Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊതുസ്ഥലത്തുവച്ച് ഇംഗ്ലീഷ് മാത്രം സംസാരിക്കുക; മുട്ടാൻ വരുന്നവരിൽനിന്നും ഒഴിഞ്ഞു നടക്കുക; വഴക്കാളികൾ കൂട്ടംകൂടി നിൽക്കുന്നിടത്തുനിന്ന് വഴിമാറിപ്പോവുക; കൊല്ലപ്പെടാതിരിക്കാൻ അമേരിക്കയിൽ പ്രവാസി ഇന്ത്യക്കാർ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നു

പൊതുസ്ഥലത്തുവച്ച് ഇംഗ്ലീഷ് മാത്രം സംസാരിക്കുക; മുട്ടാൻ വരുന്നവരിൽനിന്നും ഒഴിഞ്ഞു നടക്കുക; വഴക്കാളികൾ കൂട്ടംകൂടി നിൽക്കുന്നിടത്തുനിന്ന് വഴിമാറിപ്പോവുക; കൊല്ലപ്പെടാതിരിക്കാൻ അമേരിക്കയിൽ പ്രവാസി ഇന്ത്യക്കാർ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നു

ന്യൂയോർക്ക്: എൻജിനിയർ ശ്രീനീവാസ് കുച്ചിഭോട്‌ല കൊല്ലപ്പെട്ടതോടെ അമേരിക്കയിലുള്ള ഇന്ത്യൻ സമൂഹം ഭയപ്പാടിലാണ്. വംശീയ വെറിയന്മാർ ഏതുനിമിഷവും ആക്രമിച്ചേക്കുമെന്ന ഭയത്തിലാണ് അവരുടെ ജീവിതം. കൻസാസിലെ കൊലപാതകം ഉണ്ടാക്കിയ ആശങ്ക എത്ത്രതോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് തെലങ്കാനയിൽനിന്നുള്ള പ്രവാസി സമൂഹം ഇതിനകം നടപ്പാക്കിക്കഴിഞ്ഞ പെരുമാറ്റച്ചട്ടം.

ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെയാണ് തെലങ്കാന പ്രവാസികൾ പെരുമാറ്റച്ചട്ടം നടപ്പിൽ വരുത്തിയത്. പൊതുസ്ഥലത്ത് തെലുങ്ക് ഭാഷ ഉപയോഗിക്കാതെ ഇംഗ്ലീഷിൽത്തന്നെ സംസാരിക്കാനാണ് ഒരു നിർദ്ദേശം. വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന തെലങ്കാന അമേരിക്കൻ തെലുഗു അസോസിയേഷന്റെ ജനറൽ സെക്രട്ടറ വിക്രം ജഗ്നമാണ് ഈ നിർദേശങ്ങൾ നൽകിയിട്ടുള്ളത്.

ഇംഗ്ലീഷ് സംസാരിക്കണമെന്നതിന് പുറമെ വേറെയും മുൻകരുതലുകൾ അദ്ദേഹം നിർദേശിക്കുന്നു. മറ്റുള്ളവരുമായി പൊതുസ്ഥലത്തുവച്ച് വാക്കുതർക്കത്തിൽ ഏർപ്പെടാതിരിക്കുക, ആരെങ്കിലും പ്രകോപിപ്പിച്ചാൽക്കൂടി, അവിടെനിന്നും മാറിപ്പോവുക, ഒറ്റപ്പെട്ട മേഖലകളിൽക്കൂടിയുള്ള യാത്ര ഒഴിവാക്കുക, അടിയന്തിരമെന്ന് തോന്നിയാൽ 911 വിളിച്ച് സഹായം തേടുക തുടങ്ങിയ നിർദേശങ്ങൾ അദ്ദേഹം നൽകുന്നു.

ഇന്ത്യക്കാരുടെ സൗഹാർദപരവും സൗമ്യവുമായ സംസ്‌കാരത്തെയും പെരുമാറ്റത്തെയും കുറിച്ച് അമേരിക്കൻ ജനതയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും പ്രവാസികൾക്കിടയിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പൊതുപരിപാടികളിൽ സാന്നിധ്യമറിയിക്കണമെന്നാണ് ഒരു നിർദ്ദേശം. എന്നാൽ, ഭയംവച്ചുകൊണ്ട് ജീവിക്കേണ്ട കാര്യമില്ലെന്ന് സാമൂഹിക ശാസ്ത്രജ്ഞൻ ദീപാങ്കുർ ഗുപ്ത പറയുന്നു.

കൻസാസിലെ ഒരു ബാറിൽ സുഹൃത്തിനൊപ്പം ഇരിക്കുമ്പോഴാണ് കഴിഞ്ഞയാഴ്ച കുച്ചിഭോട്‌ലയ്ക്ക് വെടിയേൽക്കുന്നത്. ആദം ഡബ്ല്യു പുരിങ്ടൺ എന്ന 51-കാരൻ, ഇവരോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും വെടിവെക്കുകയുമായിരുന്നു. സുഹൃത്ത് അലോക് മദാസനിക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ 24-കാരനായ ഇയാൽ ഗ്രിലോട്ടിന് പരിക്കേൽക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP