Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് ആറ് മരണം; മരണസംഖ്യ 65 കടന്നു; രോഗബാധിതരുടെ എണ്ണം 4934; 44 പേർ പുതുതായി സുഖം പ്രാപിച്ചു

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് ആറ് മരണം; മരണസംഖ്യ 65 കടന്നു; രോഗബാധിതരുടെ എണ്ണം 4934; 44 പേർ പുതുതായി സുഖം പ്രാപിച്ചു

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ആറുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 65 ആയി. രാജ്യത്ത് ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 4934 ആയി. മദീനയിൽ മൂന്നും മക്ക, ജിദ്ദ, ഖത്വീഫ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ച ഖത്വീഫിൽ ആദ്യമായി ഒരു മരണം സംഭവിക്കുന്നത് 43 ദിവസത്തിന് ശേഷമാണ്.

എന്നാൽ മദീനയിൽ മരണനിരക്ക് കുത്തനെ ഉയരുകയാണ്. ഇന്ന് മൂന്നു മരണങ്ങളാണ് അവിടെ സംഭവിച്ചത്. മരണ സംഖ്യ അവിടെ 25 ആയി. മക്കയിൽ 15ഉം ജിദ്ദയിൽ 11ഉം റിയാദിൽ നാലും ഹുഫൂഫിൽ മൂന്നും ദമ്മാം, അൽഖോബാർ, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈൽ, അൽബദാഇ എന്നിവിടങ്ങളിൽ ഓരോന്നുമാണ് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ. തിങ്കളാഴ്ച പുതുതായി 472 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 44 പേർ പുതുതായി സുഖം പ്രാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP