Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പൂർ മലയാളികൾക്ക് ആശ്വാസ വാർത്ത; കൊച്ചിയിലേക്കുള്ള വിമാനം മെയ് 12ന്; സർവീസ് ബെംഗളൂരു വഴി; സിംഗപ്പൂരിൽ നിന്ന് വൈകിട്ട് 6.45-നു പുറപ്പെടുന്ന വിമാനം കൊച്ചിയിൽ എത്തിച്ചേരുക രാത്രി 10.50-ന്

സിംഗപ്പൂർ മലയാളികൾക്ക് ആശ്വാസ വാർത്ത; കൊച്ചിയിലേക്കുള്ള വിമാനം മെയ് 12ന്; സർവീസ് ബെംഗളൂരു വഴി; സിംഗപ്പൂരിൽ നിന്ന് വൈകിട്ട് 6.45-നു പുറപ്പെടുന്ന വിമാനം കൊച്ചിയിൽ എത്തിച്ചേരുക രാത്രി 10.50-ന്

മറുനാടൻ മലയാളി ബ്യൂറോ

സിംഗപ്പൂർ : സിംഗപ്പൂരിലുള്ള മലയാളികൾക്ക് ആശ്വാസം നൽകി കൊച്ചിയിലേക്കുള്ള വിമാനം മെയ് 12-ന് യാത്രതിരിക്കും. എയർ ഇന്ത്യാ എക്സ്‌പ്രസ്സ് IX485 വിമാനമാണ് ബാംഗ്ലൂർ വഴി കൊച്ചിയിലേക്ക് സർവീസ് നടത്തുന്നത്. ഇതിനോടകം നിരവധി മലയാളികൾക്ക് എംബസ്സിയിൽ നിന്ന് ഇമെയിൽ ലഭിച്ചിട്ടുണ്ട്.

350 ഡോളർ വരെയാണ് ടിക്കറ്റ് നിരക്കുകൾ എന്ന് സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. കൊച്ചിയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള ടിക്കറ്റുകൾ കഴിഞ്ഞ ദിവസം ബുക്കിങ് ആരംഭിച്ചിരുന്നു. വിസാ കാലാവധി തീർന്നവർക്കും ,ഗർഭിണികൾക്കും ടിക്കറ്റ് ബുക്ക് ചെയ്യുവാൻ അറിയിച്ചുകൊണ്ടുള്ള ഇമെയിൽ ലഭിച്ചിട്ടുണ്ട്.

എന്നാൽ ബെംഗളൂരുവിലേക്കുള്ള യാത്രക്കാരും ഈ വിമാനത്തിൽ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് കൊച്ചിയിലേക്കുള്ള സീറ്റുകൾ പരിമിതമാണ്. മറ്റൊരു വിമാനം കൂടെ വരുന്ന ദിവസങ്ങളിൽ ആവശ്യമായി വരും. ബോയിങ് 737-800 വിമാനമാണ് സർവീസിനായി ഒരുങ്ങുന്നത്. 189 സീറ്റുകൾ വരെ ഈ വിമാനത്തിൽ ലഭ്യമാണ്. സിംഗപ്പൂരിൽ നിന്ന് വൈകിട്ട് 6.45-നു പുറപ്പെടുന്ന വിമാനം ബെംഗളൂരു വഴി രാത്രി 10.50-ന് കൊച്ചിയിൽ എത്തിച്ചേരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP