Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202219Friday

'മാപ്പല്ല കോപ്പാ'; ദുബായ് കെഎംസിസി പ്രസിഡന്റിനെ തള്ളി സഹ ഭാരവാഹികൾ; ലോക കേരള സഭയിൽ മാപ്പ് പ്രസംഗം നടത്തിയ ഇബ്രാഹീം എളേറ്റിലിന്റെ നിലപാട് ഔദ്യോഗിക നിലപാടല്ലെന്ന് കെഎംസിസി ജനറൽ സെക്രട്ടറി; യൂസഫലിക്കെതിരായ കെ.എം ഷാജിയുടെ വിമർശനത്തിൽ കെഎംസിസിയിൽ ഭിന്നത

'മാപ്പല്ല കോപ്പാ'; ദുബായ് കെഎംസിസി പ്രസിഡന്റിനെ തള്ളി സഹ ഭാരവാഹികൾ; ലോക കേരള സഭയിൽ മാപ്പ് പ്രസംഗം നടത്തിയ ഇബ്രാഹീം എളേറ്റിലിന്റെ നിലപാട് ഔദ്യോഗിക നിലപാടല്ലെന്ന് കെഎംസിസി ജനറൽ സെക്രട്ടറി; യൂസഫലിക്കെതിരായ കെ.എം ഷാജിയുടെ വിമർശനത്തിൽ കെഎംസിസിയിൽ ഭിന്നത

മറുനാടൻ ഡെസ്‌ക്‌

ദുബായ്: പ്രവാസി വ്യവസായി എം എ യൂസഫലിക്കെതിരായ ലീഗ് നേതാവ് കെ എം ഷാജിയുടെ വിമർശനത്തെ ചൊല്ലി പ്രവാസി സംഘടനായ കെഎംസിസിയിൽ ഭിന്നത. ലോക കേരള സഭയിൽ സംസാരിച്ച ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹീം എളേറ്റിൽ ഷാജിയുടെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എളേറ്റിൽ പറഞ്ഞിരുന്നു.

എന്നാൽ എളേറ്റിലിനെ പൂർണമായും തള്ളുന്ന നിലപാടാണ് ദുബായ് കെഎംസിസിയിലെ മറ്റു ഭാരവാഹികൾ സ്വീകരിച്ചത്. ലോക കേരള സഭയിൽ മാപ്പ് പ്രസംഗം നടത്തിയ ഇബ്രാഹീം എളേറ്റിലിന്റെ നിലപാട് ദുബായ് കെഎംസിസിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ജനറൽ സെക്രട്ടറി കെപിഎ സലാം പറഞ്ഞു.

വാല് തലയെ നിയന്ത്രിക്കരുതെന്നാണ് ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് എൻ.കെ ഇബ്രാഹീമിന്റെ വിമർശനം. ''അതിരുവിട്ട അഭിപ്രായപ്രകടനം അപകടമാണ്. വാല് തലയെ നിയന്ത്രിക്കുന്നതും തഥൈവ. ക്ഷണിക്കാത്ത കല്യാണത്തിന് പോയി, അടുത്തുള്ളവന്റെ പപ്പടം അടിച്ചുമാറ്റുകയും ചെയ്യുകയാണോ? വിവരമില്ലെന്ന ബോധം തന്നെ ഒരു വിവരമാണ്''- അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മാപ്പല്ല..കോപ്പാ എന്നായിരുന്നു ദുബൈ കെഎംസിസി ട്രഷറർ ഇസ്മായീൽ പി.കെയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കണമെന്ന് ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതൊന്നും കെഎംസിസി ചെലവിൽ വേണ്ടെന്ന് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല പറഞ്ഞു.

യോഗിയുടെ നാട്ടിൽ ബിസിനസ് വളർത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിച്ചയാളാണ്, ലീഗിനെ വിലക്ക് വാങ്ങാൻ ശ്രമിക്കേണ്ടന്നുമാണ് കെ എം ഷാജി യുസഫലിക്കെതിരെ പറഞ്ഞത്. എം എ യൂസഫലിയുടെ പേര് പറയാതെയാണ് കെ എം ഷാജിയുടെ വിമർശനം. ലോക കേരള സഭയിൽ യൂസഫലി പ്രതിപക്ഷത്തെ വിമർശിച്ചതിനുള്ള മറുപടിയായിട്ടായിരുന്നു ഈ വിമർശനം.

'യോഗിയെ നിങ്ങൾക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങൾക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വളർത്തണം. ചങ്ങായിയെ നിങ്ങൾക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കൊ ബിസിനസുകാർക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാൻ വന്നാൽ വിവരമറിയും. ഏത് വലിയ സുൽത്താനായാലും വിവരമറിയും. ഇത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയിലെ നക്കാപ്പിച്ചയിൽ നിന്ന് വളർത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല.

നിങ്ങൾ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും. മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെ വെല്ലുവിളിക്കാൻ നിങ്ങളാര്? ഞങ്ങളുടെ നേതാക്കൾ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടിൽ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്'- എന്നാണ് കെഎം ഷാജി പറഞ്ഞത്. എന്നാൽ എം എ യൂസഫലിയുടെ പേര് ഒരിടത്തും പരാമർശിച്ചിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP