Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കൊറോണ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ കർശനമാക്കി സൗദി അറേബ്യ; ഇന്ന് മുതൽ ജിദ്ദ ന​ഗരത്തിലെ കർഫ്യൂ ആരംഭിക്കുക വൈകിട്ട് മൂന്ന് മണി മുതൽ; പുതിയ സമയക്രമം രാജ്യമാകെ നിലനിൽക്കുന്ന കർഫ്യൂ കാലാവധി തീരുന്നത് വരെ; മദീനയിലെ ​ഹറം ഉൾപ്പെടെ ആറ് മേഖലകളിൽ പ്രത്യേക കർഫ്യൂ ഇന്നലെ മുതൽ നിലവിൽ വന്നത് 14 ദിവസത്തേക്കും

കൊറോണ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ കർശനമാക്കി സൗദി അറേബ്യ; ഇന്ന് മുതൽ ജിദ്ദ ന​ഗരത്തിലെ കർഫ്യൂ ആരംഭിക്കുക വൈകിട്ട് മൂന്ന് മണി മുതൽ; പുതിയ സമയക്രമം രാജ്യമാകെ നിലനിൽക്കുന്ന കർഫ്യൂ കാലാവധി തീരുന്നത് വരെ; മദീനയിലെ ​ഹറം ഉൾപ്പെടെ ആറ് മേഖലകളിൽ പ്രത്യേക കർഫ്യൂ ഇന്നലെ മുതൽ നിലവിൽ വന്നത് 14 ദിവസത്തേക്കും

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: കോവിഡ് 19 വ്യാപനം തടയുന്നതി​​നായി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി സൗദി അറേബ്യ. ഇന്ന് മുതൽ ജിദ്ദ നഗരത്തിലെ കർഫ്യു സമയം ദീർഘിപ്പിച്ചു. കർഫ്യൂ വൈകുന്നേരം മൂന്നു മുതൽ രാവിലെ ആറ് വരെ 15 മണിക്കൂർ ആയിരിക്കുമെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ സമയം ജിദ്ദയിലേക്കുള്ള എല്ലാ റോഡുകളും അടച്ചിടും. ആളുകൾക്ക് ന​ഗരത്തിൽ പ്രവേശിക്കുന്നതിനും ന​ഗരത്തിൽ നിന്നും പുറത്തേക്ക് പോകുന്നതിനും ഈ സമയങ്ങളിൽ അനുവാദമില്ല.

രാജ്യമാകെ നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ കാലാവധി തീരുന്നത് വരെ പുതിയ സമയം നിലനിൽക്കും. നേരത്തെ പ്രഖ്യാപിച്ച ഭക്ഷണം, മെഡിക്കൽ തുടങ്ങിയ അടിയന്തിര സർവിസുകളെ കർഫ്യുവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മക്ക, മദീന, റിയാദ് നഗരങ്ങളിലും വൈകുന്നേരം മൂന്ന് മുതലുള്ള കർഫ്യു നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. മറ്റു നഗരങ്ങളിൽ വൈകുന്നേരം ഏഴ് മുതൽ രാവിലെ ആറ് വരെ എന്ന 11 മണിക്കൂർ കർഫ്യു തുടരും. ശ​നി​യാ​ഴ്​​ച മു​ത​ൽ മ​ദീ​ന​യി​ൽ ഹ​റം ഉ​ൾ​പ്പെ​ടെ ആ​റ്​ മേ​ഖ​ല​ക​ളി​ൽ 14 ദി​വ​സ​ത്തേ​ക്ക്​ 24 മ​ണി​ക്കൂ​ർ പ്ര​ത്യേ​ക ക​ർ​ഫ്യൂ നി​ല​വി​ൽ വ​ന്നു. നി​ല​വി​ലു​ള്ള നി​രോ​ധ​നാ​ജ്ഞ​​ക്ക്​ പു​റ​മെ​യാ​ണി​ത്.

സൗ​ദി അ​റേ​ബ്യ​യി​ൽ ശ​നി​യാ​ഴ്​​ച ഒ​രാൾ കൂടി കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. റി​യാ​ദി​ൽ സൗ​ദി പൗ​ര​നാ​ണ്​ കോ​വി​ഡ്​-19 രോ​ഗ​ത്തെ തു​ട​ർ​ന്ന്​ മ​രി​ച്ച​ത്. മ​റ്റ്​ അ​സു​ഖ​ങ്ങ​ളാ​ൽ സ്ഥി​രം ബു​ദ്ധി​മു​ട്ടി​യി​രു​ന്ന ഇ​യാ​ളെ കോ​വി​ഡ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട്​ വി​ദേ​ശി​ക​ൾ മ​ദീ​ന​യി​ലും ഒ​രു വി​ദേ​ശി മ​ക്ക​യി​ലു​മാ​ണ്​ നേ​ര​ത്തേ മ​രി​ച്ച​ത്. ശ​നി​യാ​ഴ്​​ച പു​തു​താ​യി 99 പേ​ർ​ക്ക്​ രോ​ഗ​മു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി. ഇ​തോ​ടെ രാ​ജ്യ​ത്ത്​ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1203 ആ​യി ഉ​യ​ർ​ന്നെ​ന്ന്​ സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ അ​ലി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പു​തി​യ കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്​ റി​യാ​ദി​ലാ​ണ്, 41. ജി​ദ്ദ​യി​ൽ 18ഉം ​മ​ക്ക​യി​ലും ഖ​ത്വീ​ഫി​ലും 12 വീ​ത​വും മ​ദീ​ന​യി​ൽ ആ​റും ത​ബൂ​ഖ്, ഖ​മീ​സ്​ മു​ശൈ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു വീ​ത​വും, അ​ബ​ഹ, ഹു​ഫൂ​ഫ്, അ​ൽ​ഖോ​ബാ​ർ, സൈ​ഹാ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നു​വീ​ത​വു​മാ​ണ്​ പു​തി​യ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഇ​തി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സൈ​ഹാ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

പു​തി​യ കേ​സു​ക​ളി​ൽ 10 പേ​ർ കോ​വി​ഡ്​ ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ സൗ​ദി​യി​ൽ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. ബാ​ക്കി 89 പേ​ർ​ക്ക്​ രാ​ജ്യ​ത്ത്​ നേ​ര​ത്തേ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​നി​ന്ന്​ പ​ക​ർ​ന്ന​താ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദ്​​ത​ന്നെ​യാ​ണ്​ ഇ​പ്പോ​ഴും മു​ന്നി​ൽ. ഇ​തു​വ​രെ 491 കേ​സു​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP