Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ചവരെ വിമാനത്തിൽ കയറ്റില്ലെന്നത് യുഎഇ നിയമം; അതുകൊണ്ട് വൈറസ് ബാധിതർക്ക് പ്രത്യേക വിമാനം എന്നത് യുഎഇയിൽ പ്രായോഗികമല്ല; പരിശോധന വേണമെങ്കിൽ ആവാമെന്ന് കുവൈറ്റ്; ബഹ്റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന നിലപാടിൽ; കേരളത്തിന്റെ നിർദ്ദേശം തള്ളി കേന്ദ്രം; പ്രവാസികളുടെ മടങ്ങി വരവിൽ ഇനി നിർണ്ണായകം പിണറായി സർക്കാരിന്റെ നിലപാട്

കോവിഡ് ബാധിച്ചവരെ വിമാനത്തിൽ കയറ്റില്ലെന്നത് യുഎഇ നിയമം; അതുകൊണ്ട് വൈറസ് ബാധിതർക്ക് പ്രത്യേക വിമാനം എന്നത് യുഎഇയിൽ പ്രായോഗികമല്ല; പരിശോധന വേണമെങ്കിൽ ആവാമെന്ന് കുവൈറ്റ്; ബഹ്റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന നിലപാടിൽ; കേരളത്തിന്റെ നിർദ്ദേശം തള്ളി കേന്ദ്രം; പ്രവാസികളുടെ മടങ്ങി വരവിൽ ഇനി നിർണ്ണായകം പിണറായി സർക്കാരിന്റെ നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് മുന്നോടിയായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. വിദേശകാര്യ മന്ത്രാലയമാണ് കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന ഇക്കാര്യം അറിയിച്ചത്. ഇത് അപ്രായോഗികമാണെന്ന് കേന്ദ്രം വിശദീകരിച്ചു.

എംബസികളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാടിൽ കേന്ദ്രം എത്തിയിരിക്കുന്നത്. ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്നും അത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. ഓരോ രാജ്യങ്ങൾക്കും ഇക്കാര്യത്തിലുള്ള നിലപാട് മന്ത്രാലയം കേരളത്തിനയച്ച കത്തിൽ വിശദമാക്കിയിട്ടുണ്ട്.

നിലവിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ടെന്ന് യുഎഇ വ്യക്തമാക്കി. എന്നാൽ ട്രൂനാറ്റ് പരിശോധനയില്ല. കോവിഡ് ബാധിതനായ ഒരാളെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നാണ് അവിടുത്തെ നിയമം. അതിനാൽ കോവിഡ് സ്ഥിരീകരിച്ച പ്രവാസികൾക്കായി പ്രത്യേക വിമാനം അനുവദിക്കാനാവില്ലെന്നും യുഎഇ വ്യക്തമാക്കുന്നു.

രണ്ട് വിമാനക്കമ്പനികൾ ടെസ്റ്റ് നടത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഇന്ത്യയിലേയ്ക്കുള്ള വിമാനങ്ങളിലെ യാത്രക്കാർക്കും ഈ പരിശോധന നടത്താമെന്നും കുവൈത്ത് അറിയിച്ചു. ഇതിനുള്ള ചെലവ് യാത്രക്കാർ വഹിക്കണമെന്നും കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

വിദേശങ്ങളിൽനിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേരള സർക്കാർ തീരുമാനിച്ചിരുന്നു. ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തിൽ കൊണ്ടുവരാവൂ എന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഈ സംവിധാനം എംബസികൾ വേണം വിമാനത്താവളത്തിൽ ഏർപ്പെടുത്തേണ്ടതെന്നും പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ മാത്രമേ വിമാനത്തിൽ പ്രവേശിപ്പിക്കാവൂ എന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലേക്കുള്ള വന്ദേ ഭാരത് തീവണ്ടികൾ നിർത്തലാക്കാൻ സാധ്യതയുണ്ട്. ഇനി കേരളത്തിന്റെ പ്രതികരണം നിർണ്ണായകമാണ്. കേരളം നിലപാട് തുടർന്നാൽ മലയാളി പ്രവാസികളുടെ മടങ്ങി വരവ് പ്രതിസന്ധിയിലാകും.

രോഗബാധിതരെയും അല്ലാത്തവരെയും ഇടകലർത്തി ഒരേ വിമാനത്തിൽ കൊണ്ടുവരുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സർക്കാർ ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നത്. രോഗബാധ സ്ഥിരീകരിച്ചവരെ പ്രത്യേകം വിമാനത്തിൽ കൊണ്ടുവരണമെന്നും സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP