Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്‌കാരത്തിനു യോജിക്കാത്ത വാചകം വാഹനങ്ങളിൽ പ്രദർശിപ്പിച്ചാൽ പിഴ; എമർജൻസി വാഹനങ്ങളുടെ ലൈറ്റുകൾ സ്വകാര്യ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും തെറ്റ്; സൗദിയിലെ ഗതാഗത നിയമങ്ങൾ പരിഷ്‌കരിക്കുമ്പോൾ

സംസ്‌കാരത്തിനു യോജിക്കാത്ത വാചകം വാഹനങ്ങളിൽ പ്രദർശിപ്പിച്ചാൽ പിഴ; എമർജൻസി വാഹനങ്ങളുടെ ലൈറ്റുകൾ സ്വകാര്യ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും തെറ്റ്; സൗദിയിലെ ഗതാഗത നിയമങ്ങൾ പരിഷ്‌കരിക്കുമ്പോൾ

ദുബായ്: സൗദിയിലെ സംസ്‌കാരത്തിനു യോജിക്കാത്ത് രീതിയിൽ വാഹനങ്ങളിൽ വാചകം പതിപ്പിച്ചാൽ പിഴ ചുമത്തും. മുന്നറിയിപ്പ് ലംഘിക്കുന്നവർക്ക് 3000 റിയൽ പിഴ ചുമത്താനാണ് ഗതാഗത വകുപ്പ് നിർദേശിച്ചിരിക്കുന്നത്.

ഈ പണം അടയ്ക്കാൻ 30 ദിവസം വരെ മാത്രമേ സമയം അനുവദിക്കുകയുള്ളു. ഈ കാലാവധി കഴിഞ്ഞാൽ പിഴ ഇരട്ടിക്കും. സൗദിയിലെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്ത രീതിയിലുള്ള വാചകങ്ങൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കുന്ന പതിവ് ഈ അടുത്തായി കണ്ടുവന്നിരുന്നു.

ഇതിനു പിന്നാലെയാണ് സൗദി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പുതിയ നിർദ്ദേശം നൽകിയത്. നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുന്നതിനും വ്യാജ നമ്പരുകൾഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്. എമർജൻസി വാഹനങ്ങളുടെ ലൈറ്റുകൾ സ്വകാര്യ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും അനുവദിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP