Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു വർഷം മുമ്പ് ചിക്കു റോബർട്ടിന്റെ ദുരന്തം; ഒരാഴ്ച മുമ്പ് മൂവാറ്റുപുഴക്കാരായ ക്രഷർ യൂണിറ്റുകാരുടെ കൊലപാതകം; ഒമാനിലെ മലയാളികളെ കണ്ണീരിലാഴ്‌ത്തി ഇപ്പോൾ സിന്ധുവും; സലാലയിലെ ഹോട്ടൽ ജീവനക്കാരിയെ തുരുതുരാ കുത്തിയത് മാല മോഷ്ടിക്കാൻ; നാൽപ്പത്തിരണ്ടുകാരിയുടെ കൊലയുടെ ചുരുൾ അഴിച്ച് ഒമാൻ പൊലീസ്

ഒരു വർഷം മുമ്പ് ചിക്കു റോബർട്ടിന്റെ ദുരന്തം; ഒരാഴ്ച മുമ്പ് മൂവാറ്റുപുഴക്കാരായ ക്രഷർ യൂണിറ്റുകാരുടെ കൊലപാതകം; ഒമാനിലെ മലയാളികളെ കണ്ണീരിലാഴ്‌ത്തി ഇപ്പോൾ സിന്ധുവും; സലാലയിലെ ഹോട്ടൽ ജീവനക്കാരിയെ തുരുതുരാ കുത്തിയത് മാല മോഷ്ടിക്കാൻ; നാൽപ്പത്തിരണ്ടുകാരിയുടെ കൊലയുടെ ചുരുൾ അഴിച്ച് ഒമാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

സലാല: ഒമാനിൽ ഹോട്ടൽ ജീവനക്കാരിയായ മലയാളി യുവതി കുത്തേറ്റു മരിച്ചു. തിരുവനന്തപുരം ആര്യനാട് മീനാങ്കൽ സ്വദേശിനി സിന്ധു(42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യമൻ വംശജൻ എന്ന് കരുതുന്നയാളെ റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് സമാനമായ രീതിയിൽ സലാലയിൽ ചിക്കു റോബോർട്ട് എന്ന മലയാളി നേഴ്‌സ് മോഷണശ്രമത്തിനു ഇടയിൽ കൊല്ലപെട്ടത്. ആ കേസിൽ പ്രതി ഇത് വരെ പിടിയിലായിട്ടില്ല. ഈ നടക്കുന്ന ഓർമ്മയിൽ കഴിയുന്ന ഒമാനിലെ മലയാളികളെ തേടി അപ്രതീക്ഷിതാമാണ് സിന്ധുവിന്റെ മരണവാർത്ത എത്തിയത്. ചിക്കുവിന്റെ മരണത്തിൽ ഭർത്താവ് റോബർട്ടിനെ മാസങ്ങളോളം തടവിൽ വയ്ക്കുകയും ചെയ്തു. എന്നാൽ സിന്ധുവിന്റെ കൊലയിൽ അതിവേഗം കൊലയാളിയെ കണ്ടെത്താൻ ഒമാൻ പൊലീന് കഴിഞ്ഞു. മോഷണമാണ് കൊലയ്ക്ക് കാരണമെന്നും അറിയിച്ചു.

മൂവാറ്റുപുഴ സ്വദേശികളുടെ ദുരൂഹമരണത്തിന് പിന്നാലെയാണ് മറ്റൊരു മലയാളി കൂടി സലാലയിൽ കൊല്ലപ്പെടുന്നത്. ദാരീസിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തെിയ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്ന മുഹമ്മദിന്റെയും നജീബിന്റെയും മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി ഞായറാഴ്ച ഖബറടക്കിയിരുന്നു. ഇവരുടെ മരണം സംബന്ധിച്ച് സിഐഡി വിഭാഗമാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത് എന്നറിയുന്നു.

സലാല ഹിൽട്ടൺ ഹോട്ടലിലെ ജീവനക്കാരിയായിരുന്ന ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തെുകയായിരുന്നു. നാലു വർഷമായി ഹോട്ടലിലെ ക്‌ളീനിങ് വിഭാഗത്തിലെ ജോലിക്കാരിയായിരുന്നു സിന്ധു. എന്നാൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ റോയൽ ഒമാൻ പൊലീസ് പിടികൂടുകയുണ്ടായി. ആദം എന്ന സ്ഥലത്ത് വച്ചാണ് പ്രതി പിടിയിലായത്. ഒമാനിലേക്ക് രേഖകളില്ലാതെ പ്രവേശിച്ച അറബ് വംശജൻ ആണ് പ്രതിയെന്നു റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മസ്‌കത്ത് ഇന്ത്യൻ എംബസി കൗൺസിലർ മൻപ്രീത് സിങ് അനന്തര നടപടികൾക്കായി റോയൽ ഒമാൻ പൊലീസുമായി ബന്ധപെട്ടു കൊണ്ടിരിക്കയാണ്. തിരുവനന്തപുരം നെടുമങ്ങാട് മീനാങ്കൽ സ്വദേശിനി ആയ സിന്ധു കുമാരിക്കു നാല്പത്തി രണ്ടു വയസ്സായിരുന്നു പ്രായം. താമസ സ്ഥലത്ത് കത്തിയുമായി കടന്നുകയറിയ പ്രതി സിന്ധുവിനെ കുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം യുവതിയുടെ ആഭരണങ്ങൾ പ്രതി കവരുകയും ചെയ്തു. മൃതദേഹം കണ്ടത്തെി 24 മണിക്കൂറിനകം പ്രതിയെ ആദമിൽ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഫിലിപ്പീൻസ് സ്വദേശിക്കൊപ്പമാണ് സിന്ധു താമസിച്ചിരുന്നത്. സംഭവദിവസം പുറത്തുപോയിരുന്ന ഫിലിപ്പീൻസ് സ്വദേശി വൈകീട്ട് തിരിച്ചത്തെിയപ്പോഴാണ് മരണവിവരം അറിയുന്നത്. മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റ പാടുകളുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായും ആഭരണങ്ങൾ വീണ്ടെടുത്തതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ അടിയിലെ നിലയിലായിരുന്നു സിന്ധുവിന്റെ താമസസ്ഥലം. തുറന്നുകിടന്ന ജനാലയിലൂടെയോ മറ്റോ ആകാം പ്രതി അകത്തുകടന്നതെന്ന് സംശയിക്കുന്നതായി ഒപ്പം ജോലി ചെയ്യുന്നവർ പറഞ്ഞു.

സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവർത്തകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP