Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി നേഴ്‌സുമാരുടെ ചങ്കിൽ കുത്തി സൗദിയുടെ പുതിയ പരിഷ്‌കാരം; ജനറൽ നേഴ്‌സുമാരെ മുഴുവൻ പിരിച്ചു വിടുമെന്ന് സൂചന; വഴിയാധാരമാകുന്നത് അനേകം മലയാളി നേഴ്‌സുമാർ

മലയാളി നേഴ്‌സുമാരുടെ ചങ്കിൽ കുത്തി സൗദിയുടെ പുതിയ പരിഷ്‌കാരം; ജനറൽ നേഴ്‌സുമാരെ മുഴുവൻ പിരിച്ചു വിടുമെന്ന് സൂചന; വഴിയാധാരമാകുന്നത് അനേകം മലയാളി നേഴ്‌സുമാർ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: വിദേശികളായ ജി.എൻ.എം. നേഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ചുവിടുമെന്ന് സൂചന. മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് നേഴ്‌സുമാർക്ക് ഇതോടെ ജോലി നഷ്ടമാകും. ബിഎസ്എസി നേഴ്‌സുമാരെ മാത്രം ഇനി നിയമിക്കാനാണ് നീക്കം. ഈ മാതൃക ഗൾഫിലെ മറ്റ് രാജ്യങ്ങളും പിന്തുടരാൻ സാധ്യതയുണ്ട്. ഈ നീക്കം അതുകൊണ്ട് തന്നെ കേരളത്തിന് ഏറെ തിരിച്ചടിയാണ്.

ഡിപ്ലോമക്കാരായ വിദേശ നേഴ്‌സുമാരുടെ തൊഴിൽ കരാറുകൾ പുതുക്കി നൽകില്ലെന്ന് ആശുപത്രികൾക്കയച്ച സർക്കുലറിൽ സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കരാർ അവസാനിക്കുന്ന മുറയ്ക്ക് ജനറൽ നേഴ്‌സുമാരുടെ സേവനം അവസാനിപ്പിക്കും. ബിരുദധാരികളായ നേഴ്‌സുമാരുടെ കരാർ മാത്രമേ പുതുക്കിനൽകൂ. രണ്ടു മാസത്തിൽ താഴെ കരാർ കാലാവധി ശേഷിക്കുന്ന ജനറൽ നേഴ്‌സുമാരെ ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആശുപത്രി അധികൃതർക്കു നിർദ്ദേശം നൽകി. എന്നാൽ ഇതു മൂലം വലിയ പ്രതിസന്ധി സൗദിയിലെ തൊഴിൽ മേഖലയ്ക്കും ഉണ്ടാകും. ഒറ്റയടിക്ക് നേഴ്‌സുമാരുടെ കുറവ് അനുഭവപ്പെടും. ഇന്ത്യയിൽ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് കർശന വ്യവസ്ഥകൾ നിലവിലുണ്ട്. അതുകൊണ്ട് തന്നെ പിരിച്ചു വിടുന്നവർക്ക് പകരക്കാരെ കണ്ടെത്തുക പ്രയാസവുമാണ്. ഇതെല്ലാം ഉയർത്തി തീരുമാനം പിൻവലിക്കാനുള്ള ശ്രമവും ചില ആശുപത്രികൾ ചെയ്യുന്നുണ്ട്.

വിദേശ ആരോഗ്യ മന്ത്രാലയങ്ങൾ ജനറൽ നേഴ്‌സുമാർക്കു വിലക്ക് ഏർപ്പെടുത്തുന്നത് നേരത്തെ തന്നെ തുടങ്ങിയിരുന്നു. രണ്ടു വർഷത്തിനു മേൽ പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി. നേഴ്‌സുമാരെ മാത്രമാണ് പല രാജ്യങ്ങളും പുതുതായി ജോലിക്കെടുക്കുന്നത്. അടുത്തിടെ സൗദി, കുവൈത്ത്, ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയങ്ങൾ നടത്തിയ അഭിമുഖങ്ങളിൽ ഇവരെ മാത്രമാണു പരിഗണിച്ചത്. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ സർക്കുലർ എത്തിയത്. ഇതോടെ ആശുപത്രികളാണ് വെട്ടിലായത്. ക്ലിനിക്കുകളും സ്വകാര്യ ആശുപത്രികളും മാത്രമാണ് നിലവിൽ ജനറൽ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ഇതും വൈകാതെ നിലയ്ക്കുമെന്ന് റിക്രൂട്ട്‌മെന്റ് ചുമതലയുള്ള സർക്കാർ ഏജൻസികൾ വ്യക്തമാക്കുന്നു.

ഇമൈഗ്രേഷൻ പദ്ധതി വഴി വരുന്ന പുതിയ അന്വേഷണങ്ങളിലും ബി.എസ്‌സി. നേഴ്‌സുമാരെ മാത്രമാണ് ആവശ്യപ്പെടുന്നത്. അമേരിക്കയും യു.കെയുമടക്കം മിക്ക രാജ്യങ്ങളിലും നേഴ്‌സിങ് രംഗത്തെ അവസരങ്ങൾ ഏറെക്കുറെ അവസാനിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്ക, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള നേഴ്‌സുമാർ കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യാൻ തയാറായി എത്തിയതോടെയാണ് ഇന്ത്യയിൽ നിന്നുള്ള ജനറൽ നേഴ്‌സുമാർക്കു പ്രിയം കുറഞ്ഞത്. ഈ വിഷയത്തിൽ ഇടപെടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും നയപരമായ പ്രശ്‌നമുണ്ട്. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനെന്ന വണ്ണമുള്ള ഈ തീരുമാനത്തിനെതിരെ പ്രതിഷേധമുയർത്താൻ കഴിയില്ലെന്ന അവസ്ഥയാണ് സർക്കാരുകൾക്കുള്ളത്. ഇതോടെ കേരളത്തിലെ ജനറൽ നേഴ്‌സിങ് കോഴ്‌സിന്റെ ഗ്ലാമറും കുറയും.

സ്വദേശികളായ നേഴ്‌സുമാർക്കു തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സൗദി വിദേശ നേഴ്‌സുമാരെ ഒഴിവാക്കുന്നത്. 20000 പേരെ ആരോഗ്യ മേഖലയിലെ ഉന്നത പഠനത്തിനായി വിദേശത്തേക്കയയ്ക്കാൻ സൗദി അറേബ്യ നടപടി തുടങ്ങി. ഡോക്ടർമാർക്കു പുറമേ നേഴ്‌സുമാർ അടക്കമുള്ള പാരാമെഡിക്കൽ ജീവനക്കാരെയും ടെക്‌നീഷ്യന്മാരെയും തെരഞ്ഞെടുത്ത് വിദേശത്തു വിദഗ്ധ പരിശീലനം നൽകുന്നതാണു പദ്ധതി. പരിശീലനത്തിന് സ്‌കോളർഷിപ്പും അനുവദിച്ചിട്ടുണ്ട്. യു.എ.ഇയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ 70 ശതമാനവും വിദേശികളാണെന്നാണ് ഔദ്യോഗിക കണക്ക്.

ഈയിടെ നേഴ്്‌സ് റിക്രൂട്ട്‌മെന്റിന് കർശന നിബന്ധനകൾ ഇന്ത്യ നടപ്പിലാക്കിയുരന്നു. റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസി വഴിയുമാക്കി. ഇതും ഇന്ത്യാക്കാരെ നേഴ്‌സ് ജോലിയിൽ നിന്ന് പരമാവധി ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങളെ പ്രേരിപ്പിച്ചിരുന്നു. നൂലാമാലകൾ കുറവായ രാജ്യങ്ങളോടാണ് ഇവർക്ക് താൽപ്പര്യം. ഇതിനൊപ്പമാണ് ജനറൽ നേഴ്‌സുകൾക്ക് വിലക്ക് എത്തുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP