Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോട്ടലിലേക്ക് യാത്രയാക്കിയത് കൈവീശി; പിന്നീടെത്തിയത് വാതിലിൽ ആരോ മുട്ടുന്നുവെന്നും പേടിയാകുന്നുവെന്നുമുള്ള ഫോൺ വിളി; ഞാൻ ഇപ്പോഴെത്താം, പേടിക്കണ്ടെന്ന് പറഞ്ഞ് ഓടിയെത്തിയ ജീവൻ കണ്ടത് രക്തത്തിൽ കുളിച്ച ഷെബിനെ; സലാലയിലെ നേഴ്‌സിന്റെ കൊലയിൽ ഭർത്താവിനെ കുടുക്കുമോ എന്ന് ഭയന്ന് ബന്ധുക്കളും

ഹോട്ടലിലേക്ക് യാത്രയാക്കിയത് കൈവീശി; പിന്നീടെത്തിയത് വാതിലിൽ ആരോ മുട്ടുന്നുവെന്നും പേടിയാകുന്നുവെന്നുമുള്ള ഫോൺ വിളി; ഞാൻ ഇപ്പോഴെത്താം, പേടിക്കണ്ടെന്ന് പറഞ്ഞ് ഓടിയെത്തിയ ജീവൻ കണ്ടത് രക്തത്തിൽ കുളിച്ച ഷെബിനെ; സലാലയിലെ നേഴ്‌സിന്റെ കൊലയിൽ ഭർത്താവിനെ കുടുക്കുമോ എന്ന് ഭയന്ന് ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ചിക്കു റോബർട്ട് മരിച്ചപ്പോൾ ഭർത്താവ് ലിൻസന് സംഭവിച്ചത് തന്നെ ജീവനും ഉണ്ടാകുമെന്ന് ഭയന്ന് ബന്ധുക്കൾ. ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ട പെരുമ്പാവൂർ പൂവത്തുംകുഴിയിൽ ഷെബിന്റെ(28) ഭർത്താവ് ജീവനുമായി ബന്ധപ്പെടാൻ നാട്ടിലെ ബന്ധുക്കൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

താമസസ്ഥലത്തുനിന്നു ജോലി ചെയ്യുന്ന ഹോട്ടലിലേക്കു പുറപ്പെട്ട ജീവനെ പത്‌നി ഷെബിൻ കൈവീശിയാണു യാത്രയാക്കിയത്. ഹോട്ടലിലെത്തി അൽപം കഴിഞ്ഞപ്പോഴേക്കും ഷെബിന്റെ വിളിയെത്തി. 'വാതിലിൽ ആരോ മുട്ടുന്നു. പേടിയാകുന്നു.' 'ഞാൻ ഇപ്പോഴെത്താം, പേടിക്കണ്ട' എന്നു സമാധാനിപ്പിച്ച് ജീവൻ പാഞ്ഞുചെന്നു. ദേഹമാസകലം കുത്തേറ്റ ഭാര്യയെയാണ് ജീവൻ കണ്ടത്. ഷെബിന്റെ കിടപ്പുകണ്ട് ജീവൻ അലറിവിളിച്ചപ്പോഴാണ് സമീപ ഫ്ളാറ്റുകളിലുള്ളവർ പോലും വിവരം അറിഞ്ഞത്. ജീവനും സുഹൃത്തുക്കളും തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത് ജീവനെയും അടുത്തുള്ള ഫ്ളാറ്റിൽ താമസിക്കുന്നവരെയും പൊലീസ് ചോദ്യംചെയ്യുകയാണ്. തൊഴിലുടമയ്ക്കു മാത്രമേ ജീവനുമായി സംസാരിക്കാൻ അനുവാദം കിട്ടിയിട്ടുള്ളൂ. പൊലീസിന്റെ കസ്റ്റഡിയിലാണ് ജീവൻ ഇപ്പോഴുമെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.

ഇത് തന്നെയാണ് ചിക്കു റോബർട്ട് മരിച്ചപ്പോൾ ലിൻസനും സംഭവിച്ചത്. ചിക്കുവിനെ അന്വേഷിച്ചെത്തിയ ലിൻസൺ കണ്ടത് മരിച്ചു കിടക്കുന്ന ഭാര്യയെയാണ്. അന്വേഷണത്തിന് ഇനിയും തുമ്പുണ്ടാക്കാൻ ഒമാൻ പൊലീസിനായിട്ടില്ല. ഇതിന്റെ പേരിൽ കൊലയെ കുറിച്ച് ആദ്യമറിഞ്ഞ ലിൻസൻ അഴിക്കുള്ളിൽ കിടന്നത് മാസങ്ങളാണ്. അതു തന്നെയാകും ജീവനും സംഭവിക്കുകയെന്നാണ് ഏവരുടേയും പേടി. ഷെബിന്റെ മരണത്തിൽ ഒരു തുമ്പും പൊലീസിന് കിട്ടിയിട്ടില്ല. കൊലയാളിയെ കണ്ടെത്തും വരെ ജീവനെ സംശയ നിഴലിൽ വയ്ക്കുമെന്നാണ് ഭയം. ഇതാണ് ഒമാൻ പൊലീസിന്റെ രീതി. 2013 ഫെബ്രുവരി നാലിനാണു ജീവൻ ഷെബിനെ വിവാഹം കഴിച്ചത്. അന്ന് ഷെബിന്റെ മാതാപിതാക്കളായ തമ്പിയും ഏലിക്കുട്ടിയും നെടുങ്കണ്ടത്തായിരുന്നു താമസം.

ജീവന്റെ സുഹൃത്തുക്കൾ വഴി ലഭിക്കുന്ന വിവരം മാത്രമേ ഷെബിന്റെയും ജീവന്റെയും വീട്ടുകാർക്ക് അറിയൂ. ജീവന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും പ്രതികരണമില്ല. ഷെബിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാനാകുമെന്നതിലും വ്യക്തതയില്ല. മക്കളുടെ പഠനസൗകര്യത്തിനായാണ് നെടുങ്കണ്ടത്തു നിന്ന് പെരുമ്പാവൂരിലേക്കു മാറിയത്. നഴ്സായ ഷെബിൻ സലാലയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി കിട്ടി അവിടേക്കു പോയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. സഹോദരിമാരായ സ്നേഹമോളും ആതിരമോളും ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരികളാണ്. മുരിക്കാശേരിക്കു സമീപം പാറസിറ്റിയിൽ മുളഞ്ഞനാനി സെബാസ്റ്റ്യൻ-അച്ചാമ്മ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവനാണ് ജീവൻ. ജിബി, ജിഷ എന്നിവർ സഹോദരങ്ങൾ.

ഒരുമാസത്തിനിടെ ഇവിടെ കൊല്ലപ്പെടുന്ന നാലാമത്തെ മലയാളിയാണ് ഷെബിൻ. രണ്ടാഴ്ചക്കിടെ സലാലയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ്. ഒമാനിൽ ഹോട്ടൽ ജീവനക്കാരിയായ മലയാളി യുവതി കഴിഞ്ഞയാഴ്ച കുത്തേറ്റു മരിച്ചിരുന്നു. തിരുവനന്തപുരം ആര്യനാട് മീനാങ്കൽ സ്വദേശിനി സിന്ധു(42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യമൻ വംശജൻ എന്ന് കരുതുന്നയാളെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സമാനമായ രീതിയിൽ സലാലയിൽ ചിക്കു റോബോർട്ട് എന്ന മലയാളി നേഴ്‌സ് മോഷണശ്രമത്തിനു ഇടയിൽ കൊല്ലപെട്ടത്. ആ കേസിൽ പ്രതി ഇത് വരെ പിടിയിലായിട്ടില്ല. ഈ നടക്കുന്ന ഓർമ്മയിൽ കഴിയുന്ന ഒമാനിലെ മലയാളികളെ തേടി നിരന്തരമായി കൊലപാതക വാർത്തകളെത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP