Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു മീറ്ററിൽ കുറഞ്ഞ പരിധിയിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്താൽ ആറുമാസം ശിക്ഷ; പത്തിലധികം പേർ കൂടിച്ചേരുന്നത് നിരോധിച്ചു; പകർച്ചവ്യാധി നിയമം ലംഘിച്ചാൽ പതിനായിരം സിങ്കപ്പൂർ ഡോളർ വരെ പിഴയോ ആറു മാസം തടവോ രണ്ടും കൂടിയോ ലഭിക്കും; നടപടി കഴിഞ്ഞ രണ്ടുദിവസമായി 125ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്; സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയുമായി സിങ്കപ്പൂർ

ഒരു മീറ്ററിൽ കുറഞ്ഞ പരിധിയിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്താൽ ആറുമാസം ശിക്ഷ; പത്തിലധികം പേർ കൂടിച്ചേരുന്നത് നിരോധിച്ചു; പകർച്ചവ്യാധി നിയമം ലംഘിച്ചാൽ പതിനായിരം സിങ്കപ്പൂർ ഡോളർ വരെ പിഴയോ ആറു മാസം തടവോ രണ്ടും കൂടിയോ ലഭിക്കും; നടപടി കഴിഞ്ഞ രണ്ടുദിവസമായി 125ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്; സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയുമായി സിങ്കപ്പൂർ

മറുനാടൻ ഡെസ്‌ക്‌

സിങ്കപ്പൂർ: കൊറോണ വൈറസിനെ നേരിടുന്നതിൽ ഏറ്റവും ഫലപ്രദമായ നടപടികൾ എടുത്ത മൂന്ന് രാജ്യങ്ങളിൽ ഒന്നായാണ് സിങ്കപ്പൂരിനെ ലോക മാധ്യമങ്ങൾ വിലയിരുത്തിയത്. ദക്ഷിണ കൊറിയ, തായ്വൻ എന്നീ രാജ്യങ്ങൾ കോവിഡിനെ നേരിട്ടപോലെ തീർത്തും ശാസ്ത്രീയമായ നടപടിയിലൂടെയാണ് സിങ്കപ്പൂരും നീങ്ങുന്നത്. ആ പ്രതിരോധ നടപടികളുടെ സൂക്ഷ്മത വെളിവാക്കുന്നതാണ് അവിടെ അധികൃതർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള വാർത്തകൾ.

ഷോപ്പിങ് മാളുകളും റസ്റ്റോറന്റുകളും അടക്കമുള്ള പൊതു ഇടങ്ങളിൽ ഇടപെടുമ്പോൾ ശക്തമായ സുരക്ഷാ മുൻകരുതലുകളാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഒരു മീറ്റർ പരിധി മറികടന്ന് മറ്റൊരാളുടെ സമീപത്തേയ്ക്ക് ചെന്നാൽ അയാളെ ഉടൻ ജയിലിലടയ്ക്കുമെന്നാണ് അധികൃതർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഉത്തരവ്. രണ്ടു മാസമായി സിങ്കപ്പൂർ സ്വീകരിക്കുന്ന നടപടികൾ ലോകത്താകമാനം അഭിനന്ദിക്കപ്പെടുന്നുണ്ട്. ഈ നടപടികൾ കൂടുതൽ ശക്തമാക്കുകയാണ് ഇപ്പോൾ സിംഗപുർ ചെയ്തിരിക്കുന്നത്. രാജ്യത്ത് പകർച്ചവ്യാധി നിയമം നടപ്പാക്കിക്കൊണ്ട് വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ബാറുകൾ അടയ്ക്കുകയും 10ലധികം പേർ കൂടിച്ചേരുന്നത് നിരോധിക്കുകയും ചെയ്തിട്ടണ്ട്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം മറ്റൊരാളുടെ സമീപം ഒരു മീറ്ററിൽ കുറഞ്ഞ പരിധിയിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്താൽ ശിക്ഷയ്ക്ക് വിധേയനാവും. ഉറപ്പിച്ച കസേരകളാണെങ്കിലും ഇടയ്ക്കുള്ള കസേരകൾ ഒഴിച്ചിട്ട് അകലംപാലിച്ച് വേണം ഇരിക്കാൻ. വരിനിൽക്കുമ്പോഴും ഈ അകലം പാലിച്ചിരിക്കണം. അങ്ങനെയല്ലാത്തവരെ കുറ്റവാളികളായി കരുതി ശിക്ഷാനടപടികൾക്ക് വിധേയമാക്കും.

പതിനായിരം സിങ്കപ്പുർ ഡോളർ വരെ പിഴയോ ആറു മാസം തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. ഏപ്രിൽ 30 വരെയാണ് രാജ്യത്ത് ഈ നിയമം നിലനിൽക്കുക. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ കൂടുതൽ കർക്കശ നിയമങ്ങൾ നടപ്പാക്കാൻ മടിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആദ്യഘട്ടത്തിൽ ശക്തമായ നടപടികളിലൂടെ വൈറസ് വ്യാപനം കാര്യമായി പിടിച്ചുനിർത്താൻ സിങ്കപുരിന് കഴിഞ്ഞിരുന്നു.

എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ബുധനാഴ്ച 73 പുതിയ കേസുകളും വ്യാഴാഴ്ച 52 കേസുകളും സിങ്കപ്പൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 683 പേരാണ് ഇവിടെ ആകെ കൊറോണ ബാധിതർ. രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP