Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാർജയിൽ അപ്പാർട്ട്‌മെന്റിന്റെ പത്താം നിലയിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു; ഷാർജ ഔർ ഓൺ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി നന്ദിതയുടെ മരണം ആത്മഹത്യയെന്ന് സൂചന; എറണാകുളം സ്വദേശികളായ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ തേടി ഷാർജ പൊലീസ്; ഏക മകളുടെ വിയോഗത്തിൽ തകർന്ന് മാതാപിതാക്കൾ; ഞെട്ടലോടെ സഹപാഠികളും മലയാളി സമൂഹവും

ഷാർജയിൽ അപ്പാർട്ട്‌മെന്റിന്റെ പത്താം നിലയിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു; ഷാർജ ഔർ ഓൺ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി നന്ദിതയുടെ മരണം ആത്മഹത്യയെന്ന് സൂചന; എറണാകുളം സ്വദേശികളായ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ തേടി ഷാർജ പൊലീസ്; ഏക മകളുടെ വിയോഗത്തിൽ തകർന്ന് മാതാപിതാക്കൾ; ഞെട്ടലോടെ സഹപാഠികളും മലയാളി സമൂഹവും

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: ഷാർജയിലെ നബയിൽ മലയാളി വിദ്യാർത്ഥിനിയെ കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ഷാർജ ഔർ ഓൺ സ്‌കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനി നന്ദിത (15) യാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ താമസിക്കുന്ന ഫ്‌ളാറ്റിന്റെ പത്താംനിലയിൽ നിന്ന് വീണു മരിച്ചത്. വിവരമറിഞ്ഞയുടൻ ഷാർജ പൊലീസും പാരാമെഡിക്കൽ വിഭാഗവും സംഭവ സ്ഥലത്ത് കുതിച്ചെത്തി. കുവൈത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.ഷാർജ ഇത്തിസലാത്തിൽ എൻജിനീയറായ എറണാകുളം സ്വദേശി മുരളിയുടേയും നിഷയുടേയും മകളാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവർ താമസിക്കുന്ന കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. പൊലീസ് ഇതുസംബന്ധിച്ച സൂചന നൽകിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നന്ദിതയുടെ മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി. മകളുടെ മരണവുമായി ബന്ധപ്പെട്ട് നന്ദിതയുടെ മാതാപിതാക്കളിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ തിരക്കുന്നുണ്ട്.

മാതാപിതാക്കളുടെ ഏക മകളാണ് മരിച്ച നന്ദിത. നന്ദിതയുടെ അപ്രതീക്ഷിത വിയോഗം മലയാളികൾ അടക്കമുള്ള സുഹൃത്തുക്കൾക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഏക മകളാണ് മരിച്ചത് എന്നതിനാൽ, മാതാപിതാക്കളെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാത്ത അവസ്ഥയിലാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP