Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇനി ചേപുരി ലിംബാദ്രി എന്ന ഇന്ത്യക്കാരൻ കടപ്പെട്ടിരിക്കുന്നത് അവാദ് അലി ഖുറയ്യയോട് മാത്രം; സ്വന്തം കയ്യിൽ നിന്ന് 2.20 കോടി രൂപ നൽകി ഒരു പരിചയവുമില്ലാത്ത ഇന്ത്യക്കാരനെ വധശിക്ഷയിൽ നിന്നും രക്ഷിച്ച സൗദി വ്യാപാരിയുടെ കഥ

ഇനി ചേപുരി ലിംബാദ്രി എന്ന ഇന്ത്യക്കാരൻ കടപ്പെട്ടിരിക്കുന്നത് അവാദ് അലി ഖുറയ്യയോട് മാത്രം; സ്വന്തം കയ്യിൽ നിന്ന് 2.20 കോടി രൂപ നൽകി ഒരു പരിചയവുമില്ലാത്ത ഇന്ത്യക്കാരനെ വധശിക്ഷയിൽ നിന്നും രക്ഷിച്ച സൗദി വ്യാപാരിയുടെ കഥ

ജിദ്ദ: സ്വന്തം പണം ചെലവാക്കി ഇന്ത്യക്കാരനെ വധ ശിക്ഷയിൽ നിന്നും രക്ഷിച്ച് സൗദി വ്യാപാരി.സ്വന്തം കയ്യിൽ നിന്ന് 2.20 കോടി രൂപ (13 ലക്ഷം റിയാൽ) നൽകിയാണ് യാതൊരു മുൻപരിചയവുമില്ലാത്ത, നേരിൽ കണ്ടിട്ടുപോലുമില്ലാത്ത ലിംബാദ്രിയ എന്ന ഇന്ത്യക്കാരനെ ഖുറയ്യ വധശിക്ഷയിൽനിന്നും തടവറയിൽനിന്നും തിരികെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയത്.

ഇനി ഈ ജീവിതത്തിനു ചേപുരി ലിംബാദ്രി എന്ന ഇന്ത്യക്കാരൻ കടപ്പെട്ടിരിക്കുന്നത് അവാദ് അലി ഖുറയ്യ എന്ന സൗദി വ്യാപാരിയോട് മാത്രമായിരിക്കും. തെലങ്കാന നിസാമാബാദ് സ്വദേശിയായ ലിംബാദ്രി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പത്തു വർഷമായി സൗദിയിലെ ജയിലിലായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെടുന്നത്ര ദയാധനം നൽകിയാലല്ലാതെ രക്ഷപ്പെടാനാകാത്ത സാഹചര്യം. അവർ ആവശ്യപ്പെട്ട 13 ലക്ഷം റിയാൽ (2.20 കോടി രൂപ) ലിംബാദ്രിയുടെ കുടുംബത്തിനു സങ്കൽപിക്കാൻ പോലുമാകാത്തത്ര വലിയ തുകയും. പ്രതീക്ഷകളറ്റു കഴിയുമ്പോഴാണ് എങ്ങനെയോ വിവരമറിഞ്ഞ അജ്ഞാതനായ ഒരാൾ സഹായവുമായി എത്തിയ കാര്യം ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്.

ദഹ്‌റാനിൽ വൻകിടയന്ത്രങ്ങളുടെ വിൽപനക്കാരനാണ് അവാദ് അലി ഖുറയ്യ. ഇരുവരും ഇപ്പോഴും പരസ്പരം കണ്ടിട്ടില്ല. ലിംബാദ്രി ജയിൽമോചിതനായ വിവരമറിഞ്ഞതോടെ നാട്ടിൽ മാതാപിതാക്കളും ഭാര്യ ലക്ഷ്മിയും മക്കളുമെല്ലാം കരുണയുടെ രൂപമായി കടന്നുവന്ന അവാദ് അലി ഖുറയ്യയുടെ ചിത്രത്തിനു മുന്നിൽ നന്ദിയോടെ പ്രണമിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP