്യേക ഫീസ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഉണർവുണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പ്രത്യേക ഫീസ് ഉണ്ടാകും. മലയാളികളടക്കമുള്ള പ്രവാസികളുടെ ബന്ധുക്കൾക്ക് വലിയ തൊഴിൽസാധ്യത നൽകുന്നതാണ് പുതിയ തീരുമാനം. ഇതുവരെ വിദേശികളുടെ കുടുംബത്തിനുമാത്രമായിരുന്നു ഇഖാമയിൽ സൗദിയിൽ താമസിക്കാൻ കഴിഞ്ഞിരുന്നത്.

നിതാഖാത് നിയമം ശക്തമാക്കിയതോടെ നഷ്ടമായ അവസരങ്ങൾ ഒരുപരിധിവരെ വീണ്ടെടുക്കുന്നതാണ് പുതിയ ഇഖാമ. വിദേശ നിക്ഷേപകരെയും വ്യവസായികളെയും ആകർഷിക്കാനാണ് പുതിയനിയമം കൊണ്ടുവരുന്നത്. പ്രത്യക്ഷത്തിൽ സമ്പന്നർക്കുമാത്രമാണ് പുതിയ നിയമംകൊണ്ട് കൂടുതൽ നേട്ടമെങ്കിലും പരോക്ഷമായി സാധാരണക്കാർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കൂടാതെ സ്വന്തം സ്‌പോണർഷിപിൽ റിക്രൂട്ട് ചെയ്യാനാകുന്ന തൊഴിലാളികൾ മുഖേനയും പെട്രോളിതര വരുമാനത്തിന് ആക്കം കൂട്ടും. ഇതിലൂടെ ബിനാമി ബിസിനസുകൾ തടയാനും വിദേശത്തേക്ക് ഒഴുകുന്ന പണത്തിന് അന്ത്യം കുറിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
പ്രിവിലേജ് ഇഖാമ വഴി ബന്ധുക്കൾക്കും സ്‌പോൺസർഷിപ് തൊഴിലാളികൾക്കും ഇഷ്ടാനുസരണം തൊഴിൽ ചെയ്യാനും തൊഴിൽ മാറാനും സൗകര്യമുണ്ടെങ്കിലും സ്വദേശി വൽകരിച്ച തൊഴിലുകളിൽ ജോലിചെയ്യാൻ പ്രിവിലേജ് ഇഖാമക്കാർക്കും ആശ്രിതർക്കും അനുമതിയുണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP