Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് കാലത്ത് ഇന്ത്യൻ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് സൗദി കമ്പനിയുടെ നടപടി; മലയാളികളടക്കം 286 ഇന്ത്യക്കാരെ പിരിച്ചുവിട്ടത് നാസ്സർ എസ് അൽ-ഹജ്രി കോർപറേഷൻ എന്ന സ്ഥാപനം; കൂട്ടപിരിച്ചുവിടൽ അർഹമായ ആനുകൂല്യം പോലും നൽകാതെ; വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നിവേദനവുമായി ഇന്ത്യൻ തൊഴിലാളികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് കാലത്ത് ഇന്ത്യക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് സൗദി കമ്പനി. സൗദി അറേബ്യയിലെ അൽ-ഖോബാർ കേന്ദ്രമായുള്ള നാസ്സർ എസ് അൽ-ഹജ്രി കോർപറേഷനിൽ ജോലി ചെയ്തവരെയാണ് കോവിഡ് മറവിൽ ആനുകൂല്യം പോലും നൽകാതെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ജോലി നഷ്ടമായത് മലയാളികൾ അടക്കം 286 ഇന്ത്യക്കാർക്കാണ്. അർഹമായ ആനുകൂല്യങ്ങൾ നൽകാതെ മടക്കി അയച്ചതിൽ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് നിവേദനം നൽകി. 

തൊഴിലാളികൾക്കായി ് അന്താരാഷ്ട്ര അഭിഭാഷക സംഘടനയായ ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സിന്റെ (എൽബിബി) ഇന്ത്യ ചാപ്റ്റർ നിവേദനം നൽകിയത്.

സൗദി അറേബ്യയിലെ തൊഴിൽ നിയമമനുസരിച്ചു ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ആനുകൂല്യത്തിന് അർഹരാണിവർ. ഈ ആനുകൂല്യം ലഭ്യമാകുന്നതിന് നിയമനടപടികളടക്കം സഹായം നൽകാൻ സൗദിയിലെ ഇന്ത്യൻ എംബസിക്ക് നിർദ്ദേശം നൽകണമെന്ന് എൽബിബി ഇന്ത്യ ചാപ്റ്റർ കൺവീനർ അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ നിവേദനത്തിൽ അഭ്യർത്ഥിച്ചു.

കോവിഡ് സാഹചര്യത്തിൽ, വേതന മോഷണമുൾപ്പടെയുള്ള സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ എൽബിബി ജൂലൈയിൽ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി ഉന്നയിക്കപ്പെട്ടാൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വിദേശ രാജ്യങ്ങളിലെ തൊഴിൽ തർക്കങ്ങളുൾപ്പെടെ പരിഹരിക്കാൻ സംവിധാനമുണ്ടെന്ന് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇതിനനുസൃതമായ ഇടപെടൽ വിദേശകാര്യമന്ത്രാലത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

188 മലയാളികളും ബീഹാർ(39) തമിഴ്‌നാട്(38),യുപി(17),ഒഡീഷ(4) എന്നിവിടങ്ങളിൽനിന്നുള്ള പ്രവാസി തൊഴിലാളികളുമാണ് വഞ്ചിക്കപ്പെട്ടത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും നിവേദനം നൽകി. റിക്രൂട്ട്മെന്റ് ഏജന്റുമാർവഴി വിസയ്ക്കു പണം നൽകി നേടിയ ജോലി നഷ്ടപ്പെട്ടവരിൽ 27 വർഷംവരെ അവിടെ ജോലിചെയ്തവരുമുണ്ട്. ഇവരെല്ലാം തന്നെ 50 വയസോ അതിലധികമോ പ്രായമുള്ളവരുമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP