Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസപ്പിറവി ദൃശ്യമായില്ല; സൗദി അറേബ്യ ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച; ഒമാനിലെ വ്രതാരംഭം നാളെ പ്രഖ്യാപിക്കും

മാസപ്പിറവി ദൃശ്യമായില്ല; സൗദി അറേബ്യ ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച; ഒമാനിലെ വ്രതാരംഭം നാളെ പ്രഖ്യാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

ദുബൈ: ഗൾഫ് രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും. ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റമദാൻ നോമ്പിന് തുടക്കമാവുന്നത്. ഒമാനിൽ നാളെ മാസപ്പിറവി ദൃശ്യമായാൽ അവിടെയും വ്യാഴാഴ്ചയായിരിക്കും റമദാന് തുടക്കമാവുന്നത്.

ചൊവ്വാഴ്ച സൗദി അറേബ്യയിൽ എവിടെയും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈർ, സുദൈർ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതി അറിയിച്ചു. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വ്യാഴാഴ്ച റമദാൻ മാസാരംഭം കുറിക്കുക. ചൊവ്വാഴ്ച സൂര്യാസ്തമയ ശേഷം മാസപ്പിറവി നിരീക്ഷിക്കണമെന്ന് നേരത്തെ സൗദി സുപ്രീം കോടതി അറിയിച്ചിരുന്നു.

നഗ്ന നേത്രങ്ങൾ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിർദ്ദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടെയും മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിലും എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ല.

മറ്റ് ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസിക്കളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഒമാനിൽ നാളെയാണ് ശഅ്ബാൻ 29 ആയി കണക്കാക്കുന്നത്. രാജ്യത്ത് നാളെ മാസപ്പിറവി നിരീക്ഷിക്കും. മാസപ്പിറവി ദൃശ്യമായാൽ വ്യാഴാഴ്ച മറ്റ് ഗൾഫ് രാജ്യങ്ങളോടൊപ്പം റമദാൻ വ്രതം ആരംഭിക്കുന്നു.നാളെ മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ വെള്ളിയാഴ്ചയായിരിക്കും ഒമാനിലെ വ്രതാരംഭം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP