Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാവിലെ ട്യൂഷൻ സെന്ററിൽ ഇറക്കി വിട്ടു; ഷാർജയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; തിരോധാനത്തിന് പിന്നിൽ പരീക്ഷാ പേടിയെന്ന് അഭ്യൂഹം; മൊബൈൽ ഫോൺ ഉണ്ടെങ്കിലും സ്വച്ച് ഓഫെന്ന് മാതാപിതാക്കൾ

രാവിലെ ട്യൂഷൻ സെന്ററിൽ ഇറക്കി വിട്ടു; ഷാർജയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; തിരോധാനത്തിന് പിന്നിൽ പരീക്ഷാ പേടിയെന്ന് അഭ്യൂഹം; മൊബൈൽ ഫോൺ ഉണ്ടെങ്കിലും സ്വച്ച് ഓഫെന്ന് മാതാപിതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ഷാർജ; ഷാർജയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കുട്ടിയെ കണ്ടുകിട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർക്കൾ തെറ്റാണെന്ന് ബന്ധുക്കൾ അറിയിച്ചു.അബു ഷഗാറിൽ താമസിക്കുന്ന തൃശൂർ സ്വദേശി സന്തോഷ് രാജൻ ബിന്ദു സന്തോഷ് ദമ്പതികളുടെ മകൻ അമേയ സന്തോഷിനെയാണ് (15) കാണാതായത്. കുട്ടിയെ കാണാതയത സംഭവത്തിന് പിന്നിൽ പരീക്ഷാപേടിയെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

ഷാർജ ഡിപിഎസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമേയ. അമേയ ഇതേവരെ മാതാപിതാക്കെേളയാ ബന്ധുക്കളയോ ബന്ധപ്പെട്ടിട്ടില്ല. അമേയയുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും അത് സ്വച്ച് ഓഫാണ്.വെള്ളിയാഴ്ച ട്യൂഷൻ സെന്ററിനി മുന്നിൽ അമേയയെ ഇറക്കിവിട്ടതാണ്. എന്നാൽ ട്യൂഷൻ സെന്ററിൽ എത്തിയിട്ടില്ലെന്ന് അദ്ധ്യാപകർ പറഞ്ഞു. സിസിടിവിയിലും അമേയ ട്യൂഷൻ സെന്ററിൽ കയറുന്നതായി ഇല്ല. ഇതിന് ശേഷം കുട്ടിയെ വ്യാപകമായി തിരച്ചിൽ നടത്തിവരികയാണെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

കാണാതാകുമ്പോൾ കുട്ടി പച്ച ടീ ഷർട്ടും നീല ത്രീ ഫോർത്തുമാണ് ഇട്ടിരിക്കുന്നത്. കൈയിൽ കറുത്ത് ചരട് കെട്ടിയിട്ടുണ്ട്. കറുത്ത ബാഗ് പാക്കും കുട്ടിയുടെ കൈയിൽ ഉണ്ട്. അമേയയുടെ കുടുംബം പൂണെയിലാണ് സ്ഥിര താമസം.അമേയ പൊതുവെ ആരോടും സംസാരിക്കാറില്ലെന്നും അപരിചതരോട് സഹായം ചോദിക്കാറില്ലെന്നും സുഹൃത്ത് പറഞ്ഞു. എന്നാൽ അമേയയെ കണ്ടു എന്ന പറയുന്ന സ്ഥലത്ത് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. അമേയയെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP