പണപ്പെരുപ്പം കുറഞ്ഞാൽ വിലകുറയും എന്ന തിയറി എന്തേ ബ്രിട്ടനിൽ ഫലിക്കുന്നില്ല? കൂടിയ വിലകൾ ഇനിയൊരിക്കലും കുറയില്ലേ? ചെലവ് പിടിവിട്ട് വീണ്ടും മുന്നോട്ടു പോകുന്നതെന്തുകൊണ്ട്? ആർക്കും നിശ്ചയം ഇല്ലാത്ത ചോദ്യങ്ങൾ നേരിട്ട് ബ്രിട്ടനിലെ സാധാരണക്കാരന്റെ ജീവിതം; റിഷിയിൽ അമിത പ്രതീക്ഷ വച്ചവർക്കു നിരാശ

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പണപ്പെരുപ്പമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ജനങ്ങൾ പരിധിയില്ലാതെ പണം ചെലവാക്കുമ്പോൾ അതിന്റെ മൂല്യം ഇടിയുന്നു. ഇത് തടയാൻ പണത്തിന്റെ ലഭ്യത കുറയ്ക്കുക. വായ്പകളും മറ്റും ഭാരമേറിയതാകുമ്പോൾ ജനം ആ വഴി ചിന്തക്കില്ല. അതിനാൽ അടിക്കടി പലിശ കൂട്ടിക്കൊണ്ടിരിക്കുക . ഈ തന്ത്രമാണ് പണപ്പെരുപ്പം കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ഒരു വർഷമായി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ പലിശ എത്ര ഉയർത്തിയിട്ടും ജനം ചെലവ് ചെയ്യൽ നിയന്ത്രിച്ചിട്ടും പണപ്പെരുപ്പം വഴിയുള്ള വിലക്കയറ്റം മാത്രം മാറ്റമില്ലാതെ തുടരുന്നു. ഇക്കഴിഞ്ഞ നവംബറിലും ഡിസംബറിലും പണപ്പെരുപ്പം ചെറുതായി ഇടിഞ്ഞിട്ടും ജനുവരിയിൽ പോലും അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നുമില്ല, മാത്രമല്ല സാമ്പത്തിക വിദഗ്ധരുടെ പതിവ് തിയറി തെറ്റിച്ചു പലതിനും വില കുതിച്ചുയരുകയാണ്. അതും നിത്യജീവിതത്തിൽ അത്യാവശ്യമായ ഇനങ്ങൾക്ക് പോലും.
സാമ്പത്തിക, മാനേജ്മെന്റ് വിദഗ്ധനായ ഓക്സ്ഫോർഡിലെയും കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെയും മിടുക്കനായ പഴയ വിദ്യാർത്ഥിയിൽ അമിത പ്രതീക്ഷ നൽകിയ യുകെയിലെ ജനങ്ങൾ ഇപ്പോൾ റിഷിയുടെ തിയറിയൊന്നും രക്ഷപ്പെടുത്തില്ല എന്ന വിശ്വാസത്തിലേക്ക് തിരിയുകയാണ്. അഥവാ എന്തെങ്കിലും മാറ്റം അനുഭവപ്പെടണമെങ്കിൽ റിഷി തിയറി മാറ്റിപ്പിടിക്കണം. എന്നാൽ നികുതി കുറയ്ക്കണമെന്നതിനെ കുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞ ധന സെക്രട്ടറി ജെറമി ഹാന്റിനുള്ള മറുപടി എന്നോണം നികുതി കുറയ്ക്കാൻ താനൊരു വിഡ്ഢിയാണോ എന്ന് ജനങ്ങളോട് ചോദിക്കും വിധം പരാതികരിച്ച റിഷിയിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. അന്താരാഷ്ട്ര സാഹചര്യത്തിൽ ഇന്ധന വില കുതിച്ചു കയറിയതാണ് സകല വിദഗ്ധരുടെയും കണക്കുകൾ തെറ്റിച്ചു ബ്രിട്ടനിൽ പണപ്പെരുപ്പം പരിധി വിട്ടു പാഞ്ഞത്. അതിനാൽ ജനം പ്രതീക്ഷിക്കും വിധം മാറ്റം സംഭവിക്കണമെങ്കിൽ റിഷി സുനക്ക് പുതിയ തിയറികൾ എവിടെ നിന്നെങ്കിലും കടമെടുത്തേ മതിയാകൂ.
കണക്കിൽ കുറയുന്നു, പക്ഷെ ട്രോളി ഉപേക്ഷിച്ചു ജനങ്ങൾ
പണപ്പെരുപ്പം ഉയരുന്ന സൂചകം വിലയിരുത്തിയാണ് ജീവിതം എത്രമാത്രം പ്രയാസം നിറഞ്ഞതാണ് എന്ന് വിലയിരുത്തപ്പെട്ടിരുന്നത്. ഏതാനും വർഷം മുൻപ് വരെ രണ്ടു ശതമാനം പണപ്പെരുപ്പം എന്ന് വിലയിരുത്തിയിരുന്ന ബ്രിട്ടനിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ 11.1 ശതമാനവും നവംബറിൽ 10.7 ശതമാനവും ഡിസംബറിൽ 10.4 ശതമാനവും ആയിരുന്നു പണപ്പെരുപ്പം. ഒക്ടോബറിൽ നിന്നും ഡിസംബറിൽ എത്തിയപ്പോഴേക്കും ഏകദേശം ഒരു ശതമാനത്തിന്റെ കുറവ് കണക്കുകളിൽ ലഭ്യമാണെങ്കിലും ഷോപ്പിങ് വേളയിൽ ജനത്തിന് ആ കുറവ് അനുഭവിക്കാനാകുന്നില്ല. കഴിഞ്ഞ വർഷത്തെ വേഗതയിൽ അല്ലെങ്കിൽ പോലും ഇപ്പോഴും സാധന വില ഉയരുകയാണ്. ഇത് സൂചിപ്പിക്കും വിധം ജനം ട്രോളി ഉപേക്ഷിച്ചു ബാസ്കറ്റുകൾ കയ്യിലെടുത്തുള്ള ഷോപ്പിങ് ആണ് ഇപ്പോൾ നടത്തുന്നത്. ഇതുവഴി കൂടുതൽ സാധനം വാങ്ങാനുള്ള പ്രചോദനം ഒഴിവാക്കാനാകും എന്നതും കാരണമാണ്. നിലവിൽ ഉള്ള സൂചനയിൽ സാധന വില വർധന ഏതാനും മാസം കൂടി തുടരും എന്നാണ് വ്യക്തമാകുന്നത് .
ഇഷ്ടങ്ങൾ കൂടുതൽ ചിലവേറിയതാകും
സാധന വിലയെ കുറിച്ച് പുറത്തു വരുന്ന വിവരങ്ങൾ ഏറ്റവും ബേസിക് ആയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. എന്നാൽ ബ്രാൻഡഡ് ഇനങ്ങൾ ഉപയോഗിക്കുന്നവർക്കു അതനുസരിച്ചു ചിലവും കൂടും. അതായതു ഇഷ്ടങ്ങൾക്ക് കൂടുതൽ ചിലവേറുന്ന കാലമാണ് ഇപ്പോൾ ബ്രിട്ടനിൽ. നല്ല രുചിയും ഗുണവും ഉള്ള സാധനം ലഭിക്കാൻ കൂടുതൽ പണം ചെലവിടേണ്ടി വരും. ഇതുകൊണ്ടാണ് പലപ്പോഴും കണക്കുകളിൽ കുറഞ്ഞു വരുന്നു എന്ന് വാർത്തകളിൽ പറയുന്ന പണപ്പെരുപ്പം ജനങ്ങൾക്ക് അനുഭവ ഭേദ്യമായി മാറാത്തത്. സർക്കാർ കണക്കുകൾ എല്ലായ്പ്പോഴും ബേസിക് ഘടകങ്ങളെ ആശ്രയിച്ചു നിൽക്കുന്നതിനാൽ അതുമായി പൊരുത്തപ്പെടുവാനും ജനങ്ങൾക്ക് സാധിച്ചെന്നു വരില്ല. ഭക്ഷണ സാധനത്തിന്റെ കാര്യം മാത്രം എടുത്താൽ പണപ്പെരുപ്പം ഇപ്പോൾ 16. 8 ശതമാനമാണ്. ഇത്രയും തുകയുടെ വർധിച്ച ഭാരമാണ് ജനം തോളിൽ ഏറ്റേണ്ടത്.
അടിസ്ഥാന ഘടകങ്ങൾക്ക് സാധാരണക്കാർ 15 ശതമാനം പണം വിനിയോഗിക്കുമ്പോൾ ധനികർ അത് വെറും പത്തു ശതമാനത്തിൽ ഒതുക്കുമെന്നും ഓഫിസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് പറയുന്നു. അതിനാൽ തന്നെ ധനികരേക്കാൾ ഭാരം തോന്നുക സ്വാഭാവികമായും ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും ആയിരിക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ജനങ്ങൾ പണം അനാവശ്യമായി ചെലവിടാതിരിക്കാൻ കൂടിയാണ് പലിശ നിരക്ക് ഉയർത്തി നിർത്തിയത് എന്നതിനാൽ ആ ട്രെന്റ് ഈ വർഷം കൂടി തുടരാൻ സാധ്യത ഏറെയാണ്. ഇതോടെ ഇഷ്ടങ്ങൾക്കായി ഈ വർഷവും യുകെ ജനങ്ങൾ കൂടുതൽ പണം കയ്യിൽ നിന്നും മുടക്കേണ്ടി വരും.
കൂടിയ വില കുറയുമോ എന്ന ചോദ്യത്തിലും അപകടമുണ്ട്
മാന്ദ്യകാലത്തു ഉണ്ടാകുന്ന വിലക്കൂടുതൽ എന്ന് കുറയും എന്ന് സ്വാഭാവികമായി ഏവരും ചോദിക്കുന്ന കാര്യമാണ്. വില കുറഞ്ഞേക്കും എന്ന ധാരണയിൽ പിന്നെ വാങ്ങാം എന്ന് കരുതുന്നവരാകും ഏറെയും. വീടിന്റെയും കാറിന്റെയും ഒക്കെ കാര്യത്തിൽ സംഭവിക്കുന്നതും ഇതാണ്. ഇതോടെ വിപണിയിലേക്ക് എത്തുന്ന പണത്തിന്റെ തോത് കുറയും. നാളെയാകാം വാങ്ങുന്നത് എന്ന പ്രതീക്ഷയിൽ എല്ലാവരും പണം പിടിച്ചു വയ്ക്കുമ്പോൾ വില്പനയും മന്ദതയിൽ ആകും. ഇതോടെ സാധനം വിറ്റുപോകാതെ കെട്ടിക്കിടക്കുമ്പോൾ ഉത്പാദനം വെട്ടികുറയ്കാൻ കമ്പനികൾ നിർബന്ധിതരാകും. ഉത്പാദനം കുറയുമ്പോൾ ഷിഫ്റ്റുകൾ വെട്ടിക്കുറയ്ക്കും, ജീവനക്കാരെ കുറച്ചു പേരെ പറഞ്ഞു വിടേണ്ടിയും വരും.
ചിലപ്പോൾ കടകളോ ഫാക്ടറികളോ അടച്ചു പൂട്ടേണ്ടി വരും. ഇതും ആത്യന്തികമായി ജനങ്ങളിൽ കുറേപ്പേരെ തന്നെയാണ് പ്രതികൂലമായി ബാധിക്കുക. ഇതെല്ലം പരസ്പരം കെട്ടുപിണഞ്ഞു കിടക്കുക ചാക്രിക ഫോർമുല ആയതിനാൽ, ചുരുക്കത്തിൽ വില കുറയുന്നത് എന്നാകും എന്ന ചോദ്യത്തോടെ കാത്തിരിക്കുന്നവരുടെ എണ്ണം കൂടിയാൽ അതും അപകടം തന്നെ. ഇത് വലിയ തോതിൽ സംഭവിക്കുന്ന സാഹചര്യത്തെയാണ് ഡിഫ്ളേഷൻ എന്ന് വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യം ഉണ്ടായാൽ പലരുടെ കയ്യിലും പണം ഉണ്ടായെന്നു വരില്ല. കാരണം ജോലികൾ നഷ്ടമാകുമ്പോൾ അവരുടെ വരുമാന ശ്രോതസും അടയും.
- TODAY
- LAST WEEK
- LAST MONTH
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി; അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ....; അത് കാണാനും കുറെപ്പേർ വരില്ലേ...'; ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ അഖിൽ മാരാറിനെ എയറിലാക്കി പഴയ കമന്റ്
- കൂത്തുപറമ്പിൽ പ്രചരിച്ചത് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; നാട്ടുകാരുടെ അന്വേഷണം ചെന്നെത്തിയത് ഡിവൈഎഫ്ഐ നേതാവിൽ; കുട്ടിസഖാവ് വിരൽ ചൂണ്ടിയത് ലോക്കൽ കമ്മറ്റിയംഗം എം. മുരളീധരനിലേക്കും; കേസായതോടെ പുറത്താക്കി സിപിഎം; ആത്മഹത്യ ചെയ്തു മുരളീധരൻ; കൂട്ടുപ്രതി ഗുരുതരാവസ്ഥയിൽ
- സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
- ഹാളിൽ കസേരൽ ഇരിക്കുകയായിരുന്ന അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി വിജേഷ്; പിടിവിടാതെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു; കൈഞരമ്പ് മുറിച്ചും മരണം ഉറപ്പിച്ചു; മൃതദേഹം കട്ടിലിനടിയിൽ തള്ളി മകൾക്കൊപ്പം കിടന്നുറങ്ങി; ഭാര്യയെ കൊന്നത് വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
- പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്; അതെങ്ങനെ കുറ്റമാകും? ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്; നോട്ടീസ് ഏഷ്യാനെറ്റ് ന്യൂസിന് മാത്രം; ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു....; ജിമ്മി ജെയിംസിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
- മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് നീതി കാട്ടിയില്ല; മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല; ആ ഇന്നസെന്റിന് മാപ്പില്ല: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്
- അങ്കമാലിയിൽ എം.ഡി.എം.എ യുമായി യുവാവും, യുവതിയും അറസ്റ്റിൽ; മയക്ക് മരുന്ന് പിടികൂടിയത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ
- പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ മോഹൻലാൽ എത്തി; രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ താരം അന്തിമോപചാരം അർപ്പിച്ചത് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് ഉറ്റവർ; പ്രിയനടനെ അവസാന നോക്കു കാണാൻ ഇരിങ്ങാലക്കുടയിലും ജനസാഗരം; സംസ്ക്കാരം നാളെ രാവിലെ 10ന്
- രാത്രിയിൽ കാർ മറ്റാരോ ഉപയോഗിച്ചതായി ജി.പി.എസ് ട്രാക്കറിലൂടെ കണ്ടെത്തി; ഭാര്യയും ആൺസുഹൃത്തും ചേർന്ന് ചതിച്ചു; തെളിവായി വോട്ടർ ഐഡി വിവരങ്ങളും; ഇരുവർക്കും എതിരെ കേസെടുക്കണമെന്ന് യുവാവ് കോടതിയിൽ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍