Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ച സംഘ്പരിവാർ അനുകൂല സംഘടനാ പ്രതിനിധികൾ റിയാദിൽ കസറ്റഡിയിൽ; സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷപ്രചരണങ്ങളും വിഭാഗീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെ സൗദി സുരക്ഷാ വിഭാഗം നടപടികൾ കർശനമാക്കി; പതിനഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ഇത്തരക്കാർക്ക് ലഭിക്കും; സൂക്ഷിക്കുക, കേരളത്തിലിരുന്ന് തള്ളുന്നപോലെ സോഷ്യൽ മീഡിയയിൽ തള്ളിയാൽ സൗദിയിൽ വിവരം അറിയും

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: പൗരത്വഭേദഗതിയുടെ പേരിൽ ഗൾഫിൽ വിദ്വേഷ പ്രചരണം നടത്തുന്നവർ സൂക്ഷിക്കുക. നിങ്ങൾക്ക് സൗദിയുടെ പിടി വീഴും.പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ അനുമതിയില്ലാതെ റിയാദിലെ മലസിൽ പരിപാടി സംഘടിപ്പിച്ച സംഘ്പരിവാർ അനുകൂല സംഘടനാ പ്രതിനിധികളെയും കഴിഞ്ഞ ദിവസം സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

സൗദിയിൽ സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചരണങ്ങളും വിഭാഗീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെ സൗദി സുരക്ഷാ വിഭാഗം നടപടി കൾ കർശനമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചരണങ്ങൾ നടത്തിയ പലരും സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിലായി. സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് വർഗീയതയും, വിഭാഗിയതയും പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് നടപശി ശക്തമാക്കിയത്. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഇന്നലെ മുതൽ സുരക്ഷാ വിഭാഗം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകി മെസ്സേജുകൾ അയച്ചു തുടങ്ങി.

മത വിദ്വേഷങ്ങൾ പ്രചരിപ്പിക്കുന്നതും, തീവ്രവാദം പ്രചരിപ്പിക്കുന്നതുമായ മെസ്സേജുകളും, പോസ്റ്റുകളും, പരിപാടികളും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സുരക്ഷാ വിഭാഗത്തെ നേരിട്ട് അറിയിക്കണമെന്നും ഇത്തരം പ്രചരണങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്നും മുന്നറിയിപ്പ് നൽകിയാണ് സുരക്ഷാ വിഭാഗം മെസ്സേജുകൾ അയക്കുന്നത്. രാജ്യത്ത് സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷ, മത, വർഗീയ പ്രചാരണങ്ങൾ നടത്തുന്നവർക്ക് കർശന ശിക്ഷ ഉറപ്പ് നൽകുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പതിനഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് സോഷ്യൽ മീഡിയാ ദുരുപയോഗം ചെയ്യുന്നവർക്ക് ലഭിക്കുക.

രാജ്യത്തെ നിയമങ്ങളെയും ഭരണാധികാരികളെയും, ചിഹ്നങ്ങളെയും അവഹേളിക്കുന്ന രീതിയിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട കർണാടക കുന്താപുരം സ്വദേശി ഹരീഷ് ബങ്കേരയെ കഴിഞ്ഞ ദിവസം സൗദി സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു.ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വന്ന ഹരീഷ് രാജ്യ ഭരണാധികാരിയും കീരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അസഭ്യം പറഞ്ഞും, മക്കയിലെ വിശുദ്ധ കഅബ പൊളിച്ച് രാമക്ഷേത്രം നിർമ്മിക്കണമെന്നും ആഹ്വാനം ചെയ്താണ് പോസ്റ്റിട്ടത്. ഇതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. സമൂഹ മാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധയിൽപെട്ട കമ്പനി അതികൃതർ തന്നെയാണ് നടപടി സ്വീകരിച്ച് ഹരീഷിനെ സുരക്ഷാ വിഭാഗത്തിന് കൈമാറിയത്.

പൗരത്വ നിയമ ഭേതഗതി വിഷയത്തിൽ അനുമതിയില്ലാതെ റിയാദിലെ മലസിൽ പരിപാടി സംഘടിപ്പിച്ച സംഘ്പരിവാർ അനുകൂല സംഘടനാ പ്രതിനിധികളെയും കഴിഞ്ഞ ദിവസം സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യത്ത് സമൂഹ മാധ്യമങ്ങൾ വഴി മത വിദ്വേഷ, വർഗീയ പ്രചാരണങ്ങൾ നടത്തുന്നവർക്ക് കർശന ശിക്ഷ ഉറപ്പ് നൽകുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സോഷ്യൽ മീഡിയാ ദുരുപയോഗം ചെയ്യുന്നവർക്ക പതിനഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും.\

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP