Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അബുദാബിയിലെ ഹൈന്ദവ ക്ഷേത്രം; നിർമ്മാണ പുരോഗതി വിലയിരുത്താൻ യു.എ.ഇ മന്ത്രി നേരിട്ടെത്തി; ക്ഷേത്രം ഉയരുന്നത് 11 ഏക്കർ സ്ഥലത്ത്

മറുനാടൻ ഡെസ്‌ക്‌

അബുദാബി: രാജ്യത്ത് നിർമ്മാണം പുരോഗമിക്കുന്ന ഹൈന്ദവ ക്ഷേത്രം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ക്ഷേത്രം നിർമ്മിക്കുന്ന ബാപ്‌സ് സ്വാമിനാരായൺ സൻസ്ഥ പ്രതിനിധികളുമായി ഷെയ്ഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തി. പദ്ധതിയെ യുഎഇയ്ക്ക് വേണ്ടിയുള്ള ദീർഘകാല സംഭാവനയാക്കി മാറ്റാനാണ് ക്ഷേത്ര നിർമ്മാണ സംഘവും സമൂഹവും പരിശ്രമിക്കുന്നതെന്ന് സ്വാമി പറഞ്ഞു.

യുഎഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂറും പങ്കെടുത്തു. കഴിഞ്ഞവർഷം ഏപ്രിലിലാണ് ശിലാസ്ഥാപനം നടത്തിയത് ക്ഷേത്രത്തിന്റെ നിർമ്മാണം ഡിസംബറിലാണ് തുടങ്ങിയത്. ക്ഷേത്ര ഗോപുരത്തിന്റെ ചെറിയ പതിപ്പ് ഷെയ്ഖ് അബ്ദുല്ലയ്ക്ക് സമ്മാനമായി കൈമാറി. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദാനമായി നൽകിയ 11 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിക്കുന്നത്.

അക്ഷർധാം മാതൃകയിലാണ് അബുദാബിയിലെ അബു മുറൈഖയിൽ ക്ഷേത്രസമുച്ചയം നിർമ്മിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മാർബിളിൽ കൊത്തിയെടുത്ത ഭിത്തികൾ സ്ഥാപിച്ചായിരിക്കും ക്ഷേത്രം ഉയരുക. മധ്യപൂർവദേശത്തു പരമ്പരാഗത രീതിയിലുള്ള ആദ്യ ഹിന്ദു ക്ഷേത്രമായിരിക്കും ഇത്. യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റൻ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം നിർമ്മിക്കുക.

2022ൽ നിർമ്മാണം പൂർത്തിയാകുന്ന ക്ഷേത്രം സാംസ്‌കാരിക കേന്ദ്രംകൂടിയായിരിക്കും. ക്ഷേത്രത്തിന്റെ പരമ്പരാഗ വാസ്തുശിൽപകലയും മേഖലയ്ക്ക് പുത്തൻ കാഴ്ചയൊരുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP