Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സലാല മലയാളികളുടെ കുരുതികളമാകുന്നുവോ? ഇന്നലെ നെടുങ്കണ്ടം സ്വദേശിയായ മലയാളി നേഴ്സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് സ്വന്തം ഫ്ളാറ്റിൽ; ജോലിക്ക് പോയ ഭർത്താവിനെ ചോദ്യം ചെയ്ത് ഒമാൻ പൊലീസ്; ഒരു മാസത്തിനിടയിൽ സലാലയിൽ കൊല്ലപ്പെടുന്നത് നാലാമത്തെ മലയാളി; ഓർമിപ്പിക്കുന്നത് കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ചിക്കുവിന്റെ ദുരന്തം

സലാല മലയാളികളുടെ കുരുതികളമാകുന്നുവോ? ഇന്നലെ നെടുങ്കണ്ടം സ്വദേശിയായ മലയാളി നേഴ്സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് സ്വന്തം ഫ്ളാറ്റിൽ; ജോലിക്ക് പോയ ഭർത്താവിനെ ചോദ്യം ചെയ്ത് ഒമാൻ പൊലീസ്; ഒരു മാസത്തിനിടയിൽ സലാലയിൽ കൊല്ലപ്പെടുന്നത് നാലാമത്തെ മലയാളി; ഓർമിപ്പിക്കുന്നത് കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ചിക്കുവിന്റെ ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: ഒമാനിലെ സലാലയിൽ മലയാളി നേഴ്‌സാസായ ചിക്കു റോബർട്ടിനെ കൊന്നത് ആരാണ്? ഇനിയും ഉത്തരമില്ലാത്ത ചോദ്യമായി ഇത് അവശേഷിക്കുന്നു. കഴിഞ്ഞയാഴ്ചയും ഒരു മലയാളി യുവതി സലാലയിൽ കൊല്ലപ്പെട്ടു. മോഷണ ശ്രമമെന്ന് പറഞ്ഞ് പൊലീസ് എല്ലാം അവസാനിച്ചു. എന്നാൽ സലാലയിലെ മലയാളികൾ ഇന്ന് ആശങ്കയിലാണ്. മലയാളികളുടെ കൊല ഇവിടെ തുടർക്കഥയാകുന്നു. ഒമാനിലെ സലാലയിൽ മലയാളി നഴ്‌സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിൻ ജീവൻ (39) ആണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാർ ക്ലിബിനു സമീപത്തെ ഫ്ളാറ്റിലാണു മൃതദേഹം കണ്ടെത്തിയത്. ഡെന്റൽ ക്ലിനിക്കിൽ നേഴ്സ് ആയി ജോലി നോക്കുകയായിരുന്നു ഷെബിൻ.

മുറിയിൽനിന്നു മൃതദേഹം പൊലീസ് കൊണ്ടുപോയിട്ടില്ല. ഭർത്താവിനെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഭർത്താവ് ജീവൻ സ്വകാര്യ സ്ഥാപനത്തിൽ ഷെഫ് ആണ്. ഷെബിൻ നേഴ്സ് ആയി ജോലി നോക്കുകയായിരുന്നു. ഇവർക്ക് കുട്ടികളില്ല. സംഭവത്തിൽ ജീവനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുമോ എന്ന ആശങ്കയുമുണ്ട്. നേരത്തെ മലയാളിയായ ചിക്കു റോബർട്ട് കൊല്ലപ്പെട്ടപ്പോൾ ഭർത്താവിനെ അകാരണമായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മാസങ്ങൾക്ക് ശേഷമാണ് അന്ന് ലിൻസണെ മോചിപ്പിച്ചത്. സമാനമായ ദുരിതം ജീവനുണ്ടാകുമോ എന്ന ഭയം ഒമാനിലെ മലയാളികൾക്കുണ്ട്. ഒരുമാസത്തിനിടെ ഇവിടെ കൊല്ലപ്പെടുന്ന നാലാമത്തെ മലയാളിയാണ് ഷെബിൻ,

രണ്ടാഴ്ചക്കിടെ സലാലയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയും. ഒമാനിൽ ഹോട്ടൽ ജീവനക്കാരിയായ മലയാളി യുവതി കഴിഞ്ഞയാഴ്ച കുത്തേറ്റു മരിച്ചിരുന്നു. തിരുവനന്തപുരം ആര്യനാട് മീനാങ്കൽ സ്വദേശിനി സിന്ധു(42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യമൻ വംശജൻ എന്ന് കരുതുന്നയാളെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സമാനമായ രീതിയിൽ സലാലയിൽ ചിക്കു റോബോർട്ട് എന്ന മലയാളി നേഴ്സ് മോഷണശ്രമത്തിനു ഇടയിൽ കൊല്ലപെട്ടത്. ആ കേസിൽ പ്രതി ഇത് വരെ പിടിയിലായിട്ടില്ല. ഈ നടക്കുന്ന ഓർമ്മയിൽ കഴിയുന്ന ഒമാനിലെ മലയാളികളെ തേടി നിരന്തരമായി കൊലപാതക വാർത്തകളെത്തുകയാണ്.

ചിക്കുവിന്റെ മരണത്തിൽ ഭർത്താവ് ലിൻസണിനെ മാസങ്ങളോളം തടവിൽ വയ്ക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലിന്റെ ഫലമായാണ്  ലിൻസൺ മോചിക്കപ്പെട്ടത്. എന്നാൽ സിന്ധുവിന്റെ കൊലയിൽ അതിവേഗം കൊലയാളിയെ കണ്ടെത്താൻ ഒമാൻ പൊലീസിന് കഴിയുകയും ചെയ്തു. മോഷണമാണ് കൊലയ്ക്ക് കാരണമെന്നും അറിയിച്ചു. അതിന് തൊട്ടമുമ്പ് മൂവാറ്റുപുഴ സ്വദേശികളുടെ ദുരൂഹമരണവും സംഭവിച്ചു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തെിയ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്ന മുഹമ്മദിന്റെയും നജീബിന്റെയും മരണത്തിലും ഇനി വ്യക്തത വന്നിട്ടില്ല.

സലാല ഹിൽട്ടൺ ഹോട്ടലിലെ ജീവനക്കാരിയായിരുന്ന സിന്ധുവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തെുകയായിരുന്നു. നാലു വർഷമായി ഹോട്ടലിലെ ക്ളീനിങ് വിഭാഗത്തിലെ ജോലിക്കാരിയായിരുന്നു സിന്ധു. ഒമാനിലേക്ക് രേഖകളില്ലാതെ പ്രവേശിച്ച അറബ് വംശജൻ ആണ് പ്രതിയെന്നു റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് മീനാങ്കൽ സ്വദേശിനി ആയ സിന്ധു കുമാരിക്കു നാല്പത്തി രണ്ടു വയസ്സായിരുന്നു പ്രായം. താമസ സ്ഥലത്ത് കത്തിയുമായി കടന്നുകയറിയ പ്രതി സിന്ധുവിനെ കുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം യുവതിയുടെ ആഭരണങ്ങൾ പ്രതി കവരുകയും ചെയ്തു. ഫിലിപ്പീൻസ് സ്വദേശിക്കൊപ്പമാണ് സിന്ധു താമസിച്ചിരുന്നത്. സംഭവദിവസം പുറത്തുപോയിരുന്ന ഫിലിപ്പീൻസ് സ്വദേശി വൈകീട്ട് തിരിച്ചത്തെിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.

കഴിഞ്ഞ വാർഷം ജൂലയിൽ ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ തിരുവനന്തപുരം തിരുമല സ്വദേശി സത്യനെ (53) കഴുത്തറുത്തു കൊന്നതും മലയാളികൾ ഞെട്ടലോടെയാണ് ഉൾക്കൊണ്ടത്. മിൽ കമ്പനി ഡീലറുടെ കലക്ഷൻ ഏജന്റായ സത്യന്റെ കൈവശം മുൻദിവസങ്ങളിൽ പിരിച്ചെടുത്ത 20,000 റിയാലോളം (ഏകദേശം 33 ലക്ഷം രൂപ) ഉണ്ടായിരുന്നു. ഇത് തട്ടിയെടുക്കാനായിരുന്നു കൊല. സത്യനെ താമസ സ്ഥലത്ത് കഴുത്തിലും മറ്റും മുറിവേറ്റ് മരിച്ചനിലയിൽ കണ്ടത്തെിയത്.

കവർച്ചാശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമികാന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ അറിയിച്ചു. രണ്ടുപേർ പിടിയിലായതായി വിവരമുണ്ടെങ്കിലും ഇനിയും ഔദ്യോഗിക സ്ഥിരീകരണമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP