Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചേട്ടന്മാരെ.. എന്നെ ഒന്നു സഹായിക്കണം.. ഞാനിപ്പോൾ ഷാർജയിലുണ്ട്.. മൂന്ന് ലക്ഷം കൊടുത്ത് നാട്ടിൽ നിന്നും വന്നതാണ്.. ഇവിടെ പട്ടിണിയോട്.. പട്ടിണി.. എന്നെ വീട്ടിലേക്ക് കയറ്റിവിട്ടാൽ മതി; ഫേസ്‌ബുക്കിലൂടെ തൊഴുകൈയോടെ സഹായം അഭ്യർത്ഥിച്ച ആ പ്രവാസി യുവാവിനെ കണ്ടെത്തി; ഗൾഫിലെ മലയാളി തൊഴിലുടമയുടെ ചതിയിൽപെട്ടത് പത്തനംതിട്ടക്കാരൻ അജീഷ്

ചേട്ടന്മാരെ.. എന്നെ ഒന്നു സഹായിക്കണം.. ഞാനിപ്പോൾ ഷാർജയിലുണ്ട്.. മൂന്ന് ലക്ഷം കൊടുത്ത് നാട്ടിൽ നിന്നും വന്നതാണ്.. ഇവിടെ പട്ടിണിയോട്.. പട്ടിണി.. എന്നെ വീട്ടിലേക്ക് കയറ്റിവിട്ടാൽ മതി; ഫേസ്‌ബുക്കിലൂടെ തൊഴുകൈയോടെ സഹായം അഭ്യർത്ഥിച്ച ആ പ്രവാസി യുവാവിനെ കണ്ടെത്തി; ഗൾഫിലെ മലയാളി തൊഴിലുടമയുടെ ചതിയിൽപെട്ടത് പത്തനംതിട്ടക്കാരൻ അജീഷ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: എന്റെ ചേട്ടന്മാരേ. എന്നെ ഒന്നും സഹായിക്കണം.. ഞാൻ ഒരു തെറ്റും ചെയ്യാതെ മൂന്ന് ലക്ഷം രൂപ കൊടുത്ത് നാട്ടിൽ നിന്നും വന്ന് ഇവിടെ കഷ്ടപ്പെടുകയായിരുന്നു. ആറ് മാസമായി പട്ടിണിയോടെ പട്ടിണിയാണ്... എന്നെ ഒന്നു സഹായിച്ച് നാട്ടിലെത്താൻ അനുവദിക്കണം. പലയിടത്തും ജോലിക്ക് പോയി ഒന്നു ശരിയായില്ല.. എന്റെ ജീവിതം ആകെ അവതാളത്തിലാണ്.. എന്റെ കയറ്റിവിട്ടാൽ മതി... എന്റെ ജീവിതം മുഴുവൻ കൈവിട്ടിരിക്കയാണ്...- ഏതാനും ദിവസമായി തൊഴുകൈയോടെ ഒരു പ്രവാസി യുവാവ് കരഞ്ഞു കൊണ്ട് പറയുന്ന വീഡിയോ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഫേസ്‌ബുക്കിലൂടെ കരഞ്ഞു കൊണ്ടു സങ്കടം പറഞ്ഞ് സഹായം അഭ്യർത്ഥിച്ച യുവാവിനെ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ അജീഷാണ് കരഞ്ഞു സഹായം അഭ്യർത്ഥിച്ചിരുന്നത്. മൂന്ന് ലക്ഷം രൂപ കൊടുത്ത ഒന്നര വർഷം മുമ്പാണ് കാറ്ററിങ് കമ്പനിയിലേക്ക് അജീഷ് എത്തിയത്. മലയാളിയായ ഉടമ എന്നാൽ യുവാവിനെ വഞ്ചിക്കുകയായിരുന്നു. ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം തിരികെ കൊടുക്കാതെയും ജോലി നൽകാതെയും, താമസ സൗകര്യം നൽകാതെയും പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആറ് മാസം മുമ്പ് ജോലിയിൽ നിന്നും പറഞ്ഞു വിട്ടതോടെ അജീഷ് പെരുവഴിയിലായി. മറ്റ് ജോലികൾ തേടിയെങ്കിലും ഒന്നും ലഭിക്കാതെ വന്നതോടെ യുവാവിന്റെ ജീവിതം തീർത്തും ദുരിത പൂർണമാകുകയായിരുന്നു.

പട്ടിണിയും പരിവട്ടവുമായി അവശതയിലായ യുവാവ് കൊടുംചൂടിൽ പാർക്കിലും മറ്റു പലയിടത്തുമായി അലഞ്ഞു തിരയുകയായിരുന്നു. വിസയും ശമ്പളവും നല്കാതെയാണ് തൊഴിലുടമ വഞ്ചിച്ചത്. കണ്ണൂർ സ്വദേശിയായ മലയാളിയാണ് അജീഷിനെ കാറ്ററിങ് കമ്പനിയിലേക്ക് കൊണ്ടുവന്നത്. ഭക്ഷണത്തിന് പോലും വകയില്ലാതിരുന്ന അജീഷിന് സുഹൃത്തുക്കൾ അധികമില്ലാത്തതും ദുരിതം വർദ്ധിപ്പിച്ചു. ഏറ്റവും ഒടുവിലാണ് നാട്ടിലേക്ക് പോകാൻ വേണ്ടി സഹായം അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റു ചെയ്തത്.

വീഡിയോ പ്രവാസി ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെ പ്രവാസി സംഘടനകളും വ്യക്തികളും ഇടപെടുകയായിരുന്നു. തൊഴിലുടമയുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നെങ്കിലും അവരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനാൽ മറ്റു ചില ക്രമീകരണങ്ങൾ ചെയത് എത്രയും വേഗം ഇയാളെ നാട്ടിലെത്തിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നു വരികയാണ്. യു എ ഇ യിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകർ അടക്കം വിഷത്തിൽ ഇടവെട്ടു. ഇദ്ദേഹത്തിന് താമസത്തിനും ഭക്ഷണത്തിനുമുള്ള സഹായവും ഒരുക്കി.

സ്‌കൂൾ കായിക മീറ്റുകളിൽ ദ്വീർഘദൂര ഓട്ടത്തിൽ ചാമ്പ്യനായിരുന്നു അജീഷ്. പത്തനംതിട്ട അണ്ടർ 17 ക്രിക്കറ്റ് ടീമിലും അംഗമായിരുന്നു അജീഷ് രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ്. കടുത്ത ദാരിദ്ര്യം മൂലം ഗൾഫിലെത്തിയ യുവാവ് വഞ്ചിക്കപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP