Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണുന്ന സംസ്‌കാരം കുഴിച്ചു മൂടാൻ ഉറച്ച് സൗദി അറേബ്യ; ഓഹരി വിപണിയുടെ മേധാവിയും ഏറ്റവും വലിയ പത്രമായ സൗദി ഗസ്റ്റിന്റെ എഡിറ്ററായും വനിതകളെ നിയമിച്ചു സൗദി സർക്കാർ

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണുന്ന സംസ്‌കാരം കുഴിച്ചു മൂടാൻ ഉറച്ച് സൗദി അറേബ്യ; ഓഹരി വിപണിയുടെ മേധാവിയും ഏറ്റവും വലിയ പത്രമായ സൗദി ഗസ്റ്റിന്റെ എഡിറ്ററായും വനിതകളെ നിയമിച്ചു സൗദി സർക്കാർ

റിയാദ്: സ്ത്രീശാക്തീകരണത്തിൽ ശ്രദ്ധയൂന്നാനുള്ള തീരുമാനത്തിന് പുതിയ മാനം നൽകി സൗദി അറേബ്യയിലെ നിർണ്ണായക സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് നിയമനം. സൗദി അറേബ്യയിൽ ഓഹരിവിപണിയുടെയും പ്രമുഖ ദിനപത്രത്തിന്റെയും മേധാവിയായി സ്ത്രീകളെ നിയമിച്ചു.

സൗദി ഓഹരിവിപണി മേധാവിയായി സാറ അൽ സുഹൈമിയെയും സൗദിയിലെ ഇംഗ്ലീഷ് ദിനപത്രമായ സൗദി ഗസറ്റിന്റെ എഡിറ്റർ ഇൻ ചീഫായി സുമയ്യ ജബാർത്തിയെയും നിയമിച്ചു. യാഥാസ്ഥിതിക വാദികളായ സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം നിയമനം.

സൗദി സാമ്പത്തികവിഭാഗത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ചുരുക്കം വനിതകളിൽ ഒരാളാണ് സാറ അൽ സുഹൈമി. നാഷണൽ കൊമേഴ്സ്യൽ ബാങ്കിന്റെ ആദ്യത്തെ വനിതാ സിഇഒ.യായിരുന്നു സാറ. രാജ്യത്തിന്റെ സമൂഹ നവീകരണ പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമായാണ് സാറയുടെ നിയമനം.

തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തം 22 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി ഉയർത്താനും പദ്ധതി ലക്ഷ്യമിടുന്നു. ഹാർവാഡ് സർവകലാശാലയിൽ നിന്ന് ബിരുദമെടുത്തയാളാണ് സാറ. സൗദി ഗസറ്റ് എഡിറ്റർ ഇൻ ചീഫായി നിയമിക്കപ്പെട്ട സൊമയ്യ ജബാർത്തി നിശ്ചയദാർഢ്യവും സമർപ്പണവുമുള്ള മാദ്ധ്യമപ്രവർത്തകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP