Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൃദയത്തിൽ നിന്നുള്ള സ്‌നേഹപ്രകടനം റാസൽഖൈമ പൊലീസ് പ്രകടിപ്പിച്ചത് മലയാളിയെ പൊക്കിയെടുത്ത്; യുഎഇയിൽ നടന്ന സന്തോഷപ്രകടനത്തിന്റെ വീഡിയോ പങ്കുവെച്ച് ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ അൻസാർ; പൊലീസുകാർ ഒന്നിലേറെ തവണ അൻസാറിനെ മുകളിലേക്കുയർത്തിയതിന് കാരണമിങ്ങനെ

ഹൃദയത്തിൽ നിന്നുള്ള സ്‌നേഹപ്രകടനം റാസൽഖൈമ പൊലീസ് പ്രകടിപ്പിച്ചത് മലയാളിയെ പൊക്കിയെടുത്ത്; യുഎഇയിൽ നടന്ന സന്തോഷപ്രകടനത്തിന്റെ വീഡിയോ പങ്കുവെച്ച് ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ അൻസാർ; പൊലീസുകാർ ഒന്നിലേറെ തവണ അൻസാറിനെ മുകളിലേക്കുയർത്തിയതിന് കാരണമിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റാസൽഖൈമ : മലയാളിയായ യുവാവിനെ റാസൽഖൈമ പൊലീസ് മുകളിലേക്ക് എടുത്തുയർത്തി. അതും ഒന്നിലേറെ തവണ. സംഗതിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലും. എന്നാൽ പൊലീസ് 'പൊക്കി'യത് കുറ്റത്തിനൊന്നുമല്ല. സന്തോഷം പ്രകടിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. റാസൽഖൈമ കേന്ദ്രീകരിച്ച് ഇവന്റ്‌സ് കമ്പനി നടത്തുന്ന കൊയിലാണ്ടി സ്വദേശി അൻസാറിനെയാണ് പൊലീസുകാർ പൊക്കിയത്. റാസൽഖൈമ കോർണിഷിൽ നടന്ന രണ്ടാമത് ഉത്സവത്തിന് വേദി ഒരുക്കിയത് അൻസാറിന്റെ സ്ഥാപനമായിരുന്നു.

ഒരാഴ്‌ച്ചയാണ് പരിപാടി നീണ്ടു നിന്നത്. ഇതിൽ യുഎഇയുടെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ളവരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉണ്ടായിരുന്നു. പരിപാടി വിചാരിച്ചതിലും 'സൂപ്പർ ഹിറ്റായതോടെ' സമാപന ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അൻസാറിനെ പൊക്കിയെറിഞ്ഞ് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സ്‌നേഹപ്രകടനത്തിന്റെ വീഡിയോ അൻസാർ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

തന്റെ ചുമതല ഭംഗിയായി പൂർത്തീകരിച്ചതിൽ സന്തോഷമുണ്ടെന്നാണ് അൻസാർ കുറിച്ചത്. മാത്രമല്ല ഒരു മലയാളി എന്ന നിലയിൽ പോറ്റമ്മ നാടായ യുഎഇയിലെ ഉദ്യോഗസ്ഥരുടെ ഹൃദയത്തിൽ നിന്ന് ലഭിച്ച ഈ സ്‌നേഹപ്രകടനം നമ്മുടെ നാടിന് സമർപ്പിക്കുന്നുവെന്നും അൻസാർ പറയുന്നു. ഇതാദ്യമാണ് യുഎഇയിലെ ഉന്നത പൊലീസുദ്യോഗസ്ഥർ ഇന്ത്യക്കാരോട് ഇത്തരത്തിലുള്ള സ്‌നേഹപ്രകടനം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP