Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

സൗദിയിൽ കോവിഡ് ബാധിച്ചവരുടെ മരണസംഖ്യ വീണ്ടും കുറഞ്ഞു; വെള്ളിയാഴ്ച മരിച്ചത് 14 പേർ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ വീണ്ടും കുറഞ്ഞു. വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 പേരാണ് മരിച്ചത്. 383 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 397 പേർ കോവിഡ് മുക്തരായി.

ആകെ റിപ്പോർട്ട് ചെയ്ത 344,157 പോസിറ്റീവ് കേസുകളിൽ 330,578 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5264 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8315 പേരാണ്. അതിൽ 796 പേരുടെ നില ഗുരുതരമാണ്.

24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 42. മക്ക 40, മദീന 38, ഹാഇൽ 28, ദമ്മാം 15, മുബറസ് 14, യാംബു 12, മൻദഖ് 11, ജിദ്ദ 11, ഹുഫൂഫ് 10, മഹദ് അൽദഹബ് 10, ബുറൈദ 7, അബഹ 7, അബ്‌ഖൈഖ് 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP